ദേവികുളം തെരഞ്ഞെടുപ്പ്: എസ്. രാജേന്ദ്രനെതിരെ സി.പി.എം കമീഷൻ റിപ്പോർട്ട്
text_fieldsതോട്ടം മേഖലയിലെ പാർട്ടി പ്രവർത്തകർക്കിടയിൽ ജാതി അടിസ്ഥാനത്തിൽ പിളർപ്പ് ഉണ്ടാക്കാൻ ശ്രമിച്ചു, പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായില്ല എന്നിവയായിരുന്നു പ്രധാന ആരോപണങ്ങൾ.
രാജ സ്ഥാനാർഥിയാകുന്നതിന് തടയിടാൻ ശ്രമിച്ച രാജേന്ദ്രൻ, ജനവികാരം അനുകൂലമാക്കാൻ താൻ ജയിച്ചാൽ മന്ത്രിയാകും എന്ന് പ്രചരിപ്പിച്ചതായും വിമർശനം ഉയർന്നു.തുടർന്നാണ് ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ സി.വി. വർഗീസ്, വി.എൻ. മോഹനൻ എന്നിവരെ അന്വേഷണ കമീഷനായി നിയോഗിച്ചത്.
മറയൂർ, കാന്തല്ലൂർ, വട്ടവട, മൂന്നാർ പഞ്ചായത്തുകളില് എൽ.ഡി.എഫിന് വോട്ട് കുറഞ്ഞത് രാജേന്ദ്രെൻറ വീഴ്ചയാണെന്നാണ് കമീഷൻ വിലയിരുത്തൽ. 2006 മുതൽ തുടർച്ചയായി മൂന്ന് തവണ ദേവികുളത്തുനിന്ന് സി.പി.എം സ്ഥാനാർഥിയായി വിജയിച്ച രാജേന്ദ്രന് ഇത്തവണ സീറ്റ് നൽകിയിരുന്നില്ല. 7848 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് രാജ വിജയിച്ചത്.
അവഗണിച്ചു; പാർട്ടിക്കെതിരെ രാജേന്ദ്രൻ
തൊടുപുഴ: ദേവികുളം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്നെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്ന സി.പി.എമ്മിനെ രൂക്ഷമായി വിമർശിച്ച് മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ബോധപൂർവം വീഴ്ച വരുത്തിയിട്ടില്ലെന്നും തന്നെ ഉപയോഗപ്പെടുത്തുന്നതിൽ പാർട്ടി കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നു എന്നും അന്വേഷണ കമീഷൻ റിപ്പോർട്ടിനെക്കുറിച്ച് 'മാധ്യമ'ത്തോട് പ്രതികരിക്കവെ രാജേന്ദ്രൻ പറഞ്ഞു.എന്താണ് വീഴ്ചയെന്ന് തന്നെ ബോധ്യപ്പെടുത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മിറ്റി പല പരിപാടികളിൽനിന്നും ബോധപൂർവം ഒഴിവാക്കി. സ്ഥാനാർഥിയെ പരിചയപ്പെടുത്താൻ ഉപയോഗിച്ചില്ല. തന്നോട് പാർട്ടിക്ക് വിശ്വാസക്കുറവ് ഉണ്ടായിരുന്നു എന്നാണ് ഇത് കാണിക്കുന്നത്. തന്നെ മാറ്റി നിർത്തണം എന്ന് ആഗ്രഹിച്ചതുകൊണ്ടാണ് പല ചുമതലകളും ഏൽപിക്കാതിരുന്നത്. രണ്ടോ മൂന്നോ പഞ്ചായത്ത് നോക്കിയാൽ മതി എന്നായിരുന്നു നിലപാട്. തെൻറ പ്രവർത്തനത്തെ പരിമിതപ്പെടുത്തിയത് പാർട്ടിയാണ്. വിശ്വാസം നഷ്ടപ്പെട്ടാൽ സ്വന്തം വീട്ടിലായാലും മാറിനിൽക്കുകയേ നിർവാഹമുള്ളൂ.
തനിക്ക് 2006ൽ കിട്ടിയതിനെക്കാൾ കുറച്ച് വോട്ടാണ് 2011ൽ കിട്ടിയത്. 2016ൽ പിന്നെയും കുറഞ്ഞു. തോട്ടം തൊഴിലാളികൾക്കിടയിലെ കൊഴിഞ്ഞുപോക്കാണ് കാരണം. തന്നെ സഹകരിപ്പിക്കാൻ പാർട്ടി ആഗ്രഹിച്ചിരുന്നെങ്കിൽ വീഴ്ച യഥാസമയം ചൂണ്ടിക്കാട്ടി തിരുത്തണമായിരുന്നു. ഫലം വന്ന ശേഷം കള്ളനെന്ന് വിളിക്കുന്നതിൽ അർഥമില്ല. പറയാനുള്ള കാര്യങ്ങൾ ജില്ല കമ്മിറ്റിക്ക് എഴുതി നൽകിയിട്ടുണ്ട്. അവർ പരിശോധിക്കെട്ട. പാർട്ടി എടുക്കുന്ന നിലപാട് ഉൾക്കൊള്ളുക എന്നത് തെൻറ ബാധ്യതയാണെന്നും രാജേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.