മൂലമറ്റം: റോഡിനിരുവശവും കാട്; ദുരിതംതന്നെ യാത്ര
text_fieldsമൂലമറ്റം: കാടുകയറിയ റോഡിലൂടെയുള്ള വാഗമൺ യാത്ര ദുരിതമാകുന്നു. ഇലപ്പള്ളി മുതൽ ഇടുക്കുപാറ വരെ റോഡിനിരുവശവും കാടുകയറി നിൽക്കുകയാണ്. ഇരുവശവും കാടുകയറിക്കിടക്കുന്നതിനാൽ റോഡിന് വീതി വളരെ കുറവാണ്. ഓടകളിലടക്കം കാടുകയറി കിടക്കുന്നതിനാൽ എതിർവശത്ത് വാഹനങ്ങൾ എത്തിയാൽ സൈഡ് കൊടുക്കാൻ വളരെ ബുദ്ധിമുട്ടാണ്. ചില സ്ഥലങ്ങളിൽ കാട്ടിലേക്ക് ഇറങ്ങിയാൽ ഓടകളിൽ കുടുങ്ങാനും സാധ്യതയുണ്ട്.
ടൂറിസം സീസണായതിനാൽ ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. ബസുകളിലെത്തുന്ന യാത്രക്കാർക്ക് ഇത് ഏറെ ബുദ്ധിമുട്ടാകും. ജില്ലക്കു പുറത്തുനിന്ന് എത്തുന്ന വിനോദസഞ്ചാരികൾ ഏറെ പാടുപെട്ടാണ് ഇതുവഴി പോകുന്നത്. വിനോദസഞ്ചാരികളിൽ പലരും കാടുകയറിയ റോഡിലൂടെ യാത്രചെയ്ത് അപകടങ്ങളിൽ പെടുന്നതും പതിവാണ്. വാഗമൺ, പീരുമേട്, തേക്കടി ഭാഗത്തേക്കുള്ള സഞ്ചാരികൾ ഇതുവഴിയാണ് കടന്നുപോകുന്നത്.
ജില്ലയിലെ മറ്റു റോഡുകളും കാടുകയറിയ നിലയിലാണ്. എന്നാൽ, ഇവ വെട്ടി റോഡ് പൂർണമായും കാണാൻ കഴിയുന്ന രീതിയിൽ ഗതാഗതം സുഗമമാക്കണമെന്ന ആവശ്യം ശക്തമാണ്. ഏറെ സാധ്യതകളുള്ള ജില്ലയിലെ വിനോദകേന്ദ്രങ്ങളിലേക്കുള്ള റോഡുകളെങ്കിലും കാടുവെട്ടി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.