ക്ലിക്ക് ചെയ്യൂ ‘കേരളത്തിന്റെ വ്യവസായ കാഴ്ചകള്‍
text_fieldsഇടുക്കി: കേരള സംസ്ഥാന വ്യവസായ വികസന കോര്പറേഷന് ‘വ്യവസായ കേരളം’ വിഷയത്തില്‍ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. വ്യവസായ വകുപ്പിന്റെ നേട്ടങ്ങള്‍, നടപ്പാക്കിയ മാതൃക പദ്ധതികള്‍, വിജയകരമായി മുന്നേറുന്ന സംരംഭങ്ങള്‍ തുടങ്ങി കേരളത്തിന്റെ വ്യവസായ മേഖലക്ക് കൂടുതല്‍ പ്രചോദനമേകുന്ന ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രായപരിധിയില്ല. മത്സരാര്‍ഥി സ്വന്തമായി മൊബൈല്‍ ഫോണിലോ ഡി.എസ്.എൽ.ആര് കാമറകളിലോ പകര്‍ത്തിയ ചിത്രങ്ങള്‍ അടിക്കുറിപ്പോടെ അയക്കണം.
ഒരാള്‍ക്ക് ഒരു ഫോട്ടോ അയക്കാം. വാട്ടര്‍മാര്‍ക്കുള്ള ഫോട്ടോ പരിഗണിക്കില്ല. കളറിലോ/ബ്ലാക്ക് ആന്‍ഡ് വൈറ്റിലോ ഫോട്ടോകള്‍ അയക്കാം. വിദഗ്ധ ജൂറി തെരഞ്ഞെടുത്ത മികച്ച 10 ഫോട്ടോകള്‍ കെ.എസ്.ഐ.ഡി.സിയുടെ ഫേസ്ബുക്ക്/ഇന്‍സ്റ്റാഗ്രാം പേജില്‍ പബ്ലിഷ് ചെയ്യും. അതില്‍, കൂടുതല്‍ ലൈക്ക് & ഷെയര്‍ ലഭിക്കുന്ന മൂന്ന് ഫോട്ടോകളെയാണ് മികച്ചതായി പരിഗണിക്കുക. കെ.എസ്.ഐ.ഡി.സിയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകള്‍ ഫോളോ ചെയ്യുന്നവരെയാണ് മത്സരത്തിന് പരിഗണിക്കുന്നത്. തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 7000 രൂപ കാഷ് അവാര്‍ഡും പ്രശസ്തിപത്രവും മികച്ച രണ്ടാമത്തെ ചിത്രത്തിന് 5000 രൂപയും പ്രശസ്തിപത്രവും മൂന്നാം സമ്മാനത്തിന് 3000 രൂപയും പ്രശസ്തിപത്രവും ലഭിക്കും. കൂടാതെ മികച്ച ഏഴു ഫോട്ടോകള്‍ക്ക് പ്രോത്സാഹന സമ്മാനമായി 1000 രൂപ വീതം സമ്മാനവും നല്‍കും. ഫോട്ടോകള്‍ 2023 സെപ്റ്റംബര്‍ അഞ്ചിനകം contest@ksidcmail.org എന്ന ഇ-മെയിലേക്ക് അയക്കണം.
ഫോട്ടോയോടൊപ്പം മത്സരാര്‍ഥിയുടെ പേര്, സ്ഥലം, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. വിവരങ്ങള്‍ക്ക് കെ.എസ്.ഐ.ഡി.സി ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജ് എന്നിവ സന്ദര്‍ശിക്കുക. ഫോണ്‍: 0471-2318922.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.