Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2021 2:36 AM GMT Updated On
date_range 5 Feb 2021 2:36 AM GMTമകളുടെ വിവാഹത്തിനെത്തിയവർക്ക് മാവിൻ തൈ നൽകി ബി.ഡി.ഒ
text_fieldsbookmark_border
മൂന്നാർ: മകളുടെ വിവാഹത്തിന് സമ്മാനവുമായി എത്തിയവർക്ക് മാവിൻ തൈ തിരിച്ചുനൽകി ദേവികുളം ബി.ഡി.ഒ ഗിരിജ ബാലാജി.
കോവിഡ് പ്രാട്ടോകോൾ പാലിച്ചാണ് മകൾ അർച്ചന ബാലാജിയുടെ വിവാഹം നടന്നത്. ബുധനാഴ്ച അടിമാലി സെൻറ് ജോർജ് പള്ളിയിലായിരുന്നു വിവാഹം.
സർക്കാറിെൻറ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സ്വന്തം പണം മുടക്കിയാണ് തൈകൾ നൽകിയത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ. ഫിലിപ്പിനാണ് ഗിരിജ ബാലാജി ആദ്യ തൈ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story