കൈനീട്ടവുമായി ഡോക്ടർ വീട്ടിൽ; ബാലുവിന് ഇത്തവണ വിശേഷ വിഷു
text_fieldsഇടുക്കി: വീട്ടുപടിക്കല്‍ തന്നെ ചികിത്സിച്ച ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കണ്ട 14 വയസ്സുകാരന് ബാലു ഒന്നമ്പരന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് തുടർ പരിശോധനക്കെത്താൻ കഴിയാത്ത സാഹചര്യത്തിൽ ബാലുവിനെ നേരിട്ട് കാണാനും വിഷുെക്കെനീട്ടം നൽകാനുമാണ് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ ന്യൂറോളജി വിഭാഗം ഡോ. നവീണ്‍ ഹരിദാസും ജീവനക്കാരും മാങ്കുളത്തെത്തിയത്.
കഴിഞ്ഞവര്‍ഷം ആഗസ്റ്റിലാണ് അടിമാലി മാങ്കുളം പഞ്ചായത്തിൽ താമസക്കാരനായ രാജെൻറയും ലക്ഷ്മിയുടെയും നാല് ആണ്മക്കളില് ഒരാളായ ബാലുവിനെ കണ്ണിൽ ട്യൂമറുമായി ആസ്റ്റർ മെഡ്സിറ്റിയില്‍ പ്രവേശിപ്പിച്ചത്.
എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോ. ഡാല്വിെൻറ കത്തുമായാണ് അവര്‍ എത്തിയത്. ബാലുവിെൻറ കാഴ്ച കുറച്ചെങ്കിലും തിരിച്ചുകിട്ടണമായിരുന്നെങ്കില് ഉടനെ ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്നു.
കുടുംബത്തിെൻറ സാമ്പത്തിക സ്ഥിതി മോശമായിരുന്നതിനാല്‍ ഡോ. ആസാദ് മൂപ്പെൻറ നേതൃത്വത്തിലുള്ള ഡി.എം ഫൗണ്ടേഷെൻറയും ആസ്റ്റർ സിക്ക് കിഡ്സ് ഫൗണ്ടേഷെൻറയും സഹായത്തോടെ അഞ്ചുലക്ഷം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയ സൗജന്യമായി ചെയ്തു.
ഡിസ്ചാര്‍ജ് ചെയ്ത ശേഷം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തുടര്‍ പരിശോധനക്ക് എത്താന്‍ ബാലുവിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഡോക്ടര്‍ ബാലുവിനെ വീട്ടിലെത്തി പരിശോധിക്കാന്‍ ആശുപത്രി മാനേജ്മെൻറ് തീരുമാനിച്ചത്. അമ്പരന്നുനിന്ന ബാലുവിന് വിഷുക്കൈനീട്ടം നൽകി.
തുടർന്ന് ശസ്ത്രക്രിയാനന്തരമുള്ള പുരോഗതി വിലയിരുത്തിയാണ് മടങ്ങിയത്. തങ്ങളുടെ കുട്ടിയെ പരിശോധിക്കാൻ ഡോക്ടറും ജീവനക്കാരും വീട്ടിലെത്തിയത് ബാലുവിെൻറ മാതാപിതാക്കൾക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.