Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവൈദ്യുതി​-ജലസേചന...

വൈദ്യുതി​-ജലസേചന വകുപ്പ്​ യോഗം; വടക്കേപ്പുഴ ടൂറിസം പദ്ധതി നവംബറിൽ

text_fields
bookmark_border
വൈദ്യുതി​-ജലസേചന വകുപ്പ്​ യോഗം; വടക്കേപ്പുഴ ടൂറിസം പദ്ധതി നവംബറിൽ
cancel

മൂ​ല​മ​റ്റം: കു​ള​മാ​വ് വ​ട​ക്കേ​പ്പു​ഴ ഡൈ​വെ​ര്‍ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ വി​നോ​ദ സ​ഞ്ചാ​ര സാ​ധ്യ​ത​കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പെ​ഡ​ല്‍ ബോ​ട്ടി​ങ്, ക​യാ​ക്കി​ങ് ഉ​ള്‍പ്പെ​ടെ വി​നോ​ദ സൗ​ക​ര്യം ഏ​ര്‍പ്പെ​ടു​ത്തി ന​വം​ബ​ര്‍ ഒ​ന്നി​ന് പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍കു​ട്ടി അ​റി​യി​ച്ചു.

മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്റെ സാ​ന്നി​ധ്യ​ത്തി​ല്‍ മൂ​ല​മ​റ്റ​ത്ത് ചേ​ര്‍ന്ന വൈ​ദ്യു​തി വ​കു​പ്പ്​-​ജ​ല​സേ​ച​ന വ​കു​പ്പ്​ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഹൈ​ഡ​ല്‍ ടൂ​റി​സം മു​ഖേ​ന​യാ​ണ് പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ്. ഇ​ടു​ക്കി ആ​ര്‍ച്ച് ഡാ​മി​ലേ​ക്കു​ള്ള വെ​ള്ളം ക്ര​മീ​ക​രി​ച്ച് വേ​ന​ല്‍കാ​ല​ത്തും ജ​ലം ഉ​റ​പ്പാ​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് കു​ള​മാ​വ് ഡൈ​വെ​ര്‍ഷ​ന്‍ സ്‌​കീം ന​ട​പ്പാ​ക്കി​യ​ത്.

ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​വി​ടു​ത്തെ ച​ളി നീ​ക്കം ചെ​യ്തു ആ​ഴം ഉ​റ​പ്പാ​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് പാ​ര്‍ക്കി​ങ് സൗ​ക​ര്യം, ക​ഫ​റ്റീ​രി​യ സൗ​ക​ര്യ​വും ഒ​രു​ക്കും. ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നും വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന​തി​നും അ​നു​മ​തി ന​ല്‍കി. ചെ​റു​തോ​ണി​യി​ല്‍ ഫ്ലോ​ട്ടി​ങ് പ​മ്പ് സെ​റ്റ് സ്ഥാ​പി​ക്ക​ല്‍, വി​ത​ര​ണ​ശൃം​ഖ​ല സ്ഥാ​പി​ക്ക​ല്‍, അ​യ്യ​പ്പ​ന്‍കോ​വി​ല്‍-​കാ​ഞ്ചി​യാ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വെ​ള്ളം എ​ത്തി​ക്കാ​ൻ തോ​ണി​ത്ത​ടി​യി​ല്‍ പ​മ്പ് സെ​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നും പ​ര​മാ​വ​ധി ജ​ല​നി​ര​പ്പി​ന് (എം.​എ​ഫ്.​എ​ൽ) മു​ക​ള്‍ ഭാ​ഗ​ത്താ​യി ട്രാ​ന്‍സ്‌​ഫോ​ര്‍മ​ര്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​യും അ​നു​മ​തി ന​ല്‍കാ​ന്‍ തീ​രു​മാ​നി​ച്ചു.

മൂ​ല​മ​റ്റ​ത്ത് ട്ര​ഷ​റി നി​ര്‍മി​ക്കു​ന്ന​തി​ന് ന​ല്‍കി​യ സ്ഥ​ല​ത്ത് ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫി​സു​കൂ​ടി ആ​രം​ഭി​ക്കു​ന്ന​തി​ന്​ തു​ട​ര്‍ന​ട​പ​ടി സ്വീ​ക​രി​ക്കും. ജി​ല്ല​യി​ലെ ക്വാ​ര്‍ട്ടേ​ഴ്‌​സു​ക​ള്‍ ന​വീ​ക​രി​ക്കു​ന്ന​തി​നും തീ​രു​മാ​ന​മെ​ടു​ത്തു. കു​ള​മാ​വ് പ​ഴ​യ പൊ​ലീ​സ് ഔ​ട്ട് പോ​സ്റ്റി​നോ​ട് ചേ​ര്‍ന്ന് വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ക്ക് റി​ഫ്ര​ഷ്‌​മെ​ന്റ് സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി പ​ഠി​ച്ചു റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കാ​നും നി​ര്‍ദേ​ശം ന​ല്‍കി.

ഹൈ​ഡ​ല്‍ ടൂ​റി​സം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ ന​രേ​ന്ദ്ര​നാ​ഥ് വെ​ല്ലൂ​രി പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചു. കെ.​എ​സ്.​ഇ.​ബി ഡ​യ​റ​ക്ട​ര്‍ ജി. ​സ​ജീ​വ്, കെ.​എ​സ്.​ഇ.​ബി ചീ​ഫ്​ എ​ൻ​ജി​നീ​യ​ര്‍ (ഡാം ​സേ​ഫ്റ്റി) ന​ന്ദ​കു​മാ​ര്‍, എ​ക്സി. എ​ൻ​ജി​നീ​യ​ര്‍ (ഡാം ​സേ​ഫ്റ്റി വാ​ഴ​ത്തോ​പ്പ്) ലി​ന്‍ ചെ​റി​യാ​ന്‍, ജ​ല അ​തോ​റി​റ്റി​യെ പ്ര​തി​നി​ധാ​നം ചെ​യ്ത്​ പ്ര​ദീ​പ് (ചീ​ഫ് എ​ൻ​ജി​നീ​യ​ര്‍, കെ.​ഡ​ബ്ല്യു.​എ), കൃ​ഷ്ണ കു​മാ​ര്‍ (ചീ​ഫ് എ​ൻ​ജി​നീ​യ​ര്‍ പ്രോ​ജ​ക്ട്​ കെ.​ഡ​ബ്ല്യു.​എ,), എ​ന്‍.​ആ​ര്‍. ഹ​രി(​സൂ​പ്ര​ണ്ടി​ങ് എ​ൻ​ജി​നീ​യ​ര്‍ പി.​എ​ച്ച് സ​ര്‍ക്കി​ള്‍ ഇ​ടു​ക്കി), സു​ധീ​ര്‍ (എ​ക്സി. എ​ൻ​ജി​നീ​യ​ര്‍ പ്രോ​ജ​ക്ട്), അ​ബി മു​ണ്ട​ക്ക​ല്‍ (അ​സി. എ​ക്സി. എ​ൻ​ജി​നീ​യ​ര്‍), സ​ന്ദീ​പ് എ​സ്. പി​ള്ള (അ​സി.​എ​ക്സി. എ​ൻ​ജി​നീ​യ​ര്‍), വി​ഷ്ണു വി​ജ​യ​ന്‍ (അ​സി. എ​ക്സി. എ​ൻ​ജി​നീ​യ​ര്‍) എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irrigation departmentVadakkepuzha Tourism
News Summary - Electricity and irrigation department meeting
Next Story