എന്ന് തീരും ഈ കലുങ്ക് നിർമാണം; വ്യാപാരികൾക്കും യാത്രക്കാർക്കും ദുരിതം
text_fieldsതൊടുപുഴ: കാഞ്ഞിരമറ്റം ജങ്ഷനിലെ കലുങ്ക് നിർമാണം നീണ്ടുപോകുന്നത് യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതം സൃഷ്ടിക്കുന്നു. ഒരു മാസമായി കലുങ്ക് നിർമാണം ആരംഭിച്ചിട്ടെങ്കിലും ഒച്ചിഴയും പോലെയാണ് ജോലികൾ. പകൽ ഗതാഗത തിരക്കേറുന്നതിനാൽ രാത്രിയാണ് നിർമാണം.
ഇതാണ് നിർമാണം വൈകാൻ കാരണം. ഇപ്പോൾ റോഡിെൻറ ഒരു ഭാഗത്തു കൂടി മാത്രമാണ് ഗതാഗതം. ഇരുവശത്തുനിന്നും വാഹനങ്ങൾ വരുേമ്പാൾ പകൽ മിക്ക സമയത്തും ഗതാഗതം താറുമാറാകും. രാവിലെയും വൈകീട്ടും ഗതാഗത കുരുക്കും പതിവാണ്.
കിഴക്കൻ മേഖലയിൽനിന്ന് നഗരത്തിലേക്ക് വരുന്ന എല്ലാ ബസുകളും ഇതുവഴിയാണ് പോകുന്നത്. ഭൂരിഭാഗം ബസുകളും തിരികെ പോകുന്നതും ഈ വഴി തന്നെ. കാഞ്ഞിരമറ്റം ജങ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തുന്നവരും കാൽനടയാത്രക്കാരും ബസ് കാത്തു നിൽക്കുന്നവരും ഓട്ടോറിക്ഷ തൊഴിലാളികളുമടക്കം ഇതുമൂലം ബുദ്ധിമുട്ടുകയാണ്.
നിർമാണ സാമഗ്രികളടക്കം കടകൾക്ക് മുന്നിൽ കിടക്കുന്നത് കണ്ട് പലരും കടയിൽ കയറാതെ പോകുന്ന സാഹചര്യമുണ്ടെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. മഴക്കാലമായാൽ കാഞ്ഞിരമറ്റം ജങ്ഷനിൽ വെള്ളക്കെട്ട് പതിവാണ്. വെള്ളം ഉയരുന്നതോടെ കടകളിലടക്കം വെള്ളം കയറി നഷ്ടം ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരം കാണാനാണ് കലുങ്ക് നിർമാണം ആരംഭിച്ചത്. നിർമാണം പൂർത്തിയാകുന്നതോടെ വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും നഗരവാസികളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.