ഇടം വലം ചാഞ്ഞ് ദേവികുളത്തിന്റെ മനസ്സ്
text_fieldsകഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ദേവികുളം മണ്ഡലത്തിലെ സംഭവങ്ങളായിരുന്നു കേരള രാഷ്ട്രീയത്തിലെയും മുഖ്യചർച്ചാ വിഷയം. ആദ്യം സൂര്യനെല്ലി വിഷയമായിരുന്നുവെങ്കിൽ പിന്നീട് മൂന്നാർ ഭൂമി കൈയേറ്റമായി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കൊട്ടക്കാമ്പൂരിലെ ഭൂമിവിവാദമായിരുന്നു മുഖ്യചർച്ച. ഇക്കുറിയാവട്ടെ വന്യജീവി ആക്രമണവും നിർമാണ നിരോധനവും ചർച്ചകളുടെ മധ്യത്തിലേക്ക് വന്നിരിക്കുന്നു.
ഈ വർഷം കാട്ടാന ആക്രമണത്തിൽ മാത്രം അഞ്ചുപേരാണ് മണ്ഡലപരിധിയിൽ മരിച്ചത്. ഇതിൽ പ്രതിഷേധിച്ച് ഇടുക്കി രൂപത സർക്കാറിനെതിരെ രംഗത്തുവന്നതും ഭരണപക്ഷത്തെ അലട്ടുന്ന വിഷയമാണ്. ഒരു മുന്നണിക്കും ഉറച്ചമണ്ഡലമെന്ന് വിശേഷിപ്പിക്കാൻ പോന്ന സാഹചര്യം ദേവികുളത്തില്ല.
കഴിഞ്ഞ ഏഴു തവണത്തെ ചരിത്രം പരിശോധിച്ചാല് നിയമസഭയില് മൂന്നുതവണ യു.ഡി.എഫിനൊപ്പം നിന്ന മണ്ഡലം കഴിഞ്ഞ നാലു തവണയായി എൽ.ഡി.എഫിനൊപ്പമാണ്. മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാൽ 11 തവണ എൽ.ഡി.എഫും ഏഴു തവണ യു.ഡി.എഫും വിജയിച്ചു.
2014ല് ജോയ്സ് ജോര്ജ് എല്.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചപ്പോൾ ദേവികുളത്ത് ഭൂരിപക്ഷമുണ്ടായി. നിയമസഭയിൽ ഇടതിനൊപ്പം നിന്നപ്പോഴും മറ്റ് പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിന്റെ മനസ്സ് വലത്തോട്ട് ചാഞ്ഞായിരുന്നു നിന്നത്. 2019ൽ ഡീൻ കുര്യാക്കോസിന് 24,036 വോട്ടിന്റെ വൻഭൂരിപക്ഷം ദേവികുളത്തുനിന്ന് കിട്ടി.
എന്നാൽ, പിന്നാലെ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ചിത്രം മാറ്റിയെഴുതി. തോട്ടം മേഖല എൽ.ഡി.എഫിനൊപ്പവും കാർഷിക മേഖല യു.ഡി.എഫിനൊപ്പവും നിന്നു.
പാനലില് ഭൂരിപക്ഷം നേടിയത്. ബാക്കി എല്ലാ തെരഞ്ഞെടുപ്പിലും ദേവികുളം യു.ഡി.എഫിനാണ് മേൽക്കോയ്മ.തദ്ദേശ സ്ഥാപനങ്ങളില് തോട്ടം മേഖല എക്കാലത്തും എല്.ഡി.എഫിനും കാര്ഷിക മേഖല യു.ഡി.എഫിനും മേധാവിത്വം നല്കുന്നു. എന്നാല്, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് മുതല് ഇതിനും നേരിയ മുന്തൂക്കം നേടാന് എല്.ഡി.എഫിന് കഴിഞ്ഞു. കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി ദേവികുളത്താണ്.
ബ്രിട്ടീഷുകാരുടെ കാലത്താണ് ദേവികുളം മണ്ഡലത്തില് ജനവാസം തുടങ്ങിയത്. രാജഭരണകാലത്തിന്റെ ശേഷിപ്പുകൾ ഇപ്പോഴും ബാക്കിയാണ്. കാര്ഷിക-തോട്ടം മേഖലകളുടെ സംസ്കാരങ്ങൾ ഇഴപിരിഞ്ഞുചേർന്ന മണ്ഡലം കൂടിയാണ് ദേവികുളം.
തോട്ടങ്ങളിലെ പണിക്കായി തമിഴ്നാട്ടിൽനിന്ന് കുടിയേറിയവരും സംസ്ഥാനം കൊടിയ ക്ഷാമം നേരിട്ട കാലത്ത് കുടിയിരുത്തപ്പെട്ടവരുമാണ് ഇവിടുത്തെ പഴമക്കാർ. 2009ലെ പാര്ലമെന്റ് തെരഞ്ഞെടുപ്പില് ദേവികുളം നിയോജക മണ്ഡലത്തില്നിന്ന് പി.ടി. തോമസ് 5000ത്തിലേറെ വോട്ട് ലീഡ് നേടിയപ്പോള് 2014 ഇടത് സ്വതന്ത്രനായ ജോയ്സ് ജോര്ജ് പതിനായിരത്തിലേറെ വോട്ടിന്റെ ലീഡ് നേടി.
2019ല് കോണ്ഗ്രസിലെ ഡീന് കുര്യാക്കോസ് 24,036 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലത്തില് നേടി. പക്ഷേ, തൊട്ടുപിന്നാലെ വന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ അഡ്വ. എ. രാജ 7848 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മണ്ഡലം നിലനിർത്തുകയുമുണ്ടായി.
മണ്ഡലത്തിൽനിന്ന് മൂന്നുവട്ടം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട, പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് സസ്പെൻഷനിലായ എസ്. രാജേന്ദ്രൻ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങൾ ഉയർത്തിയ ആശങ്ക ഇടതുമുന്നണിയെ ഇപ്പോഴും വിട്ടകന്നിട്ടില്ല. ഡൽഹിയിൽ പോയി ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറെ നേരിൽക്കണ്ട് മടങ്ങിവന്ന രാജേന്ദ്രനെ സി.പി.എം നേതാക്കൾ അനുനയിപ്പിച്ചെങ്കിലും ഏത് പക്ഷത്താണെന്ന് ഇനിയും വ്യക്തമായിട്ടുമില്ല.
ഇരുമുന്നണിയെയും മാറിമാറി പുൽകിയ ചരിത്രമുള്ളതിനാൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആർക്കൊപ്പം നിൽക്കുമെന്ന് തറപ്പിച്ചു പറയാനാകാത്ത നിലയിലാണ് ദേവികുളത്തിന്റെ മനസ്സ്.
എൻ.ഡി.എ സ്ഥാനാർഥി ബിജു കൃഷ്ണന് കഴിഞ്ഞ തവണ കിട്ടിയത് 7498 വോട്ട് മാത്രമാണ്. ഏഴ് നിയമസഭ മണ്ഡലങ്ങളിൽ ഏറ്റവും കുറച്ച് വോട്ട് ബി.ജെ.പി മുന്നണിക്ക് കിട്ടിയ മണ്ഡലം എന്ന പ്രത്യേകതയും ദേവികുളത്തിനുണ്ട്.
മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകൾ എൽ.ഡി.എഫും അഞ്ച് പഞ്ചായത്തുകൾ യു.ഡി.എഫും ഭരിക്കുന്നു. ഓരോ ബ്ലോക് പഞ്ചായത്ത് വീതം ഇരുമുന്നണിയും ഭരിക്കുന്നു.
2019ൽ ദേവികുളം മണ്ഡലത്തിലെ വോട്ടുനില
ഡീൻ 66,748
ജോയ്സ് 42,712
ബിജു കൃഷ്ണൻ 7498
ഭൂരിപക്ഷം 24,036
2021 നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചത്
എൽ.ഡി.എഫ്
എം.എൽ.എ അഡ്വ. എ. രാജ
ഭൂരിപക്ഷം: 7848
പഞ്ചായത്തുകളിലെ ഭരണം
1. അടിമാലി യു.ഡി.എഫ്
2. വെളളത്തൂവല് എല്.ഡി.എഫ്
3. പളളിവാസല് എല്.ഡി.എഫ്
4. ബൈസൺവാലി എല്.ഡി.എഫ്
5. മാങ്കുളം എല്.ഡി.എഫ്
6. ഇടമലക്കുടി യു.ഡി.എഫ്
7. കാന്തലൂര് എല്.ഡി.എഫ്
8. ചിന്നക്കനാല് എല്.ഡി.എഫ്
9. മൂന്നാര് യു.ഡി.എഫ്
10.ദേവികുളം എല്.ഡി.എഫ്
11. മറയൂര് യു.ഡി.എഫ്
12.വട്ടവട യു.ഡി.എഫ്
ബ്ലോക്ക് പഞ്ചായത്ത്
അടിമാലി ബ്ലോക്ക് യു.ഡി.എഫ്
ദേവികുളം ബ്ലോക്ക് എല്.ഡി.എഫ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.