മഴയുണ്ട്, കുടിക്കാൻ വെള്ളമില്ല..
text_fieldsനാടാകെ മഴ തിമിർത്തുപെയ്ത് പുഴകളും തോടുകളും കവിഞ്ഞൊഴുകുകയും അണക്കെട്ടുകൾ നിറയുകയും ചെയ്യുേമ്പാഴും കുടിവെള്ളത്തിന് നെേട്ടാട്ടമോടുന്നവർ ജില്ലയിൽ ചില പ്രദേശങ്ങളിലുണ്ട്. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്നവർ ആഴ്ചകളോളം ജലവിതരണം മുടങ്ങുേമ്പാൾ കുടിവെള്ളത്തിന് നാട് അലയണം. ചി ലർക്ക് മലിനമായ ജലസ്രോതസ്സുകളെ ആശ്രയിക്കേണ്ടിവരുന്നു.
ലക്ഷങ്ങൾ മുടക്കിയ പദ്ധതികൾ നോക്കുകുത്തികളായി തുടരുേമ്പാഴാണ് ഗുണഭോക്താക്കളായ കുടുംബങ്ങൾ കുടിവെള്ളത്തിന് പെടാപ്പാട് പെടേണ്ടിവരുന്നത്. കടുത്ത വേനലിലും തോരാമഴയിലും കുടിവെള്ളശേഖരണം ഇവർക്ക് തലവേദനയായി തുടരുകയാണ്.
ദാഹം തീരാതെ മുട്ടം
മുട്ടം: വർഷം മുഴുവനും സമൃദ്ധമായി ഒഴുകുന്ന മലങ്കര ജലാശയത്തിന് സമീപം കഴിയുന്ന മുട്ടം നിവാസികൾ കുടിവെള്ളത്തിന് നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ്. ഈ ജലാശയത്തിലെ വെള്ളം ശുചീകരിച്ചാണ് വീടുകളിൽ വിതരണം ചെയ്യുന്നത്. വേനൽക്കാലത്ത് അതികഠിനമാണ് കുടിവെള്ളക്ഷാമമെങ്കിൽ മഴക്കാലത്തും ഭിന്നമല്ല മുട്ടത്തെ അവസ്ഥ. കാലപ്പഴക്കം ചെന്ന പൈപ്പുകളും ഓടിത്തളർന്ന മോട്ടോറുകളുമാണ് ജലക്ഷാമത്തിന് പ്രധാന കാരണം. മോട്ടോറുകൾ ദിനേനെയെന്നോണം കേടാകുകയും പൈപ്പുകൾ പൊട്ടി ആഴ്ചകളോളം കുടിവെള്ളവിതരണം മുടങ്ങുകയും ചെയ്യാറുണ്ട്.
തുടങ്ങനാട് മേഖലയിലേക്കുള്ള പൈപ്പ് പൊട്ടി കഴിഞ്ഞ ഒരു മാസത്തോളം കുടിവെള്ള വിതരണം മുടങ്ങിയിരുന്നു. 13,000ത്തിലധികം ജനങ്ങൾ അധിവസിക്കുന്ന മുട്ടത്ത് 8500 ഓളം പേർക്കുവേണ്ടി നിർമിച്ച പദ്ധതിയിൽ നിന്നാണ് കുടിവെള്ളം എത്തിക്കുന്നത്. ഇതുമൂലം ഭൂരിപക്ഷം വീടുകളിലേക്കും ആവശ്യത്തിന് ജലം ലഭിക്കുന്നില്ല. വർഷങ്ങൾക്കുമുമ്പ് പ്രഖ്യാപിച്ച സമ്പൂർണ കുടിവെള്ള പദ്ധതി യാഥാർഥ്യമായാലേ മുട്ടത്തെ ജലക്ഷാമത്തിന് ശാശ്വത പരിഹാരമാകൂ.
സ്കൂളിനും വെള്ളമില്ല
അടിമാലി: വെള്ളത്തൂവല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ ശുദ്ധജലക്ഷാമത്തിന് ശാശ്വതപരിഹാരം വേണമെന്ന് ആവശ്യത്തിന് ഇനിയും പരിഹാരമില്ല. കോവിഡ് കാലത്തെ അടച്ചിടലിനുശേഷം സ്കൂള്‍ തുറന്നെങ്കിലും ശുദ്ധജലലഭ്യതയുടെ കാര്യത്തില്‍ പ്രതിസന്ധി തുടരുകയാണ്.
നിലവില്‍ സ്കൂളിന് സമീപത്തെ കുടുംബത്തിെൻറ സഹായത്തോടെയാണ് വിദ്യാലയത്തില്‍ വെള്ളമെത്തിക്കുന്നത്. വേനല്‍ കനത്താല്‍ ജലക്ഷാമം രൂക്ഷമാകും. ഇൗ സാഹചര്യത്തിൽ താല്‍ക്കാലിക നടപടികളല്ല, ശാശ്വത പരിഹാരമാണ് ഉണ്ടാവേണ്ടതെന്ന് പി.ടി.എ ഭാരവാഹികൾ പറയുന്നു.
മുമ്പ് ജലനിധി പദ്ധതി വഴി വിദ്യാലയത്തില്‍ വെള്ളം ലഭിച്ചിരുന്നെങ്കിലും പ്രദേശത്ത് റോഡ് നിര്‍മാണവും മറ്റും നടന്ന സാഹചര്യത്തില്‍ കണക്ഷനും മറ്റും താറുമാറായതോടെ ഇതിലൂടെ വെള്ളം ലഭിക്കാതായെന്ന് അവർ പറഞ്ഞു.
ജലനിധി പദ്ധതി വഴി വീണ്ടും വെള്ളമെത്തിക്കുകയോ സ്കൂളിന് സ്വന്തമായൊരു ശുദ്ധജലസ്രോതസ്സ് കണ്ടെത്തുകയോ ചെയ്താല്‍ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും.
700ഒാളം കുടുംബങ്ങൾ ദുരിതത്തിൽ
അടിമാലി: പെരുമ്പൻകുത്തിലും പാമ്പുംകയത്തും മഴക്കാലത്തുപോലും വെള്ളത്തിനായി ജനങ്ങൾ വലയുകയാണ്. മാങ്കുളം പഞ്ചായത്തിലെ എട്ട്, 12 വാർഡുകളിലെ 700ഓളം കുടുംബങ്ങളാണ് കുടിവെള്ളത്തിന് ബുദ്ധിമുട്ടുന്നത്. ജലനിധി പദ്ധതിയിൽ 4000 രൂപ പദ്ധതി വിഹിതം വാങ്ങി ആറുകോടിയോളം മുടക്കി നടപ്പാക്കിയ വലിയ രണ്ട് പദ്ധതിയാണ് കഴിഞ്ഞ അഞ്ചുവർഷമായി എങ്ങുമെത്താതെ കിടക്കുന്നത്. ചില വീടുകളിൽ കലങ്ങിയതും ഉപയോഗ ശൂന്യമായതുമായ വെള്ളമാണ് എത്തുന്നത്. കൂറ്റൻ ടാങ്കിൽനിന്ന് വെള്ളം തുറന്നുവിട്ടാൽ ൈപപ്പുകൾ പൊട്ടി പാഴാകുന്നതല്ലാതെ ആർക്കും കുടിവള്ളം കിട്ടാറില്ല.
പഞ്ചായത്തിെൻറ കെടുകാര്യസ്ഥതയാണ് പദ്ധതി പ്രേയാജനപ്പെടാതിരിക്കാൻ കാരണമെന്ന് പറയുന്നു. മഴവെള്ളം ശേഖരിച്ചാണ് ഇവിടത്തുകാർ ഇപ്പോൾ കഴിയുന്നത്. വേനൽ കടുക്കുേമ്പാൾ കുടിവെള്ളം ശേഖരിക്കാൻ മൂന്നുമുതൽ അഞ്ച് കിലോമീറ്റർ വരെ സഞ്ചരിക്കണം.
വട്ടംകറങ്ങി വട്ടവട
മൂന്നാർ: നാട്ടിലാകെ മഴ തിമിർത്തുപെയ്യുമ്പോഴും വട്ടവട പഞ്ചായത്തിലെ പഴത്തോട്ടം മേഖലയിൽ മുന്നൂറോളം കുടുംബം കുടിവെള്ളമില്ലാതെ കഷ്ടപ്പെടുകയാണ്. വർഷങ്ങളായി കുടിവെള്ളമെത്തിയിരുന്ന പൈപ്പുകൾ കാലഹരണപ്പെട്ടതാണ് നാട്ടുകാർക്ക് വിനയായത്. അറ്റകുറ്റപ്പണിക്ക് പഞ്ചായത്ത് തയാറാകാതെ വന്നതോടെ മലയടിവാരത്തിലെ ഉറവ വെള്ളം സംഭരിച്ചും മറ്റുമാണ് ഇവർ കാര്യങ്ങൾ നടത്തുന്നത്. കുടിവെള്ളം എത്തിച്ചിരുന്ന പൈപ്പും ടാങ്കും മലിനമായി. മറ്റിടങ്ങളിൽ മഴ ധാരാളമായി പെയ്യുമ്പോഴും മഴ കുറവുള്ള പ്രദേശമാണ് വട്ടവട. എന്നാൽ, ഇത്തവണ നല്ല മഴ ലഭിച്ചിട്ടും കുടിവെള്ളം കിട്ടാനില്ലാത്ത ഗതികേടിലാണ് പ്രദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.