കുടിയിറക്ക് നീക്കമെന്ന് ആശങ്ക; മുണ്ടന്മുടിയിലെ കർഷകർക്ക് വനം വകുപ്പ് നോട്ടീസ്
text_fieldsവണ്ണപ്പുറം: വില്ലേജിലെ മുണ്ടന്മുടി, നാരങ്ങാനം ഭാഗത്തെ കര്‍ഷകര്‍ക്ക് വനം വകുപ്പിന്റെ നോട്ടീസ്. കര്‍ഷകരോട് ഭൂമിയുടെ അവകാശം തെളിയിക്കുന്ന രേഖകള്‍ സഹിതം നേരിട്ട് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ വനം കൈയേറ്റം എന്നു കണക്കാക്കി കുടിയിറക്കുമെന്നുമാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. ഇത്തരത്തിൽ ഭീഷിണിയിൽ കഴിയുന്ന 350തിൽപരം കുടുംബങ്ങൾ മുണ്ടന്മുടിയിലുണ്ട്. കാളിയാർ റേഞ്ച് ഓഫിസറാണ് നോട്ടീസ് നല്‍കിയത്.
ഒറ്റതിരിഞ്ഞ് നോട്ടീസ് നൽകുന്നത് പ്രതിഷേധം ഭയന്നാണെന്ന് കർഷകർ ആരോപിക്കുന്നു. 1970ലാണ് മണ്ടന്മുടി നാരങ്ങാനം പ്രദേശത്ത് കര്‍ഷകർ കുടിയേറുന്നത്. 2023ല്‍ കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കുകയും പിന്നീട് നടന്ന പ്രക്ഷോഭത്തെ തുടർന്ന് സര്‍ക്കാര്‍ ഇടപെടുകയും ചെയ്തു. തുടർന്ന് സി.സി.എഫ് ഉള്‍പ്പെട്ട വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥ സംഘം പ്രദേശത്ത് എത്തുകയും തല്സ്ഥിതിതുടരാന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍, വീണ്ടും നോട്ടീസുമായി വനം വകുപ്പ് ഇറങ്ങിയത് പ്രതിഷേധങ്ങള്‍ക്കു വഴിതുറക്കും. മേഖലയിലെ കര്‍ഷകര്‍ പട്ടയത്തിന് അപേക്ഷ നല്കി കാത്തിരിക്കുന്നതിനിടെയാണ് നോട്ടീസ് നൽകി കർഷകരെ ആശങ്കയിലാക്കിയിരിക്കുന്നത്.
മരങ്ങൾ മുറിക്കുന്നതും വിലക്കി
കർഷകർ ഭൂമിയുടെ രേഖൾ ഹാജരാക്കണമെന്ന വനം വകുപ്പിന്റെ നോട്ടീസിന് പിന്നാലെ വീടിന് മുകളിലേക്ക് അപകടകരമായ സ്ഥിതിയിൽ നിൽക്കുന്ന മരങ്ങൾ മുറിക്കുന്നതും വനം വകുപ്പ് വിലക്കി. വണ്ണപ്പുറം പഞ്ചായത്തിലെ നാരങ്ങാനത്ത് അങ്കൻപറമ്പിൽ സലിം, കുരുവിക്കുന്നേൽ കെ.യു. തോമസ് എന്നിവരുടെ വീടിന് അപകടഭീഷിണിയുയർത്തി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റാൻ കാളിയാർ റേഞ്ച് ഓഫിസർ, വണ്ണപ്പുറം പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസർ എന്നിവർ അടങ്ങുന്ന ട്രീ കമ്മിറ്റി യോഗം ചേർന്ന് തീരുമാനിച്ചിരുന്നു. കമ്മിറ്റി തീരുമാനപ്രകാരം കോതമംഗലം ഡി.എഫ്.ഒക്ക് ഈ ആവശ്യം ഉന്നയിച്ച് കത്തും നൽകി. ഇതിനുള്ള മറുപടിയിൽ മരം നിൽക്കുന്ന ഭൂമി റിസർവ് ഫോറസ്റ്റ് ആണെന്നും അപകടവസ്ഥ ഉണ്ടെങ്കിൽ കുടുംബങ്ങൾ മാറണമെന്ന നിലപാടിലാണ് വനം വകുപ്പ്. ഇതോടെ മരം മുറിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും പഞ്ചായത്തംഗം പി.ജി. സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.