വയസ്സ് 55 എങ്കിലും കന്നിവോട്ട്
text_fieldsകട്ടപ്പന: 55ാം വയസ്സിൽ കന്നിവോട്ട് ചെയ്യാൻ ഒരുങ്ങുകയാണ് കട്ടപ്പന സ്വദേശി മാധവദാസ്. എന്തുകൊണ്ട് ഇത്രകാലം വോട്ട് ചെയ്തില്ല എന്നതിന് ഒറ്റ മറുപടിയെ മാധവദാസിനുള്ളു- വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാതിരുന്നതാണ് കാരണം. എന്തുകൊണ്ട് വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർത്തില്ലെന്ന് ചോദിക്കുന്നവരോട് തനിക്ക് വിലാസം ഇല്ലാതിരുന്നതുകൊണ്ടെന്ന് മറുപടി പറയും.
വിലാസം ഇല്ലാത്തത് എന്തുകൊണ്ടെന്ന് ചോദ്യം ഉണ്ടാകുമെന്നു മനസ്സിലാക്കി മാധവ ദാസ് പറഞ്ഞു തുടങ്ങും. വളരെ ചെറുപ്പത്തിലേ ജോലിതേടി ഹൈറേഞ്ചിൽ എത്തിയതാണ്. ഒരുവീട്ടിൽ പണിക്കായി സ്ഥിരമായി നിന്നു.
ജോലിത്തിരക്കിനിടയിൽ വോട്ട് ലിസ്റ്റിൽ പേര് ചേർക്കാനും വോട്ട് ചെയ്യാനും മെനക്കെട്ടില്ല. 55 വയസ്സിലാണ് ഇതിന് യോഗമായത്. 12ാം വയസ്സിൽ കട്ടപ്പനയിൽ എത്തിയശേഷം സ്വദേശമായ പത്തനംതിട്ടക്ക് പോയിട്ടില്ല.
ആദ്യമായി വോട്ട് ചെയുന്നതിെൻറ ത്രില്ലിലാണ് ഇദ്ദേഹം. കൈവിരലിൽ മഷി പുരളുന്ന നിമിഷവും കാത്തിരിപ്പാണ്. ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചില്ല. അവസാനനിമിഷം ആ തീരുമാനമെടുത്ത ശേഷമേ പോളിങ് ബൂത്തിലേക്ക് പോകൂവെന്നും മാധവദാസ് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.