തൊടുപുഴയിലും വെള്ളിയാമറ്റത്തും ഇനി കുടിവെള്ളം മുടങ്ങില്ല
text_fieldsതൊടുപുഴ: ജലദൗർലഭ്യം കണക്കിലെടുത്ത് നഗരസഭ പ്രദേശത്ത് ആരംഭിച്ച ശുദ്ധജല വിപുലീകരണ പദ്ധതി യാഥാർഥ്യത്തിലേക്ക്. പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം ഞായറാഴ്ച വൈകീട്ട് നാലിന് ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. പി.ജെ. ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. കിഫ്ബി സഹായത്തോടെ 34 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.
നഗരസഭ പ്രദേശത്തിനും ഇടവെട്ടി പഞ്ചായത്തിനുമായി നിലവിലുള്ള ശുദ്ധജല വിതരണ പദ്ധതിയിൽനിന്ന് ഭൂരിഭാഗം പ്രദേശത്തും ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് ജലവിതരണം നടന്നിരുന്നത്. 2017 ജനുവരിയിലാണ് 34 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കി പദ്ധതിയുടെ ഒന്നാംഘട്ട പ്രവൃത്തികൾ ആരംഭിച്ചത്.
15 ദശലക്ഷം ലിറ്റർ ശേഷിയിലുള്ള ശുദ്ധീകരണശാലയാണ് വാട്ടർ അതോറിറ്റി സ്ഥലത്ത് നിലവിലെ ശുദ്ധീകരണശാലക്ക് സമീപം പണി കഴിപ്പിച്ചിട്ടുള്ളത്. മൂപ്പിൽകടവ് പാലത്തിനടുത്ത് തൊടുപുഴയാറ്റിൽനിന്ന് ജലം ശേഖരിക്കുന്നതിന് 12 മീ. വ്യാസമുള്ള കിണറും അനുബന്ധ പമ്പിങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതിനായി 175 എച്ച്.പി ശേഷിയിൽ മൂന്ന് പമ്പുസെറ്റുകൾ സ്ഥാപിച്ച് അവിടെനിന്ന് 1.80 കി.മീ. ദൂരത്തിൽ 600 മി.മീ. വ്യാസമുള്ള പൈപ്പുകൾ വഴി ജലശുദ്ധീകരണ ശാലയിൽ എത്തിക്കും. ശുദ്ധീകരണ പ്രകിയകൾക്ക് ശേഷം നഗരസഭ പ്രദേശത്തെ അഞ്ച് സോണുകളായി തിരിച്ച് ഓരോന്നിലും പണി കഴിപ്പിച്ചിട്ടുള്ള ഭൂതല സംഭരണികളിലെത്തിച്ച് നിലവിലെ വിതരണ ശൃംഖലയിലേക്ക് തുറന്നുവിടുന്ന സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പദ്ധതിക്ക് മുടങ്ങാതെ പമ്പിങ്ങിനാവശ്യമായ വൈദ്യുതി ഉറപ്പാക്കുന്നതിന് ട്രാൻസ്ഫോർമറുകളും സ്ഥാപിച്ചിട്ടുണ്ട്.
പദ്ധതിയിൽ ഉൽപാദിപ്പിക്കപ്പെടുന്ന ജലം നഗരസഭ പ്രദേശത്ത് നിലവിലുള്ള 148.18 കി.മീ. ദൈർഘ്യമുള്ള വിതരണ ശൃംഖലയിലേക്ക് തന്നെയാണ് തുറന്നുവിടുന്നത്. ഈ സാഹചര്യത്തിൽ വിതരണശൃംഖല വ്യാപിപ്പിക്കുന്നതിന് പദ്ധതി തയാറാക്കി കിഫ്ബി പദ്ധതിയുടെ രണ്ടാംഘട്ടമായി 82 കോടിയുടെ ഡി.പി.ആർ ഇതിനകം സമർപ്പിച്ചിട്ടുണ്ട്. 84,118 പേർക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
വെള്ളിയാമറ്റത്തും ഉദ്ഘാടനം നാളെ
തൊടുപുഴ: വെള്ളിയാമറ്റം പഞ്ചായത്തിലെ 12 വാർഡുകളും ഉൾപ്പെടുത്തി നടപ്പാക്കുന്ന ശുദ്ധജല വിതരണ പദ്ധതിയുടെയും പൂർത്തീകരിച്ച ജലശുദ്ധീകരണ ശാലയുടെയും വിതരണ ശൃംഖലയുടെയും ഉദ്ഘാടനം ഞായറാഴ്ച ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. വെള്ളിയാമറ്റം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന ശുദ്ധജലക്ഷാമത്തിന് ഇതോടെ പരിഹാരമാകും. 2013 നവംബറിൽ 20 കോടിയുടെ ഭരണാനുമതിയും 2014 ഒക്ടോബറിൽ സാേങ്കതികാനുമതിയും പദ്ധതിക്ക് ലഭിച്ചിരുന്നു. പദ്ധതിയുടെ േസ്രാതസ്സ് കാഞ്ഞാർ ആണ്. കാഞ്ഞാറിൽ നിലവിലുള്ള ഒമ്പത് മീറ്റർ വ്യാസമുള്ള കിണറ്റിൽ ശേഖരിക്കുന്ന ജലം നെല്ലിക്കാമലയിൽ സ്ഥാപിച്ചിരിക്കുന്ന ജലശുദ്ധീകരണശാലയിലേക്ക് പമ്പ് ചെയ്യും.
ഇവിടെ സ്ഥാപിച്ചിരിക്കുന്ന ജലശുദ്ധീകരണശാലയുടെ ശേഷി പ്രതിദിനം 40 ലക്ഷം ലിറ്ററാണ്. ശുദ്ധീകരിച്ച ജലം മന്തിരംപാറ, കുഴിഞ്ഞാലിക്കവല പ്രദേശങ്ങളിൽ പണി പൂർത്തീകരിച്ച സംഭരണികളിലേക്ക് 9600 മീ. നീളത്തിൽ പൈപ്പുകൾ ഉപയോഗിച്ച് പമ്പ് ചെയ്യും. മന്തിരംപാറ, കുഴിഞ്ഞാലിക്കവല, ഇളംദേശം, പുളിയാനിത്ത്, കുരുതിക്കളം, ചെമ്പകത്തിനാൽമല, മേത്തൊട്ടി തുടങ്ങി ഏഴ് സംഭരണികളിൽനിന്നുമായി വെള്ളിയാമറ്റം പഞ്ചായത്തിൽ 132 കി.മീ. നീളത്തിൽ വിതരണശൃംഖല വഴി ജലവിതരണം നടത്തും.
കേന്ദ്ര-സംസ്ഥാന സർക്കാറിെൻറ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത് പദ്ധതിക്ക് 20 കോടി രൂപ ചെലവായിട്ടുണ്ട്. ജലജീവൻ പദ്ധതി വഴി പഞ്ചായത്തിലെ 2200 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ നൽകുന്ന പ്രവൃത്തിയും അവസാന ഘട്ടത്തിലാണ്. അടുത്ത 30 വർഷത്തെ ജനസംഖ്യ വർധന കണക്കിലെടുത്ത് പഞ്ചായത്തിലെ 20,700 ആളുകൾക്ക് പ്രയോജനം ലഭിക്കത്തക്ക രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.