വനംവകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ലെന്ന്; നാട് നിറഞ്ഞ് കാട്ടാനകൾ
text_fieldsമറയൂർ: രാപ്പകൽ ഭേദമില്ലാതെ കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിലും റോഡിലും വിലസുന്നു. മറയൂർ - കാന്തല്ലൂർ റോഡിലാണ് കാട്ടാനകളെ പകലും കാണപ്പെടുന്നത്. എന്നാൽ, ആനകളെ വനത്തിലേക്ക് കയറ്റിവിടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നട്ടുകാർ പറയുന്നു.
മറയൂർ കരിമുട്ടി, ഇന്ദ്ര നഗർ, കാന്തല്ലൂരിലെ പെരടിപ്പള്ളം, വെട്ടുകാട്, ശിവൻപന്തി കീഴാന്തൂർ, കുളിച്ചിവയൽ പെരുമല, ആടിവയൽ എന്നിങ്ങനെ കാർഷിക മേഖലയിലാണ് ആനകൾ തമ്പടിക്കുന്നത്. ഇതിൽ നാല് കൊമ്പന്മാർ കൂട്ടത്തിൽ ചേരാതെ ചക്കതേടി അലയുന്നതും കാണാം. കഴിഞ്ഞദിവസം ഭ്രമരം വ്യൂ പോയന്റിൽ ഒരു കൊമ്പൻ പ്ലാവിൽനിന്ന് ചക്കപറിക്കുന്നത് പകൽ കൗതുക കാഴ്ചയായെങ്കിലും നിമിഷങ്ങൾക്കുള്ളിൽ കൃഷിയിടത്തിലിറങ്ങി പച്ചക്കറി വിളകൾ നശിപ്പിച്ചു. തുടർന്നും കൃഷിയിടത്തിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടത്തിൽ നാല് കൊമ്പന്മാരും പ്ലാവുകൾ തേടിയാണ് നടക്കുന്നത്.
ശനിയാഴ്ച രാത്രി ഏഴോടെ ശിവൻപന്തിയിലെത്തിയ നാല് കൊമ്പന്മാരും അർധരാത്രി വരെ പ്ലാവുകൾ ഒടിച്ചും ചക്കപറിച്ചും പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിൽ ഒരെണ്ണം ബുധനാഴ്ച രാവിലെ ശിവൻപന്തി റോഡിൽ വാലുംപൊക്കി ഓടുന്നത് വിനോദസഞ്ചാരികളെയും പ്രദേശവാസികളെയും ഭീതിയിലാഴ്ത്തി. മേഖലയിൽ കാട്ടാനകളുടെ ശല്യം മൂലം പൊറുതിമുട്ടി കർഷകർ കൃഷി ഉപേക്ഷിക്കുകയാണ്.
ബുധനാഴ്ച രാവിലെ
കീഴാന്തൂർ ശിവൻബന്തിയിൽ റോഡിലൂടെ ഓടുന്ന
കാട്ടുകൊമ്പൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.