വിേനാദ സഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകളിൽ അമിത വിലയെന്ന്
text_fieldsഅടിമാലി: മൂന്നാർ അടക്കം വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന പ്രദേശങ്ങളിലെ ഹോട്ടലുകളില്‍ അമിത വിലയെന്ന് ആക്ഷേപം. 50 രൂപയുണ്ടായിരുന്ന ഊണിന് 60ഉം കഞ്ഞിക്ക് 50 രൂപയുമായി.
ചെറുകടിക്ക് രണ്ടുരൂപയും ഇറച്ചി വിഭവങ്ങള്‍ക്ക് 30 രൂപവരെയും വര്‍ധിച്ചു. ഉപഭോക്താക്കള്‍ ഇത് ചോദ്യം ചെയ്താൽ സര്‍ക്കാര്‍ ശബരിമലയില്‍ ഊണിന് 65 രൂപയാക്കിയിട്ടുണ്ടെന്നും വേണമെങ്കില്‍ സഹകരിച്ചാല്‍ മതിയെന്ന മറുപടിയാണ് ഹോട്ടൽ ഉടമകള്‍ നൽകുന്നതത്രേ.
ഹോട്ടലുകളെ നിത്യവും ആശ്രയിക്കുന്നവർക്കാണ് വിലവർധന തിരിച്ചടിയായിരിക്കുന്നത്. ഹോട്ടല്‍ ഭക്ഷണത്തിന് വിലവര്‍ധിപ്പിച്ചതോടെ പലരും പിടിച്ചുനില്ക്കാന് പാടുപെടുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനയുടെ പേരില്‍ ചെറിയ വിലക്കയറ്റം അംഗീകരിക്കാമെങ്കിലും ഊണിെൻറ പത്ത് രൂപ കൂട്ടിയത് താങ്ങാന്‍ കഴിയില്ലെന്ന് ഇവർ പറയുന്നു.
പച്ചക്കറികളുടെയും പാചക വാതകത്തിെൻറയുമൊക്കെ വിലവര്‍ധന അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ടെന്നാണ് ഹോട്ടൽ ഉടമകളുടെ വാദം. അടച്ചിടലിനുശേഷം ഹോട്ടല്‍ മേഖല പതിയെ മുമ്പോട്ട് പോകാന്‍ ഒരുങ്ങവെ ഉണ്ടായ വില വര്‍ധന വ്യവസായത്തിനാകെ തിരിച്ചടിയാണെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറൻറ് അസോസിയേഷന് ജില്ല പ്രസിഡൻറ് എം.എസ്. അജി പറഞ്ഞു. വരുമാനം കുറഞ്ഞിരിക്കെ പല ഹോട്ടലുകളും ഞെരുങ്ങിയാണ് മുമ്പോട്ട് പോകുന്നതെന്നും പ്രസിഡൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.