അറക്കുളം എഫ്.സി.ഐ ഗോഡൗണിൽ ഡ്രൈവർമാർ പണിമുടക്കി
text_fieldsമൂലമറ്റം: യഥാസമയം ലോഡ് ഇറക്കിനൽകാത്തതിൽ പ്രതിഷേധിച്ച് അറക്കുളം എഫ്.സി.ഐ ഗോഡൗണിൽ ലോറി ഡ്രൈവർമാർ സൂചന പണിമുടക്ക് നടത്തി. അറക്കുളത്തുനിന്ന് ലോറിയിൽ കയറ്റുന്ന സാധനങ്ങൾ നെടുങ്കണ്ടം, കട്ടപ്പന, കുട്ടിക്കാനം, തൊടുപുഴ തുടങ്ങിയ താലൂക്ക്തല ഗോഡൗണുകളിലാണ് ഇറക്കേണ്ടത്.
എന്നാൽ, ഇവിടങ്ങളിൽ എത്തുമ്പോൾ യഥാസമയം ലോഡ് ഇറക്കിനൽകുന്നില്ലെന്ന് ഡ്രൈവർമാർ പറയുന്നു. രാവിലെ എട്ടുമുതൽ വൈകീട്ട് ഏഴുവരെയാണ് ലോഡിങ് സമയം. കുട്ടിക്കാനം നെടുങ്കണ്ടം തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് താമസിച്ച് ലോഡ് ഇറക്കിയശേഷം ചിലപ്പോൾ അർധരാത്രിക്കാണ് തിരിച്ചെത്തുന്നത്.
നിരവധി തവണ പരാതി പറഞ്ഞിട്ടും അധികൃതർ നടപടിയെടുക്കാൻ തയാറാകുന്നില്ല. പല ലോറികളും ഏഴിന് മുമ്പ് എത്തിയാലും ചിലപ്പോൾ പിറ്റേ ദിവസമാണ് ലോഡ് ഇറക്കുന്നത്. അതുകൊണ്ട് പിറ്റേന്ന് രാവിലത്തെ ലോഡ് കയറ്റാൻ പറ്റുന്നില്ല.
ലോറിത്തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ഡ്രൈവർമാർ പറഞ്ഞു. സമരത്തിന് സി.ഐ.ടി.യു യൂനിയൻ സെക്രട്ടറി പി.എം. സുനിൽ, ഐ.എൻ.ടി.യു.സി സെക്രട്ടറി ബിജു കാനക്കാടൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.