ജില്ല പഞ്ചായത്തിൽ ജോസ് വിഭാഗത്തിന് നാല് സീറ്റ്
text_fieldsതൊടുപുഴ: ജില്ല പഞ്ചായത്തിൽ സീറ്റുവിഭജനം പൂർത്തിയാക്കി എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സി.പി.എം ഏഴ് സീറ്റിലും സി.പി.ഐ അഞ്ചിടത്തും കേരള കോൺഗ്രസ് ജോസ് വിഭാഗം നാല് സീറ്റിലും മത്സരിക്കും. ഡിവിഷനുകളും സ്ഥാനാർഥികളും:
സി.പി.എം: ദേവികുളം- പി. രാജേന്ദ്രൻ, നെടുങ്കണ്ടം - വി.എൻ. മോഹനൻ, വാഗമൺ - കെ.ടി. ബിനു, മുള്ളരിങ്ങാട് -ലിസി ജോസ്, പൈനാവ് -കെ.ജി. സത്യൻ, കരിങ്കുന്നം -ശ്രീജ, രാജാക്കാട് -ഉഷാകുമാരി.
സി.പി.ഐ: ഉപ്പുതറ-ആശ ആൻറണി, വാളാർഡി (വണ്ടിപ്പെരിയാർ)-എസ്.പി. രാജേന്ദ്രൻ, പാമ്പാടുംപാറ- ജിജി കെ.ഫിലിപ്, മൂന്നാർ- അഡ്വ. ഭവ്യ, അടിമാലി-റീനി ബോബൻ.
കേരള കോൺഗ്രസ് എം: മുരിക്കാശ്ശേരി -സെലിൻ മാത്യു, വണ്ടന്മേട് -രാരിച്ചൻ നീറണാകുന്നേൽ, മൂലമറ്റം -റെജി കുന്നംകോട്ട്, കരിമണ്ണൂർ -റീനു സണ്ണി. വാർത്തസമ്മേളനത്തിൽ എൽ.ഡി.എഫ് ഘടകകക്ഷി നേതാക്കളായ ജോസ് പാലത്തിനാൽ, ജോർജ് അഗസ്റ്റിൻ, അനിൽ കൂവപ്ലാക്കൽ, സണ്ണി ഇല്ലിക്കൽ, പി.കെ. വിനോദ്, പോൾസൺ മാത്യു, ജോണി ചെരുവുപറമ്പിൽ, എൻ.എം. സുലൈമാൻ, സോമനാഥൻ നായർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.