മൂല്യനിർണയം കഴിഞ്ഞിട്ട് മാസം നാല്; ഇടുക്കിയിൽ പ്രതിഫലം ലഭിക്കാതെ അധ്യാപകർ
text_fieldsചെറുതോണി: എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യ നിർണയം നടത്തിയതിന്റെ പ്രതിഫലം നാലുമാസം കഴിഞ്ഞിട്ടും ഒരു വിഭാഗം അധ്യാപകർക്ക് ലഭിച്ചിട്ടില്ലെന്ന് ആക്ഷേപം. കട്ടപ്പന ട്രൈബൽ സ്കൂളിൽ മലയാളം , കെമിസ്ട്രി എന്നിവയുടെ മൂല്യനിർണയം നടത്തിയ അധ്യാപകർക്കാണ് പ്രതിഫലം ലഭിക്കാനുള്ളത്. ഏകദേശം 13 ,000 രൂപ വീതം 60ഓളം അധ്യാപകർക്കാണ് കിട്ടാനുള്ളത്.
മൂല്യ നിർണയ ക്യാമ്പ് നടത്തിപ്പ് ചുമതല സ്കൂളിലെ പ്രഥമാധ്യാപകർക്കാണ്. പ്രഥമാധ്യാപകൻ ക്യാമ്പിനു ശേഷം സ്ഥലംമാറി പോയിരുന്നു. മൂല്യനിർണയം ചെയ്ത അധ്യാപകർക്കുള്ള തുക വിദ്യാഭ്യാസ വകുപ്പിലെ ക്ലാർക്ക് തയാറാക്കുന്ന ബിൽ പ്രകാരം പാസാക്കി വിടേണ്ടത് ക്യാമ്പ് നടത്തിയ സ്കൂളിലെ പ്രഥമാധ്യാപകരാണ്. ഇനിയും പുതിയ പ്രഥമാധ്യാപകനെ നിയമിച്ചിട്ടില്ല. ഉത്തരവാദിത്വം സ്കൂളുകൾക്കാണെന്നാണ് ജില്ല വിദ്യാഭ്യാസ ഓഫീസ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.