കാടിന് കാവൽക്കാർ; കാടിെൻറ മക്കൾക്ക് അധ്യാപകർ
text_fieldsതൊടുപുഴ: കാടിനെ മാത്രമല്ല കാടിെൻറ മക്കളെയും സംരക്ഷിച്ച് ഒരുകൂട്ടം വനപാലകരുണ്ട് ഇടുക്കി കിഴുകാനം വനമേഖലയിൽ. മൊബൈൽ നെറ്റ്വർക്കിെൻറയടക്കം അഭാവത്തിൽ കുട്ടികളുടെ പഠനം മുടങ്ങുന്ന സ്ഥിതിയിലാണ് ഇടുക്കി വന്യജീവി സേങ്കതത്തിലെ കിഴുകാനം സെക്ഷനിലെ വനപാലകർ അധ്യാപകരുടെ ചുമതല ഏറ്റെടുത്ത് കുടികളിലെത്തി കുട്ടികൾക്ക് നേരിട്ട് പാഠഭാഗങ്ങൾ പകർന്നുനൽകുന്നത്.
സ്കൂൾ തുറക്കാനാകാത്തതും വിദൂര മേഖലയിലെ നെറ്റ്വർക്കിെൻറ അഭാവവും മൂലം കുട്ടികളുടെ പഠനം പ്രതിസന്ധിയിലാണെന്ന ആശങ്ക മേഖലയിലെ രക്ഷിതാക്കൾ വനപാലകരുമായി പങ്കുവെച്ച സാഹചര്യത്തിലാണ് കുട്ടികൾക്ക് ട്യൂഷനെടുത്ത് നൽകാമെന്ന ആശയം ഉദിച്ചതെന്ന് കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫിസർ വി. അനിൽകുമാർ പറഞ്ഞു. വനപാലകരിൽനിന്ന് തന്നെ അധ്യാപകരെ കണ്ടെത്തി. ഉന്നതബിരുദധാരികൾ മുതൽ പാരലൽ കോളജ് അധ്യാപകരായിരുന്നവർ വരെ കൂട്ടത്തിലുള്ളതിനാൽ പ്രയാസമുണ്ടായില്ല.
വി.കെ. മഹേഷ്, ഷിജിലാൽ, ജോസഫ് വർഗീസ്, അനീഷ് എബ്രഹാം, ലെനിൻ എന്നീ വനപാലകരാണ് ക്ലാസെടുക്കുന്നത്. ഉപ്പുതറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആസിഫ ശബരീശൻ, കുടിയിലെ ബി.എഡ് വിദ്യാർഥി രാജി എന്നിവരും സഹായത്തിന് എത്താറുണ്ട്. രണ്ട് കുടികളിലെ 22 കുട്ടികൾക്ക് രാവിലെ ആറ് മുതൽ എട്ട് വരെ കായിക പരിശീലനം നടത്തുന്നതായും സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പറഞ്ഞു. ഒരു ട്രെയിനറുടെ സഹായം ലഭ്യമാക്കിയിട്ടുണ്ട്.
ഉപ്പുതറ രണ്ടും മൂന്നും വാർഡുകളിലായി വ്യാപിച്ച് കിടക്കുന്ന കണ്ണംപടി ആദിവാസി മേഖലയിൽ 12 കുടികളാണുള്ളത്. ഈ കുടികളിലെ 16 വിദ്യാർഥികൾക്കാണ് വനപാലകർ ക്ലാസെടുക്കുന്നത്. ഒരുദിവസം ഒരുവിഷയം എന്ന രീതിയിലാണ് പഠനം. രക്ഷിതാക്കളുടെയും കുട്ടികളുടെയും സൗകര്യമനുസരിച്ച് രാവിലെയും വൈകീട്ടും ക്ലാസുകൾ ഉണ്ടാകും. കണ്ണംപടി ട്രൈബൽ ഹൈസ്കൂൾ വിദ്യാർഥികളാണ് ആദ്യം എത്തിയതെങ്കിലും ഇപ്പോൾ മറ്റ് സ്കൂളിലെ കുട്ടികളും വന്നുതുടങ്ങി. കുട്ടികളെ പഠിപ്പിക്കുന്നതിനായി ജോലിയിൽ ക്രമീകരണവും ഏർപ്പെടുത്തിയതായും അനിൽകുമാർ പറഞ്ഞു.
സ്കൂളിലെ അധ്യാപകരിൽ ഭൂരിഭാഗവും മറ്റ് ജില്ലകളിൽ നിന്നുള്ളവരാണ്. അവർക്ക് കുടികളിലെത്തി കുട്ടികൾക്ക് സംശയനിവാരണത്തിന് കഴിയാത്ത സാഹചര്യമുണ്ട്. ഇവരുടെ നിർദേശങ്ങൾകൂടി പരിഗണിച്ചാണ് ക്ലാസുകൾ. വനപാലകർ അഞ്ചുമാസത്തിലധികമായി കുടികളിലെത്തി ട്യൂഷൻ നൽകുന്നു. വനവിശേഷങ്ങളും സർക്കാർ ജോലി നേടാനുള്ള പഠനരീതിയുമൊക്കെ ക്ലാസിൽ ഉൾപ്പെടുന്നു. ഓരോ കുടിയിലെയും കുട്ടികൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നേരിെട്ടത്തിയാണ് ക്ലാസെടുക്കുന്നത്. ആരോഗ്യവകുപ്പിെൻറ സഹായവും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.