ഭക്ഷ്യസുരക്ഷാ പരിശോധന: 20 സ്ഥാപനങ്ങൾക്കെതിരെ നടപടി
text_fieldsതൊടുപുഴ: സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷ വിഭാഗം ജില്ലയിൽ നടത്തിയ പരിശോധനയിൽ 20 സ്ഥാപനങ്ങൾക്കെതിരെ നടപടി. ചട്ടങ്ങൾ പാലിക്കാതെ പ്രവർത്തിക്കുകയും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ വീഴ്ചവരുത്തുകയും ചെയ്ത സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
സെപ്റ്റംബർ 26 മുതൽ 30 വരെ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ജില്ലയിൽ ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന 200 സ്ഥാപനങ്ങളിലായിരുന്നു പരിശോധന. ഹോട്ടലുകൾ, ഭക്ഷ്യവസ്തു നിർമാണ യൂനിറ്റുകൾ, ചില്ലറ വിൽപനശാലകൾ എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്തി. ഗുണനിലവാരത്തിൽ സംശയം തോന്നിയ ഭക്ഷ്യവസ്തുക്കളുടെ 18 സാമ്പിളുകൾ ലാബ് പരിശോധനക്കായി ശേഖരിച്ചു.
പോരായ്മകൾ പരിഹരിച്ച് നിശ്ചിത സമയപരിധിക്കകം റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് 13 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ചട്ടലംഘനം കണ്ടെത്തിയ ഏഴ് സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചിടാൻ നിർദേശിച്ചു. എന്നാൽ ഗുണനിവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ പിടികൂടി നശിപ്പിക്കുകയോ ഏതെങ്കിലും സ്ഥാപനത്തിന് പിഴ ചുമത്തുകയോ ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.