ഇടുക്കി ജില്ലയിൽ 481 പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം
text_fieldsതൊടുപുഴ: ജില്ലയിൽ 43 പഞ്ചായത്തുകളിലായി 481 പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷം. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളുടെ പഞ്ചായത്തുതല വിവരശേഖരണത്തിലാണ് ജില്ലയിലെ 52ൽ 43 പഞ്ചായത്തുകളിലായി ഇത്രയധികം പ്രദേശങ്ങളിൽ കുടിവെള്ളത്തിന് പ്രയാസം നേരിടുന്നതായി കണ്ടെത്തിയത്. ഇവിടങ്ങളിൽ വെള്ളം എത്തിക്കണമെന്ന ആവശ്യവും അധികൃതർ മുന്നോട്ട് വെച്ചിട്ടുണ്ട്. ചിന്നക്കനാൽ പഞ്ചായത്തിൽ ഒന്നുമുതൽ 13 വരെ വാർഡുകളിൽ കുടിവെള്ളത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഏലപ്പാറയിൽ ഒന്നുമുതൽ 17 വാർഡ് വരെയും ഇരട്ടയാറിൽ ഒന്നുമുതൽ 14 വാർഡ് വരെയും കാഞ്ചിയാറിൽ ഒന്നു മുതൽ 16വരെ വാർഡുകളിലും കുടിവെള്ളക്ഷാമം നേരിടുന്നു.
ഇടമലക്കുടി, മാങ്കുളം, പുറപ്പുഴ, രാജാക്കാട്, രാജകുമാരി, വാത്തിക്കുടി, വട്ടവട പഞ്ചായത്തുകളിൽ മാത്രമാണ് കുടിവെള്ള ക്ഷാമം രൂക്ഷമായി അനുഭവപ്പെടാത്തത്. അടിമാലി മേഖലയിൽ ചില്ലിത്തോട്, മെഴുകുംചാൽ, ആനച്ചിറപ്പടി എന്നിവിടങ്ങളിലും ആലക്കോട് പഞ്ചായത്തിൽ ഇഞ്ചിയാനി, കടിലപ്പാറ, അഞ്ചിരി എന്നിവിടങ്ങളിലും അറക്കുളം പഞ്ചായത്തിൽ പുത്തേട്, എടാട്, ഇലപ്പള്ളി, പതിപ്പള്ളി, ആശ്രമം, കരിപ്പിലങ്ങാട് അയ്യാകാട്, കുരുതിക്കളം എന്നിവിടങ്ങളിലും അയ്യപ്പൻകോവിൽ പഞ്ചായത്തിൽ ആറേക്കർ, കന്നിക്കല്ല്, നാടാർമേട്, ഹെവൻവാലി, ആലടിക്കുന്ന് എന്നിവിടങ്ങളിലും മൂന്നാർ പഞ്ചായത്തിൽ മൂന്നാർ കോളനിയിലും വാഴത്തോപ്പ് പഞ്ചായത്തിൽ മണിയാറൻകുടി, മുളകുവള്ളി, മഞ്ഞപ്പാറ, കരിമ്പൻ, തടിയംപാട്, കേശമുനി, വാഴത്തോപ്പ്, പേപ്പാറ, താന്നിക്കണ്ടം, ചെറുതോണി, ഗാന്ധി നഗർ എന്നിവിടങ്ങളിലും ഉടുമ്പന്നൂർ പഞ്ചായത്തിൽ മനയ്ക്കത്തണ്ട്, കുളപ്പാറ, ശേഖരത്തുപാറ എന്നിവിടങ്ങളിലും കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളാണ്. ഇവിടങ്ങളിൽ മിക്കയിടങ്ങളിലും വെള്ളം വാഹനങ്ങളിൽ എത്തിച്ച് നൽകേണ്ട സ്ഥിതിയാണ്.
മുട്ടം പഞ്ചായത്തിൽ ഒന്ന് മുതൽ 13 വാർഡിലായി വിവിധ പ്രദേശങ്ങളിൽ കുടിവെള്ള പ്രശ്നങ്ങളുണ്ട്. മണക്കാട് പഞ്ചായത്തിൽ കുന്നത്തുപാറ, പുതുപ്പരിയാരം, താമല, മൈലാടുംപാറ, മാങ്കുന്ന് മല, പൊങ്ങൻപാറ, കാലടി കോളനി, അരിക്കുഴ എന്നിവിടങ്ങളിലും കുടയത്തൂർ പഞ്ചായത്തിൽ അടൂർമല, കൈപ്പ, മോർക്കാട്, പന്തപ്ലാവ്, ചക്കിക്കാവ് പ്രദേശങ്ങളിലും കുടിവെള്ള പ്രതിസന്ധി നേരിടുന്നു. കരിങ്കുന്നം പഞ്ചായത്തിൽ അഞ്ചപ്ര, തട്ടാരത്തട്ട, മ്രാല, മലങ്കര, അഴകുംപാറ, ഇല്ലിചാരി, നെടിയകാട്, ഒറ്റല്ലൂർ, മറ്റത്തിപ്പാറ, പറത്താനം, നെല്ലാപ്പാറ എന്നിവിടങ്ങളിലും ഇടവെട്ടി പഞ്ചായത്തിൽ വാർഡ് 4, 5, 7 പ്രദേശങ്ങളിലും കുമാരമംഗലത്ത് ഒന്നു മുതൽ 13വരെ വാർഡുകളിലും കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.