Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇന്​ധന വില വർധന:...

ഇന്​ധന വില വർധന: ജീവിതം പൊള്ളുന്നു

text_fields
bookmark_border
Fuel price hike
cancel
camera_alt

മ​റ​യൂ​രി​ലെ പ​മ്പി​ൽ പെ​ട്രോ​ളി​ന്​ 112 രൂ​പ​യും ഡീ​സ​ലി​ന്​ 106 രൂ​പ​യും ക​ട​ന്ന​പ്പോ​ൾ

തൊ​ടു​പു​ഴ: എ​ല്ലാ ദി​വ​സ​വും ഇ​ന്ധ​ന​വി​ല​യി​ലു​ണ്ടാ​കു​ന്ന വ​ർ​ധ​ന​യി​ൽ ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ്​ ജ​നം​. പെ​ട്രോ​ളി​നൊ​പ്പം ഡീ​സ​ലി​നും പാ​ച​ക​വാ​ത​ക​ത്തി​നു​മെ​ല്ലാം വി​ല ഉ​യ​രു​ന്നു. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ൽ​നി​ന്ന്​ ക​ര​ക​യ​റാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യു​ണ്ടാ​കു​ന്ന വി​ല​ക്ക​യ​റ്റം എ​രി​തീ​യി​ൽ​നി​ന്ന്‌ വ​റ​ച​ട്ടി​യി​ലേ​ക്ക്‌ വീ​ണ സ്ഥി​തി​യാ​ണ്​ ഉ​ണ്ടാ​ക്കു​ന്ന​ത്. ഇ​ന്ധ​ന വി​ല​ക്ക​യ​റ്റം മ​ല​യോ​ര ജി​ല്ല​യി​ലെ ജ​ന​ജീ​വി​ത​ത്തെ​യും സാ​ര​മാ​യി ബാ​ധി​ച്ചു. വി​ദൂ​ര മേ​ഖ​ല​ക​ളി​ൽ ഇ​ന്ധ​ന​വി​ല​ക്ക​യ​റ്റ​ത്തി​െൻറ മ​റ​വി​ൽ അ​വ​ശ്യ​വ​സ്​​തു​ക്ക​ളു​ടെ വി​ല കു​തി​ക്കു​ക​യാ​ണ്​. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​ക്ക് പി​ന്നാ​ലെ അ​ടി​ക്ക​ടി​യു​ള്ള ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​ ടാ​ക്​​സി, സ്വ​കാ​ര്യ ബ​സ്​ മേ​ഖ​ല​ക​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ ബ​സു​ക​ൾ സ​ർ​വി​സ്​ നി​ർ​ത്തി​വെ​ക്കു​ന്ന​തും ടാ​ക്​​സി​ക​ൾ കു​റ​ഞ്ഞു​വ​രു​ന്ന​തും യാ​ത്ര​ക്ലേ​ശം രൂ​ക്ഷ​മാ​ക്കു​ന്നു​ണ്ട്.

പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കു​ന്നി​ല്ല; പ്ര​തി​സ​ന്ധി​യി​ൽ​ ഭ​ക്ഷ​ണ​ശാ​ല​ക​ൾ

പാ​ച​ക​വാ​ത​ക​ത്തി​െൻറ വി​ല​വ​ർ​വ​ർ​ധ​ന​യി​ൽ ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ്​ ഭ​ക്ഷ​ണ​ശാ​ല​ക​ൾ. ഗ്യാ​സി​ന്​ 268 രൂ​പ കൂ​ടി​യ​പ്പോ​ൾ ശ​രാ​ശ​രി ഹോ​ട്ട​ലു​കാ​ർ​ക്ക്​ 2000ന്​ ​മു​ക​ളി​ൽ ഒ​രു​ദി​വ​സം അ​ധി​ക ചെ​ല​വ്​ വ​രു​ന്നു​വെ​ന്ന്​ ഇ​വ​ർ പ​റ​യു​ന്നു. മൂ​ന്നു സി​ലി​ണ്ട​റു​ക​ൾ​വ​രെ എ​ടു​ക്കു​ന്ന ചെ​റി​യ ഹോ​ട്ട​ലി​െൻറ സ്ഥി​തി​യാ​ണി​ത്​. ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ വി​ല കൂ​ട്ടാ​തെ ഒ​ര​ടി​പോ​ലും മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന്​ ഹോ​ട്ട​ലു​ട​മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ ഇ​ര​ട്ടി​വി​ല കൂ​ട്ടി​യാ​ൽ പോ​ലും നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ട്. ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം​കു​റ​ച്ച്​ ന​ഷ്​​ടം സ​ഹി​ച്ചാ​ണ്​ പ​ല​രും മ​ു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ജി​ല്ല​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും ഭ​ക്ഷ​ണ​ശാ​ല​ക​ൾ തു​റ​ക്ക​ണോ വേ​ണ്ട​യോ എ​ന്ന ആ​ലോ​ച​ന​യി​ലാ​ണെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു.

പെ​​​ട്രോ​ൾ, ഡീ​സ​ൽ വി​ല​വ​ർ​ധ​ന​​യെ തു​ട​ർ​ന്നും പ​ച്ച​ക്ക​റി, ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ വി​ല വ​ർ​ധി​ക്കു​ന്ന​തും വ​ലി​യ പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കു​ന്ന​ത്. ടൂ​റി​സം മേ​ഖ​ല​യി​ല​ട​ക്കം പ​ല ഹോ​ട്ട​ലു​ക​ളും പാ​ച​ക​വാ​ത​ക-​ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യെ തു​ട​ർ​ന്ന്​ തു​റ​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്. കോ​വി​ഡ്​ ക​ഴി​ഞ്ഞ്​ ടൂ​റി​സം മേ​ഖ​ല​ക​ൾ സ​ജീ​വ​മാ​യി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ​തു​റ​ന്നി​ട്ട്​ കാ​ര്യ​മി​ല്ലെ​ന്നാ​ണ്​ ഇ​വ​ർ പ​റ​യു​ന്ന​ത്. ഒ​റ്റ​ദി​വ​സം ത​ന്നെ​യു​ണ്ടാ​യ ഇൗ ​വി​ല​വ​ർ​ധ​ന ഇ​രു​ട്ട​ടി​യാ​യി​രി​ക്കു​ക​യാ​ണെ​ന്ന്​​ ഹോ​ട്ട​ൽ ആ​ൻ​ഡ്​ റെ​സ്​​റ്റാ​റ​ൻ​റ്​​ അ​സോ. ജി​ല്ല പ്ര​സി​ഡ​ൻ​റ്​​ എം.​എ​ൻ. ബാ​ബു​വും പ്ര​തി​ക​രി​ച്ചു.

ബ​സു​ക​ൾ​ക്ക്​ പ​റ​യാ​ൻ ന​ഷ്​​ട​ക്ക​ണ​ക്ക്​

കോ​വി​ഡി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​തി​സ​ന്ധി​യും ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യും വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ്​ ബ​സ്​ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ സൃ​ഷ്​​ടി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ 80 ശ​ത​മാ​നം ബ​സു​ക​ൾ മാ​ത്ര​മാ​ണ്​ നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത്. പ​ല ദി​വ​സ​ങ്ങ​ളി​ലും ഡീ​സ​ല​ടി​ക്കാ​നും ജീ​വ​ന​ക്കാ​ർ​ക്ക്​ ശ​മ്പ​ളം ന​ൽ​കാ​നു​ള്ള പ​ണം പോ​ലും കി​ട്ടു​ന്നി​ല്ല. 10,000 രൂ​പ ക​ല​ക്​​ഷ​ൻ ല​ഭി​ച്ചി​രു​ന്ന​ ബ​സു​ക​ൾ​ക്ക്​ 6000 രൂ​പ​യാ​ണ്​​ ഇ​പ്പോ​ൾ കി​ട്ടു​ന്ന​ത്. ചൊ​വ്വാ​ഴ്​​ച ഡീ​സ​ൽ വി​ല 105 ലെ​ത്തി.

നേ​ര​ത്തേ നാ​ല്​ ജീ​വ​ന​ക്കാ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്​ മൂ​ന്നു​പേ​രാ​ക്കി കു​റ​ച്ചു. ശ​മ്പ​ളം കൊ​ടു​ക്കാ​ൻ നി​ർ​വാ​ഹ​മി​ല്ലാ​താ​യ​തോ​ടെ​യാ​ണി​ത്. ഉ​ള്ള​വ​ർ​ക്ക്​ ശ​മ്പ​ളം കു​റ​ച്ചു. 800 രൂ​പ കൊ​ടു​ത്തി​രു​ന്ന​വ​ർ​ക്ക്​ 600 രൂ​പ​യാ​ണ്​ ന​ൽ​കു​ന്ന​ത്. ബ​സ്​ ക​യ​റ്റി​യി​ട്ടാ​ലു​ണ്ടാ​കു​ന്ന ത​ക​രാ​ർ ഓ​ർ​ത്ത്​ പ​ല​രും ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ നി​ര​ത്തി​ലി​റ​ക്കു​ക​യാ​ണ്​ ഇ​പ്പോ​ൾ. ക​ഴി​ഞ്ഞ ​േലാ​ക്​​ഡൗ​ൺ കാ​ല​ത്ത്​ വ​ലി​യ ന​ഷ്​​ട​മാ​ണ്​ വാ​ഹ​ന​ങ്ങ​ൾ വെ​റു​തെ കി​ട​ന്ന​തി​നാ​ൽ ഇ​ണ്ടാ​യ​ത്​. സ്​​പെ​യ​ർ​പാ​ർ​ട്​​സ്​ വാ​ങ്ങി​യൊ​ന്നും മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്ന്​ ബ​സു​ട​മ കൂ​ടി​യാ​യ ടി.​എ​സ്. ര​മേ​ശ്​​കു​മാ​ർ പ​റ​ഞ്ഞു.

മ​റ്റ്​ ജോലിക​ൾ തേ​ടി ഓ​​ട്ടോ-​ടാ​ക്​​സി ​തൊ​ഴി​ലാ​ളി​ക​ൾ

ഓ​ട്ടോ, ടാ​ക്‌​സി തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇ​ന്ധ​ന വി​ല​വ​ര്‍ധ​ന ക​ന​ത്ത ആ​ഘാ​ത​മാ​ണ് ഏ​ല്‍പി​ക്കു​ന്ന​ത്. കോ​വി​ഡ്​ കാ​ല​മാ​യ​തി​നാ​ൽ ടൗ​ണു​ക​ളി​ല്‍ രാ​വും പ​ക​ലും കാ​ത്തു​കി​ട​ന്നാ​ല്‍ ഓ​ട്ടം പ​രി​മി​ത​മാ​ണെ​ന്ന് ഇ​വ​ര്‍ പ​റ​യു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ പി​ടി​ച്ചു​നി​ല്‍ക്കാ​ന്‍ തൊ​ഴി​ലാ​ളി​ക​ള്‍ പെ​ടാ​പ്പാ​ട്​ പെ​ടു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​ട്ട​ടി​യാ​യി ഇ​ന്ധ​ന​വി​ല ഉ​യ​രു​ന്ന​ത്.

2017ലെ ​കൂ​ലി​യാ​ണ്​ ഇ​പ്പോ​ഴും ല​ഭി​ക്കു​ന്ന​ത്. ഒ​രു​ത​ര​ത്തി​ലും ഇ​ത്ര​യും വി​ല​വ​ർ​ധ​ന​ സ​ഹി​ച്ച്​ മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​മ​ല്ല. വാ​ഹ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി, സ്​​പെ​യ​ർ​പാ​ർ​ട്​​സ്, ലേ​ബ​ർ ചാ​ർ​ജ്​ എ​ന്നി​വ കൂ​ടി​യാ​കു​േ​മ്പാ​ൾ ഓ​​ട്ടോ​റി​ക്ഷ പു​റ​ത്തി​റ​ക്കാ​ൻ ക​ഴി​യാ​ത്ത സ്​​ഥി​തി. 200ഉം 300​ഉം രൂ​പ​യാ​ണ്​ രാ​വി​ലെ മു​ത​ൽ വൈ​കീ​ട്ട്​ വ​രെ ഓ​ടി​യാ​ൽ കി​ട്ടു​ന്ന​ത്.

500ൽ ​താ​ഴെ​യാ​ണ്​ തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ലെ സ്​​റ്റാ​ൻ​ഡു​ക​ളി​ൽ പ​രാ​മ​വ​ധി ഒ​രു ​ഒാ​​ട്ടോ​ക്ക്​ ഒ​രു ദി​വ​സം ല​ഭി​ക്കു​ന്ന ഓ​ട്ടം. ഇ​തേ തു​ട​ർ​ന്ന്​ നി​ര​വ​ധി​പേ​ർ ടാ​ക്​​സി​ക​ൾ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്​. പെ​യി​ൻ​റി​ങ്​, കൂ​ലി​പ്പ​ണി തു​ട​ങ്ങി​യ വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ളെ ആ​ശ്ര​യി​ച്ചും പ​ല​രും പോ​യി.

ഗ​ത്യ​ന്ത​ര​മി​ല്ലാ​ത്ത​വ​രാ​ണ്​ മേ​ഖ​ല​യി​ൽ നി​ൽ​ക്കു​ന്ന​തെ​ന്ന്​ ഓ​​ട്ടോ-​ടാ​ക്​​സി വ​ർ​ക്കേ​ഴ്​​സ്​ യൂ​നി​യ​ൻ നേ​താ​വാ​യ കെ.​കെ. ക​ബീ​ർ പ​റ​യു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​മ​ര​വു​മാ​യി രം​ഗ​ത്തി​റ​ങ്ങാ​നാ​ണ്​ തീ​രു​മാ​ന​മെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സ്​​കൂ​ൾ തു​റ​ന്നി​ട്ടും ബ​സു​ക​ൾ പ​ല​തും ക​ട്ട​പ്പു​റ​ത്ത്​

സ്കൂ​ൾ ബ​സു​ക​ൾ സ​ജ്ജ​മാ​ക്കി നി​ര​ത്തി​ലി​റ​ക്കാ​നു​ള്ള ന​ട​പ​ടി പു​രോ​ഗ​മി​ക്കെ നി​ര​ന്ത​ര​മു​ള്ള ഇ​ന്ധ​ന വി​ല​വ​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്​​കൂ​ൾ യാ​ത്ര​ക്കും വെ​ല്ലു​വി​ളി സൃ​ഷ്​​ടി​ക്കു​ക​യാ​ണ്​.​ കോ​വി​ഡി​നെ തു​ട​ർ​ന്ന്​ മാ​സ​ങ്ങ​ളാ​യി വെ​റു​തെ​കി​ട​ന്ന ബ​സു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി പു​റ​ത്തി​റ​ക്കാ​ൻ​പോ​ലും സ്​​കൂ​ളു​ക​ളി​ൽ പ​ണ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സ്​​കൂ​ളു​ക​ൾ.

ഇ​റ​ക്കി​യാ​ൽ ത​ന്നെ ഇ​ന്ധ​ന വി​ല​വ​ർ​ധ​ന മ​​റ്റൊ​രു ഭാ​ര​മാ​ണ്. വാ​ഹ​ന ഫീ​സ്​ വ​ർ​ധി​പ്പി​ക്കു​ന്ന്​ ര​ക്ഷി​താ​ക്ക​ൾ​ക്ക​ട​ക്കം വ​ലി​യ ബു​ദ്ധി​മു​ട്ട്​ സൃ​ഷ്​​ടി​ക്കു​മെ​ന്നാ​ണ്​ സ്​​കൂ​ൾ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. കു​ട്ടി​ക​ളെ സ്വ​ന്തം വാ​ഹ​ന​ത്തി​ലാ​ണ്​ പ​ല​രും സ്​​കൂ​ളു​ക​ളി​ലെ​ത്തി​ക്കു​ന്ന​ത്. സ്കൂ​ൾ ബ​സു​ക​ൾ എ​ത്താ​ത്ത ഇ​ട​ങ്ങ​ളി​ൽ ബ​ദ​ൽ മാ​ർ​ഗം തേ​ടു​ക​യാ​ണ് സ്വ​ന്ത​മാ​യി വാ​ഹ​ന​മി​ല്ലാ​ത്ത ര​ക്ഷി​താ​ക്ക​ൾ. താ​ങ്ങാ​നാ​വാ​ത്ത ഇ​ന്ധ​ന​വി​ല ബാ​ധ്യ​ത ഇ​ര​ട്ടി​യാ​ക്കു​മെ​ന്നും സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

ആ​ശ്ര​യം, പൊ​തു​ഗ​താ​ഗ​തം

കോ​വി​ഡ്​ കാ​ല​ത്ത്​ സ്വ​ന്തം വാ​ഹ​ന​ങ്ങ​ളി​ൽ മാ​ത്രം യാ​ത്ര​ചെ​യ്​​തി​രു​ന്ന​വ​രി​ൽ പ​ല​രും പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ ആ​ശ്ര​യി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്.​ ഓ​രോ​ദി​വ​സ​വും വ​ർ​ധി​ച്ചു​വ​രു​ന്ന ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യാ​ണ്​ കാ​ര​ണം. കോ​വി​ഡ്​ കാ​ല​ത്ത്​ സു​ര​ക്ഷ​യെ​ക്ക​രു​തി ഭൂ​രി​ഭാ​ഗം പേ​രും അ​വ​ര​വ​രു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ ത​ന്നെ​യാ​ണ്​ ഓ​ഫി​സി​ലേ​ക്കും ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​മൊ​ക്കെ എ​ത്തി​യി​രു​ന്ന​തെ​ങ്കി​ൽ ഇ​ന്ധ​ന​വി​ല 100​ ക​ട​ന്ന​തോ​ടെ ഇ​വ​ർ ബ​സു​ക​ള​ട​ക്ക​മു​ള്ള പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ ആ​ശ്ര​യി​ച്ചു​തു​ട​ങ്ങി.

ഒ​രാ​ഴ്​​ച​യാ​യി ബ​സു​ക​ളി​ൽ ക​യ​റു​ന്ന​വ​രു​ടെ എ​ണ്ണം അ​ൽ​പം കൂ​ടി​യി​ട്ടു​​ണ്ടെ​ന്ന്​ ബ​സ്​ ജീ​വ​ന​ക്കാ​രും പ​റ​യു​ന്നു. പ്ര​തി​ഷേ​ധ സൂ​ച​ക​മെ​ന്നോ​ണം സൈ​ക്കി​ൾ വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും കു​റ​വ​ല്ല. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കാ​ൻ പേ​ടി​യാ​ണെ​ന്നാ​ണ്​ ഇ​വ​ർ പ​റ​യു​ന്ന​ത്. പ​ല​രും യാ​ത്ര​ക​ൾ അ​ത്യാ​വ​ശ്യ​ത്തി​ന്​​ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്​.

താ​ങ്ങാ​നാ​കു​​ന്നി​ല്ല: കു​ടും​ബ ചെ​ല​വ്​

സാ​ധാ​ര​ണ കു​ടും​ബ​ത്തെ അ​േ​പ​ക്ഷി​ച്ച്​ താ​ങ്ങാ​വു​ന്ന​തി​ല​പ്പു​റ​മാ​ണ്​ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ​യ​ട​ക്കം വി​ല​വ​ർ​ധ​ന. വീ​ടു​ക​ളി​ൽ പാ​ച​ക​ത്തി​നാ​യി കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന​ത് പാ​ച​ക​വാ​ത​ക​മാ​ണ്. സി​ലി​ണ്ട​റൊ​ന്നി​ന്​ 900ന്​ ​മു​ക​ളി​ലാ​ണ്​ വി​ല. ഇ​ത്​ വീ​ട്ടി​ലെ​ത്തു​​േ​മ്പാ​ൾ ആ​യി​ര​ത്തി​ന​ടു​ത്താ​കും. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ പ​ല​രും ചെ​ല​വ്​ കു​റ​ക്കാ​ൻ വി​റ​കു​കൂ​ടി എ​ത്തി​ച്ചാ​ണ്​ പാ​ച​കം. ന​ഗ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക്​ അ​തി​നും നി​ർ​വാ​ഹ​മി​ല്ല.

വീ​ട്ടാ​വ​ശ്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി പാ​ച​ക​വാ​ത​കം അ​ത്യാ​വ​ശ്യ​മാ​യ​തി​നാ​ൽ വാ​ങ്ങാ​തി​രി​ക്കാ​നും ത​ര​മി​ല്ല. പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന നി​ര​ക്കി​ലെ​ത്തി​യ സ​മ​യ​ത്താ​ണ് പാ​ച​ക​വാ​ത​ക​ത്തി​​നും വി​ല​വ​ർ​ധി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം പ​ച്ച​ക്ക​റി​യ​ട​ക്കം വീ​ട്ടി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യി​ലെ​ല്ലാം വ​ർ​ധ​ന​യു​ണ്ടാ​കു​ന്നു​ണ്ട്. കി​ട്ടു​ന്ന ശ​മ്പ​ള​ത്തി​ൽ വ​ലി​യൊ​രു ശ​ത​മാ​നം തു​ക ഇ​തി​നാ​യി മാ​റ്റി​വെ​ക്കേ​ണ്ട സ്ഥി​തി​യാ​ണ്​ ഇ​പ്പോ​ഴു​ള്ള​തെ​ന്നും കു​ടും​ബ​ങ്ങ​ൾ പ്ര​തി​ക​രി​ക്കു​ന്നു.

പെ​ട്രോ​ൾ 113ലേ​ക്ക്

തൊ​ടു​പു​ഴ: ജി​ല്ല​യു​ടെ അ​തി​ർ​ത്തി മേ​ഖ​ല​ക​ളാ​യ പൂ​പ്പാ​റ​യി​ലും മ​റ​യൂ​രി​ലും പെ​ട്രോ​ൾ വി​ല 113ലേ​ക്ക്. പൂ​പ്പാ​റ​യി​ൽ ചൊ​വ്വാ​ഴ്​​ച 112.81 രൂ​പ​യും മ​റ​യൂ​രി​ൽ 112.64 രൂ​പ​യു​മാ​ണ്. ഡീ​സ​ലി​ന്​ പൂ​പ്പാ​റ​യി​ൽ 105.87രൂ​പ​യി​ലും മ​റ​യൂ​രി​ൽ 106.04 രൂ​പ​യി​ലു​മെ​ത്തി.

ജി​ല്ല​യി​ൽ ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​ ഏ​റ്റ​വു​മാ​ദ്യം പ്ര​തി​ഫ​ലി​ക്കു​ന്ന​ത്​ അ​തി​ർ​ത്തി മേ​ഖ​ല​ക​ളാ​യ പൂ​പ്പാ​റ, മ​റ​യൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്. കൊ​ച്ചി​യി​ൽ​നി​ന്നു​ള്ള വ​ർ​ധി​ച്ച ക​ട​ത്തു​കൂ​ലി​യാ​ണ്​ ജി​ല്ല​യി​ലെ മ​റ്റ്​ പ്ര​ദേ​ശ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ ഇ​വി​ടെ വി​ല​കൂ​ടാ​ൻ കാ​ര​ണം. ക​ഴി​ഞ്ഞ​മാ​സം 24ന്​ ​ത​ന്നെ ര​ണ്ടി​ട​ത്തും പെ​ട്രോ​ൾ വി​ല 110 ക​ട​ന്നി​രു​ന്നു. ജി​ല്ല​യി​ൽ ​ഇ​ന്ധ​ന​വി​ല ഏ​റ്റ​വും കൂ​ടി നി​ൽ​ക്കു​ന്ന ഇ​വി​ടു​ത്തെ പ​മ്പ്​ ഉ​ട​മ​ക​ൾ ഇ​തി​െൻറ പേ​രി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ​ഴി കേ​ൾ​ക്കേ​ണ്ടി​വ​രു​ന്ന​തും പ​തി​വാ​ണ്. സ്വ​ന്തം നി​ല​ക്ക്​ വി​ല കൂ​ട്ടി വി​ൽ​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണം യാ​ഥാ​ർ​ഥ്യം മ​ന​സ്സി​ലാ​ക്കാ​തെ പ​ല​രും ഉ​ന്ന​യി​ക്കു​ന്നു​ണ്ടെ​ന്നും ഇ​ത്​ പ​ല​പ്പോ​ഴും ക​ച്ച​വ​ട​ത്തെ ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നും പ​മ്പു​ട​മ​ക​ൾ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:price hiked
News Summary - Fuel price hike: Life in distress
Next Story