ലഹരികടത്തും വിൽപനയും സജീവം
text_fieldsതൊടുപുഴ: സ്പെഷൽ ഡ്രൈവും എക്സൈസ്-പൊലീസ് പരിശോധനയും ഊർജിതമാകുേമ്പാഴും ജില്ലയിൽ ലഹരി കടത്തും വിൽപനയും സജീവം. അടുത്തിടെ വിവിധ കേസുകളിൽ പിടിയിലായവർ പലരും സമാനസംഭവങ്ങളിൽ നേരത്തേയും പിടിയിലായവരാണ്. ഹൈേറഞ്ചിലും ലോറേഞ്ചിലും കഞ്ചാവടക്കം ലഹരി വസ്തുക്കളുടെ വിൽപന വ്യാപകമാണെന്നാണ് വിവരം. ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി വരുകയാണെന്നാണ് എക്സൈസ് അധികൃതർ നൽകുന്ന വിവരം. യുവാക്കളടക്കമുള്ളവർ കടത്തിെൻറ ഏജൻറുമാരായാണ് പ്രവർത്തിക്കുന്നത്. കോവിഡ് സാഹചര്യമായതിനാൽ പരിശോധന കുറഞ്ഞത് മുതലാക്കി ലഹരി വസ്തുക്കളുടെ കടത്ത് വർധിച്ചതായി ചൂണ്ടിക്കാട്ടുന്നു. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന് ലോഡ് കയറ്റി വരുന്ന ലോറികളിലും മറ്റും ഒളിപ്പിച്ചും കാൽനടയായും തമിഴ്നാട് വനാതിർത്തി വഴി കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന സൂചനയിൽ എക്സൈസ് പരിശോധന നടത്തുന്നുണ്ട്. ആവശ്യക്കാർക്ക് കഞ്ചാവടക്കമുള്ള ലഹരി പദാർഥങ്ങൾ എത്തിച്ചുനൽകുന്നതിന് പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വാഗമണ്ണിൽ നടന്ന നിശാപാർട്ടിയിൽ ലഹരി എത്തിച്ചുനൽകിയത് തൊടുപുഴ സ്വദേശിയാണ്.
റിസോർട്ടിലെ ലഹരി നിശപാർട്ടിക്കിടെ പിടിയിലായവരുടെ പക്കൽനിന്ന് ലഭിച്ചത് ഏഴു തരത്തിലുള്ള ലഹരി വസ്തുക്കളാണ്. കഞ്ചാവ് മുതൽ എം.ഡി.എം.എ വരെയുള്ള ലഹരി വസ്തുക്കളാണ് ഇവരിൽനിന്ന് കണ്ടെടുത്തത്. എം.ഡി.എം.എ (മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റ്മൈൻ), എൽ.എസ്ഡി (ഡൈസർജിക് ആസിഡ് ഡൈഈതൈലമൈഡ്), കഞ്ചാവ്, ഹഷീഷ്, എം.ഡി.എം.എയുടെ വകഭേദങ്ങളായ എക്സറ്റസി പിൽസ്, എക്സറ്റസി പൗഡർ, ചരസ് എന്നിവയാണ് കണ്ടെടുത്തത്.
ബംഗളൂരു അടക്കമുള്ള സ്ഥലങ്ങളിൽനിന്നാണ് ഇവ എത്തിച്ചതെന്നാണ് വിവരം. ഈ സാഹചര്യത്തിൽ പുതുവർഷത്തിൽ ജില്ല അതിർത്തികളിൽ വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്. ജില്ല അതിർത്തിയിലെ വനപാതകളും എക്സൈസ് ഇൻറലിജൻസ് നിരീക്ഷണത്തിലാണ്. ന്യൂഇയർ, ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി അനധികൃത ആൾക്കൂട്ടങ്ങളും നിശപാർട്ടിയും സംഘടിപ്പിക്കാനുള്ള സാധ്യത പരിഗണിച്ച് ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലുള്ള റിസോർട്ടുകളും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും ഷാഡോ പൊലീസ് നിരീക്ഷണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.