ഇടുക്കി ജലാശയം, വട്ടവട-കുണ്ടള മേഖല റോപ്പ് വേ സാധ്യതാ പഠനം പൂർത്തിയായി
text_fieldsതൊടുപുഴ: കേന്ദ്ര സർക്കാറിന്റെ പർവത മാല പദ്ധതിയിൽ ഉൾപ്പെടുത്തി ഇടുക്കി ജലാശയത്തിന്റെ പശ്ചാത്തലത്തിലും വട്ടവട - കുണ്ടള മേഖലയിലും റോപ്പ് വേ- പദ്ധതിയുടെ സാധ്യതാ പഠനം പൂർത്തിയായതായി ഡീൻ കുര്യാക്കോസ് എം.പി. ഇടുക്കിയിൽ ട്രാക്ക്റ്റ്ബെൽ കൺസൾട്ടൻസിയും, മൂന്നാർ വട്ടവടയിൽ റൈറ്റ്സ് എന്ന ഏജൻസിയും ആണ് പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി പഠനം നടത്തിയത്.
കേരളത്തിന് ആകെ അനുവദിച്ച നാല് പദ്ധതികളിൽ രണ്ടെണ്ണം ഇടുക്കി ജില്ലയിലാണ്. മലയോര പാതകളിൽ ആധുനിക ഗതാഗത സംവിധാനം സുഗമമാക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.ഇടുക്കി ഡാമിന് മുകളിൽ നിർമിക്കുന്ന റോപ്വേ ജില്ലയിലെ ടൂറിസം സാധ്യതകൾ വർധിപ്പിക്കും. വരുമാനം ഗണ്യമായി ഉയർത്തുന്നതിനും പ്രാദേശിക ഗതാഗതം സുഗമമാക്കുന്നതിനും ഇത് സഹായകമാകും. വേഗം പഠനം പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. കൺസൾട്ടൻസികൾ സമർപ്പിക്കുന്ന ഡി.പി.ആറിന്റെ (ഡീറ്റെയിൽഡ് പ്രൊജക്ട് റിപ്പോർട്ട് ) അടിസ്ഥാനത്തിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ കീഴിലുള്ള എൻ.എച്ച്.എൽ.എം.എൽ (നാഷണൽ ഹൈവേയ്സ് ലൊജിസ്റ്റിക് മാനേജ്മെന്റ് ലിമിറ്റഡ്) ആണ് അന്തിമ അനുമതി നൽകുന്നതും പദ്ധതി നടപ്പിലാക്കുന്നതുമെന്ന് എം.പി അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.