തോരാതെ മഴ; ദുരിതവും, ഇടുക്കിയിൽ അഞ്ച് അണക്കെട്ടുകൾ തുറന്നു
text_fieldsതൊടുപുഴ: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ അഞ്ച് അണക്കെട്ടുകൾ തുറന്നു. ശനി, ഞായർ ദിവസങ്ങളിലായാണ് ലോവർ പെരിയാർ, കല്ലാർകുട്ടി, മലങ്കര, കുണ്ടള, പൊന്മുടി അണക്കെട്ടുകൾ തുറന്നത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിെൻറ ഷട്ടറുകൾ ഞായറാഴ്ച രണ്ട് ഘട്ടമായി 20 സെ.മീ. കൂടി ഉയർത്തി. ഇതോടെ 150 കുമെക്സ് വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്. നിലവിൽ ഡാമിെൻറ ആറ് ഷട്ടറുകളും 40 സെ.മീ. ഉയർത്തി 100 കുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്.
തൊടുപുഴയാർ, മൂവാറ്റുപുഴയാർ ഇരുകരകളിലുമുള്ളവർ ജാഗ്രത പുലർത്താൻ അധികൃതർ നിർദേശം നൽകി. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഞായറാഴ്ച വൈകീട്ട് നാലുമുതൽ കല്ലാർകുട്ടി ഡാമിെൻറ അഞ്ച് ഷട്ടറുകൾ തുറന്ന് 600 കുമെക്സ് വരെ ജലം ഒഴുക്കാൻ തുടങ്ങി. ഇതോടെ, മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം.
പൊന്മുടി ഡാമിെൻറ രണ്ട് ഷട്ടറുകൾ 30 സെ.മീ. വീതം തുറന്ന് 45 കുമെക്സ് വരെ ജലം പന്നിയാർ പുഴയിലേക്ക് ഘട്ടംഘട്ടമായി തുറന്നുവിടുന്നുണ്ട്. പൊന്മുടി അണക്കെട്ടിന് താഴെ പന്നിയാർ പുഴയുടെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. ലോവർ പെരിയാർ അണക്കെട്ടിെൻറ ഷട്ടറുകളും ഞായറാഴ്ച വൈകീട്ട് ആറുമുതൽ തുറന്നു. 1500 കുമെക്സ് വരെ വെള്ളം പുറത്തേക്കൊഴുക്കും. ഈ സാഹചര്യത്തിൽ പെരിയാറിന് ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.