ഇടുക്കി ജില്ലയിലെ ബാങ്കുകളുടെ കിട്ടാക്കടം 1070 കോടി ആകെ വായ്പ 13,000 കോടി
text_fieldsതൊടുപുഴ: ജില്ലയിലെ ബാങ്കുകളുടെയെല്ലാം കിട്ടാക്കടം ആകെ 1070 കോടി. വിദ്യാഭ്യാസം, കൃഷി, വീട് തുടങ്ങിയ മുൻഗണന വായ്പകളിലെ കണക്കാണിത്. ആകെ വായ്പയുടെ 12.86 ശതമാനം വരുമിത്. സംസ്ഥാന ശരാശരിയെക്കാൾ അഞ്ച് ശതമാനം കൂടുതലാണിത്. കിട്ടാക്കടത്തിൽ നൂറുകോടി വിദ്യാഭ്യാസ വായ്പയിനത്തിലാണ്.
വിവിധ ബാങ്കുകളിൽനിന്ന് ആകെ 13,000 കോടിയുടെ വായ്പയാണ് ജില്ലയിൽ നൽകിയിട്ടുള്ളത്. ഇതിൽ 400 കോടി രൂപയാണ് വിദ്യാഭ്യാസ വായ്പയുള്ളത്.
ഇതിെൻറ 25 ശതമാനവും കിട്ടാക്കടമാണ്. ജില്ലയിലാകെ 9000 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. നിക്ഷേപ-വായ്പ അനുപാതത്തിെൻറ 130 ശതമാനം വരെ വായ്പയാണ് ജില്ലയിൽ നൽകിയിരിക്കുന്നത്. തുടർച്ചയായെത്തിയ പ്രളയവും പിന്നാലെ വന്ന കൊവിഡുമാണ് കാർഷിക ജില്ലയായ ഇടുക്കിയെ കടക്കെണിയിലാക്കിയത്. 2018ൽ പ്രളയത്തിന് മുമ്പ് എട്ട് ശതമാനമായിരുന്നു ജില്ലയിലെ കിട്ടാക്കടം.
വായ്പ മേളയും ജനസമ്പർക്ക പരിപാടിയും
തൊടുപുഴ: ജില്ലയിലെ ലീഡ് ബാങ്കായ യൂനിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ വായ്പ വിതരണ മേളയും പൊതുജന സമ്പർക്ക പരിപാടിയും നാളെ തൊടുപുഴയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സെൻറ് സെബാസ്റ്റ്യൻ ഫൊറോന പള്ളി പ്രധാന ഹാളിൽ രാവിലെ 10 മുതൽ അഞ്ചുവരെ നടക്കുന്ന മേളയിൽ ജില്ലയിലെ 15 ബാങ്കുകൾ പങ്കെടുക്കും. വായ്പകളുടെ അനുമതി പത്രങ്ങൾ മേളയിൽ വിതരണം ചെയ്യും. പുതിയ വായ്പക്കുള്ള അപേക്ഷ നൽകാം. പരാതി പരിഹാര സെൽ, ഗ്രാമീണ പരിശീലന കേന്ദ്രത്തിെൻറ സ്റ്റാളുകൾ എന്നിവയുമുണ്ട്. വാർത്തസമ്മേളനത്തിൽ ലീഡ് ബാങ്ക് ജില്ല മാനേജർ ജി. രാജഗോപാലൻ, എസ്.ബി.ഐ റീജനൽ മാനേജർ മാർട്ടിൻ ജോസ്, ഫെഡറൽ ബാങ്ക് റീജനൽ മാനേജർ ജോർജ് ജേക്കബ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.