തെരഞ്ഞെടുപ്പും അവധികളും; ബാങ്കിങ് സേവനം തടസ്സപ്പെടാൻ സാധ്യത
text_fieldsതൊടുപുഴ: പൊതുമേഖല- ഗ്രാമീണ ബാങ്കുകളിലെ ജീവനക്കാരെ കൂട്ടമായി പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചതിനാൽ വരുംദിവസങ്ങളിൽ ബാങ്കിങ് സേവനം തടസ്സപ്പെടാൻ സാധ്യത.
ഏപ്രിൽ ഒന്നുമുതൽ ഏഴുവരെ ദിവസങ്ങളിൽ മൂന്നിന് മാത്രമായിരിക്കും പൂർണമായും ബാങ്കുകൾ പ്രവർത്തിക്കുക. ഒന്നിന് വാർഷിക കണക്കെടുപ്പ്, രണ്ട് ദുഃഖ വെള്ളി, നാലിന് ഞായർ എന്നിങ്ങനെ അവധി ദിനങ്ങൾ.
ജീവനക്കാർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുേമ്പാൾ അഞ്ച്, ആറ്, ഏഴ് തീയതികളിൽ ബാങ്കുകൾ പ്രവർത്തിക്കാത്ത സാഹചര്യമോ രണ്ട് ജീവനക്കാരുമായി പ്രവർത്തിക്കുന്ന സാഹചര്യമോ ഉണ്ടാകാം. കൂടാതെ, മാർച്ച് 27 മുതൽ ഏപ്രിൽ മൂന്നുവരെ മൈക്രോ ഒബ്സർവർ ഡ്യൂട്ടി കൂടി പൊതുമേഖല ബാങ്ക് ജീവനക്കാർക്ക് വന്നതിനാൽ 29 മുതൽ ഏപ്രിൽ മൂന്നുവരെ ബാങ്കിങ് സേവനങ്ങൾ ഭാഗികമായി തടസ്സപ്പെടാൻ സാധ്യതയുണ്ട്. ഇത്രയും ദിവസത്തെ അവധിയും ബാങ്ക് ജീവനക്കാരുടെ ഇലക്ഷൻ ഡ്യൂട്ടിയും എ.ടി.എം സേവനങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ട്. ഇൗ സാഹചര്യത്തിൽ പൊതുജനങ്ങൾ ലോക്കർ ഉൾപ്പെടെ ബാങ്കിങ് ഇടപാടുകൾ നേരത്തേ പൂർത്തിയാക്കുകയാണ് നല്ലതെന്ന് ലീഡ് ഡിസ്ട്രിക്ട് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.