പ്രിയ താരങ്ങൾ കടലാസിൽ; റെക്കോഡുകൾ സ്വന്തമാക്കി രാഹുൽ
text_fieldsതൊടുപുഴ: കോവിഡ് കാലത്തെ വെറുതെയിരിപ്പിെൻറ വിരസത ഒഴിവാക്കാൻ സിനിമതാരങ്ങളുടെ ചിത്രം കടലാസിൽ വെട്ടി ഒട്ടിച്ചുണ്ടാക്കി രാഹുൽ സ്വന്തമാക്കിയത് രണ്ട് റെക്കോഡുകൾ.
തൊടുപുഴ മടക്കത്താനം പുളിക്കൽ രാഹുൽ രാധാകൃഷ്ണനാണ് (20) മൾട്ടി ലെയേഡ് പേപ്പർ ആർട്ടിലൂടെ മോഹൻലാലിെൻറ രൂപമുണ്ടാക്കി ഇന്ത്യൻ ബുക്ക് ഒാഫ് റെേക്കാഡ്സിലും ഏഷ്യൻ ബുക്ക് ഒാഫ് റെേക്കാഡ്സിലും ഇടംനേടിയത്.
കുട്ടിക്കാലത്തെ ചിത്രരചന താൽപര്യം പരീക്ഷിക്കാൻ രാഹുൽ ലോക്ഡൗൺ സമയം തെരഞ്ഞെടുത്തു. ഇൻറർനെറ്റിൽനിന്നാണ് ലെയേഡ് പേപ്പർ ആർട്ട് പഠിക്കുന്നത്. ആദ്യം പരീക്ഷിച്ചത് പ്രിയതാരമായ മോഹൻലാലിനെയാണ്.
എട്ട് മണിക്കൂർ പരിശ്രമത്തിനൊടുവിൽ 'ആറാം തമ്പുരാ'നിലെ ജഗന്നാഥൻ കടലാസ് രൂപമായി. ആദ്യം ചിത്രത്തിെൻറ പെൻസിൽ ഔട്ട്ലൈൻ വരച്ചു. അതിനനുസരിച്ച് കട്ടിയുള്ള കടലാസുകൾ മുറിച്ചെടുത്ത് ഒട്ടിച്ചു. ഒരു ഫോട്ടോക്ക് ഏഴ് ലെയർ ഉണ്ട്. വെളിച്ചത്തിൽ പിടിച്ചാൽ രൂപം കാണാമെന്നതാണ് പ്രത്യേകത. ചിത്രം പൂർത്തിയായതോടെ വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും അഭിനന്ദനവുമായി എത്തി. ഇവരുടെ നിർബന്ധത്തെ തുടർന്നാണ് ഇന്ത്യൻ ബുക്ക് ഒാഫ് റെേക്കാഡ്സിന് ചിത്രം അയച്ചത്. രാഹുലിനെ ഞെട്ടിച്ച് റെേക്കാഡ് ബുക്കിൽ ഇടംനേടിയെന്ന അറിയിപ്പ് ലഭിച്ചു.
പിന്നാലെ ഏഷ്യൻ ബുക്ക് ഒാഫ് റെേക്കാഡ്സിലും അംഗീകാരം. പ്ലസ്ടു കഴിഞ്ഞ് ഐ.ടി.ഐ പാസായതാണ് രാഹുൽ. അച്ഛൻ രാധാകൃഷ്ണൻ മരിച്ചു. അമ്മ സുനിതയും നഴ്സിങ് വിദ്യാർഥിനിയായ സഹോദരി രാധികയുമടങ്ങുന്ന കുടുംബം. ചിത്രരചന മേഖലയിൽ ജോലിയാണ് ആഗ്രഹം.
മമ്മൂട്ടി, ദുൽഖർ സൽമാൻ, ടൊവിനോ, കലാഭവൻ മണി, വിജയ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങി ഇരുപതിലേറെ താരങ്ങളുടെ പേപ്പർചിത്രങ്ങൾ രാഹുൽ നിർമിച്ചുകഴിഞ്ഞു. മോഹൻലാലിെൻറ പേരിൽ അദ്ദേഹം പോലും അറിയാതെ താൻ നേടിയതാണ് ഈ അംഗീകാരം. അതുകൊണ്ട്തന്നെ കലാസൃഷ്ടികൾ അദ്ദേഹത്തെ കാണിക്കണമെന്നാണ് രാഹുലിെൻറ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.