ഇടുക്കിയിൽ റോഡുകളുടെ നവീകരണത്തിന് 11.37 കോടി –മന്ത്രി റോഷി
text_fieldsചെറുതോണി: ഇടുക്കി നിയോയകമണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിന് 11.37 കോടി പൊതുമാരാമത്ത് മുഖേന അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
കാമാക്ഷി പഞ്ചായത്തില്‍ നാരകക്കാനം -തങ്കമണി റോഡിന് 73.50 ലക്ഷം, തങ്കമണി-നീലിവയല്‍-പ്രകാശ് റോഡ് 44 ലക്ഷം, കാല്‍വരിമൗണ്ട്-തങ്കമണി റോഡ് 8 ലക്ഷം, കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ വള്ളക്കടവ് പള്ളി-മൂലക്കട-നരിയംപാറ റോഡ് 20 ലക്ഷം, നത്തുകല്ല്-വെള്ളയാംകുടി-സുവര്‍ണഗിരി-കക്കാട്ടുകട റോഡ് 10 ലക്ഷം, എസ്.എന്‍ ജങ്ഷൻ- പേഴുംകവല റോഡ് 11 ലക്ഷം, കട്ടപ്പന-ഉപ്പുകണ്ടം റോഡ് 22 ലക്ഷം, നരിയംപാറ-മേലേചിന്നാര്‍ റോഡ് അഞ്ച് ലക്ഷം, ചപ്പാത്ത്-കട്ടപ്പന റോഡ് 50 ലക്ഷം, കാഞ്ചിയാര്‍ പഞ്ചായത്തില്‍ സ്വരാജ്-കോഴിമല റോഡ് 20 ലക്ഷം, വാഴത്തോപ്പ് പഞ്ചായത്തില്‍ വാഴത്തോപ്പ്-മണിയാറന്‍കുടി റോഡ് 20 ലക്ഷം, കൊന്നത്തടി പഞ്ചായത്തില്‍ വെള്ളത്തൂവല്‍-കൊന്നത്തടി റോഡ് 25 ലക്ഷം, വെട്ടിക്കാമറ്റം-ഈട്ടിത്തോപ്പ്-മേലേചിന്നാര്‍ റോഡ് 16 ലക്ഷം, പണിക്കന്‍കുടി-കൊമ്പൊടിഞ്ഞാല്‍-പൊന്മുടി റോഡ് 25 ലക്ഷം, കൊമ്പൊടിഞ്ഞാല്‍-മരക്കാനം-അഞ്ചാംമൈല്‍ റോഡ് 99.5 ലക്ഷം, മുനിയറ-ഇല്ലിസിറ്റി-വട്ടക്കനിപ്പാറ റോഡ് 25 ലക്ഷം, പണിക്കന്‍കുടി-പെരിഞ്ചാംകുട്ടി റോഡ് 44.32 ലക്ഷം, കഞ്ഞിക്കുഴി പഞ്ചായത്തില്‍ ചേലച്ചുവട്-വണ്ണപ്പുറം റോഡ് 25 ലക്ഷം, പുളിക്കത്തൊട്ടി-വെന്മണി റോഡ് 50 ലക്ഷം, വാത്തിക്കുടി പഞ്ചായത്തില്‍ മുരിക്കാശ്ശേരി ബൈപാസ് 24.50 ലക്ഷം, പെരിഞ്ചാംകുട്ടി-കാരിത്തോട് റോഡ് 19 ലക്ഷം, പ്രകാശ്-വെട്ടിക്കാമറ്റം റോഡ് 23 ലക്ഷം, താനോലിപ്പടി-രാജമുടി-പതിനേഴ് കമ്പനി റോഡ് 18 ലക്ഷം, തോപ്രാംകുടി-മേലേചിന്നാര്‍-സ്കൂള്‍സിറ്റി റോഡ് 50 ലക്ഷം, ഒടക്കുസിറ്റി-ഗൗരിസിറ്റി-പതിനാറാംകണ്ടം-ഉപ്പുതോട് റോഡ് 25. ലക്ഷം, പൂമാംകണ്ടം-രാജമുടി റോഡ് 64.85 ലക്ഷം, പതിനാറാംകണ്ടം-മുരിക്കാശ്ശേരി റോഡ് 25 ലക്ഷം, രാജമുടി-പാറക്കടവ് റോഡ് 25 ലക്ഷം, മരിയാപുരം പഞ്ചായത്തില്‍ തടിയമ്പാട്-കരിക്കിന്‍തോളം-മരിയാപുരം-നാരകക്കാനം-ഡബിള്‍കട്ടിങ് റോഡ് 50 ലക്ഷം, തടിയമ്പാട് -വിമലഗിരി-ശാന്തിഗ്രാം റോഡ് 45 ലക്ഷം, കുടയത്തൂര്‍ പഞ്ചായത്തില്‍ കാഞ്ഞാര്‍-പുള്ളിക്കാനം റോഡ് 49.5 ലക്ഷം, മൂലമറ്റം-പുള്ളിക്കാനം റോഡ് ഒരുകോടി, കാഞ്ഞാര്‍-മൂന്നങ്കവയല്‍-മണപ്പാടി റോഡ് 25 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്. ടെൻഡര്‍ നടപടി പൂര്‍ത്തിയാക്കി നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.