Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമനോഹര തീരത്ത്...

മനോഹര തീരത്ത് മാലിന്യക്കൂമ്പാരം

text_fields
bookmark_border
garbage dump
cancel
camera_alt

കാ​ഞ്ഞാ​ർ പാ​ർ​ക്കി​ലെ അ​റ​ക്കു​ളം ഗ്രാ​മപ​ഞ്ചാ​യ​ത്തി​ന്‍റെ മി​നി എം.​സി.​എ​ഫി​ലെ മാ​ലി​ന്യ​കൂ​മ്പാ​രം

കു​ട​യ​ത്തൂ​ർ: നി​യ​മം പാ​ലി​ക്കേ​ണ്ട​വ​ർ ത​ന്നെ അ​ത് ലം​ഘി​ച്ചാ​ൽ പി​ന്നെ മ​റ്റു​ള്ള​വ​രു​ടെ കാ​ര്യ​ത്തി​ൽ എ​ങ്ങനെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​കും എ​ന്നാ​ണ്​ ജ​ന​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​ത്. ഒ​ഴി​വ് സ​മ​യം ആ​സ്വ​ദി​ക്കാ​നാ​യി അ​ന​വ​ധി സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന കു​ട​യ​ത്തൂ​ർ പാ​ർ​ക്കി​ൽ മാ​ലി​ന്യ​മ​ല ത​ന്നെ സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ് അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത്. ഹ​രി​ത ക​ർ​മ സേ​ന​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി മാ​ലി​ന്യം സൂ​ക്ഷി​ക്കാ​ൻ സ്ഥാ​പി​ച്ച മി​നി എം.​സി.​എ​ഫി​ലും ചു​റ്റി​ലു​മാ​ണ് മാ​ലി​ന്യം കു​മി​ഞ്ഞ് കൂ​ടി കി​ട​ക്കു​ന്ന​ത്.

1. കു​ളി​ക്ക​ട​വി​ൽ മാ​ലി​ന്യം ത​ള്ളി​യ നി​ല​യി​ൽ 2. മാ​ലി​ന്യം നി​ക്ഷേ​പി​ക്ക​രു​ത് എ​ന്ന അ​റ​ക്കു​ളം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ര​സ്യ ബോ​ർ​ഡ്

മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ്​ ത​ന്നെ എം.​സി.​എ​ഫ് നി​റ​ഞ്ഞെ​ങ്കി​ലും അ​ത് നീ​ക്കം ചെ​യ്തി​ല്ല. മാ​ത്ര​മ​ല്ല വീ​ണ്ടും വീ​ണ്ടും അ​വി​ടെ മാ​ലി​ന്യം കൊ​ണ്ട് വ​ന്ന് വ​ലി​ച്ചെ​റി​ഞ്ഞു കൊ​ണ്ടി​രു​ന്നു. വ​ലി​യ ഒ​രു ലോ​റി​യി​ൽ ക​യ​റ്റാ​ൻ പ​റ്റു​ന്ന​ത്ര മാ​ലി​ന്യം ഇ​പ്പോ​ൾ മ​ല​ങ്ക​ര ജ​ലാ​ശ​യ തീ​ര​ത്തെ കു​ട​യ​ത്തൂ​ർ പാ​ർ​ക്കി​ൽ ഉ​ണ്ട്. മ​ഴ പെ​യ്താ​ൽ ഇ​തു മു​ഴു​വ​ൻ സ​മീ​പ​ത്തെ മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ൽ ഒ​ഴു​കി​യെ​ത്തും. ഇ​ത്​ പൊ​തു ജ​ന​മാ​ണ്​ ചെ​യ്യു​ന്ന​തെ​ങ്കി​ൽ 10000 മു​ത​ൽ 50000 രൂ​പ വ​രെ പി​ഴ പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന്​ ഉ​റ​പ്പാ​ണ്.

’മാ​ലി​ന്യം വ​ലി​ച്ചെ​റി​യ​രു​ത്; ശി​ക്ഷാ​ർ​ഹ’​മെ​ന്ന് പാ​ർ​ക്കി​ൽ അ​റ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പ​ര​സ്യ​ത്തി​ൽ പ​റ​യു​ന്ന​ത്. ഇ​വി​ടെ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് ശി​ക്ഷാ​ർ​ഹ​മാ​ണെ​ന്നും മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ താ​ഴെ കാ​ണു​ന്ന ന​മ്പ​രി​ലേ​ക്ക് ഫോ​ട്ടോ ഉ​ൾ​പ്പെ​ടെ വാ​ട്സ് അ​പ്പ് ചെ​യ്യു​ക എ​ന്നു​മാ​ണ് ബോ​ർ​ഡ്. ബോ​ർ​ഡി​ൽ അ​റ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്‌​ട​ർ അ​റ​ക്കു​ളം, എ​സ്.​എ​ച്ച്.​ഒ കു​ള​മാ​വ് എ​ന്നി​വ​രു​ടെ ഫോ​ൺ ന​മ്പ​രും രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. എ​ന്നാ​ൽ പ​ഞ്ചാ​യ​ത്ത് ത​ന്നെ ഇ​ത്ത​രം പ്ര​വ​ർ​ത്തി ചെ​യ്താ​ൽ ആ​ര് ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ന് പു​റ​മെ ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും സൂ​ച​ന ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. അ​തി​ലും മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​ന് എ​തി​രെ നി​ർ​ദ്ദേ​ശം ഉ​ണ്ട്. എ​ന്നാ​ലി​ത് അ​ധി​കൃ​ത​ർ ത​ന്നെ പാ​ലി​ക്കു​ന്നി​​ല്ലെ​ന്ന് മാ​ത്രം.

കു​ളി​ക്ക​ട​വി​ലും ജ​ലാ​ശ​യ തീ​ര​ത്തും മാ​ലി​ന്യം

പാ​ർ​ക്കി​ന് സ​മീ​പ​ത്തെ കു​ളി​ക്ക​ട​വി​ൽ നി​റ​യെ മാ​ലി​ന്യ​മാ​ണ്. അ​ല​ക്കാ​നും കു​ളി​ക്കാ​നു​മാ​യി എ​ത്തു​ന്ന​വ​രാ​ണ് ഇ​തി​ലെ പ്ര​തി​ക​ൾ. സാ​നി​റ്റ​റി നാ​പ്കി​നു​ക​ളാ​ണ് മാ​ലി​ന്യ​ത്തി​ൽ അ​ധി​ക​വും. മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ന്റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്തും ജ​ലാ​ശ​യ​ത്തി​ലും മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​ണ്. മൂ​ല​മ​റ്റം ത്രി​വേ​ണി സം​ഗ​മം മു​ത​ൽ മു​ട്ടം വ​രെ നാ​ട്ടു​കാ​രു​ടെ മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി​മാ​റു​ക​യാ​ണ് മ​ല​ങ്ക​ര ജ​ലാ​ശ​യം. പ​ച്ച​ക്ക​റി, മ​ത്സ്യ മാം​സ മാ​ലി​ന്യ​ങ്ങ​ളും അ​റ​വു​ശാ​ല മാ​ലി​ന്യ​ങ്ങ​ളും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളു​മാ​ണ് ജ​ലാ​ശ​യ​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മെ​ല്ലാം നി​റ​ഞ്ഞ് കി​ട​ക്കു​ന്ന​ത്.

100ലേ​റെ ശു​ദ്ധ ജ​ല​പ​ദ്ധ​തി​ക​ളു​ടെ ശു​ദ്ധ​ജ​ല സ്രോ​ത​സ്സാ​യ മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ന് സ​മീ​പം വ​ൻ​തോ​തി​ൽ മാ​ലി​ന്യം ത​ള്ളി​യി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി എ​ടു​ക്കു​ന്നി​ല്ല. കാ​ഞ്ഞാ​ർ കൂ​വ​പ്പ​ള്ളി​ക്ക​വ​ല, ശ​ങ്ക​ര​പ്പ​ള്ളി പാ​ല​ത്തി​ന് സ​മീ​പം, പെ​രു​മ​റ്റം കു​ടി​വെ​ള്ള ഫാ​ക്ട​റി, കാ​ഞ്ഞാ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു സ​മീ​പം, മ​ല​ങ്ക​ര ടൂ​റി​സം പ്ര​ദേ​ശ​ത്തി​ന്റെ ഭാ​ഗ​മാ​യി ശ​ങ്ക​ര​പ്പ​ള്ളി ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും മാ​ലി​ന്യം സ്ഥി​ര​മാ​യി നി​ക്ഷേ​പി​ക്കു​ന്ന​ത്. ജ​ലാ​ശ​യ​ത്തി​നു ചു​റ്റു​മു​ള്ള റോ​ഡി​ലും തോ​ട്ടി​ലും മാ​ലി​ന്യ കൂ​മ്പാ​ര​മാ​ണ്. പ​ഞ്ചാ​യ​ത്തു​ക​ളു​ടേ​യും തൊ​ടു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി ഉ​ൾ​പ്പ​ടെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളു​ടെ ശു​ദ്ധ​ജ​ല ശ്രോ​ത​സാ​യ മ​ല​ങ്ക​ര ജ​ലാ​ശ​യം മാ​ലി​ന്യ​കൂ​മ്പാ​ര​മാ​കു​ന്ന​ത് ത​ട​യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​വു​ക​യാ​ണ്. ജ​ലാ​ശ​യ​ത്തി​ന്റെ തീ​ര​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ഒ​രു പ​ഞ്ചാ​യ​ത്തു​ക​ളി​ലും മാ​ലി​ന്യ​സം​സ്‌​ക​ര​ണ​ത്തി​ന് സം​വി​ധാ​ന​ങ്ങ​ളി​ല്ല. ഇ​തോ​ടെ മാ​ലി​ന്യ​ങ്ങ​ൾ ചെ​റു കൈ​ത്തോ​ടു​ക​ൾ വ​ഴി ഒ​ഴു​കി മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ലാ​ണ് പ​തി​ക്കു​ന്ന​ത്. കൂ​ടാ​തെ ഒ​ട്ടേ​റെ​യാ​ളു​ക​ൾ ജ​ലാ​ശ​യ​ത്തി​ലേ​യ്ക്ക് മാ​ലി​ന്യം നേ​രി​ട്ട് മാ​ലി​ന്യം ത​ള്ളു​ന്ന​തും ഇ​വി​ടെ സാ​ധാ​ര​ണ​മാ​ണ്. ജ​ലാ​ശ​യ​ത്തി​നോ​ടു ചേ​ർ​ന്നു​ള്ള കി​ണ​റു​ക​ള​ട​ക്ക​മു​ള്ള മ​റ്റു ജ​ല​ശ്രോ​ത​സു​ക​ളി​ലും മാ​ലി​ന്യം ക​ല​ർ​ന്ന​താ​യി പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

പൊ​തു​നി​ര​ത്തി​ലോ ജ​ലാ​ശ​യ​ത്തി​ലോ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്ക് 1000 രൂ​പ മു​ത​ൽ 50,000 രൂ​പ വ​രെ പി​ഴ​യും 6 മാ​സം മു​ത​ൽ ഒ​രു വ​ർ​ഷം വ​രെ ത​ട​വും ല​ഭി​ക്കു​ന്ന കു​റ്റ​മാ​യി സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് ഉ​ള്ള​താ​ണ്. എ​ന്നാ​ൽ ഇ​ത് ന​ട​പ്പാ​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​കു​ന്നി​ല്ല.

ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന തൊ​ടു​പു​ഴ പു​ളി​യ​ൻ​മ​ല സം​സ്ഥാ​ന പാ​ത​യോ​ര​ത്താ​ണ് വാ​ട്ട​ർ തീം ​പാ​ർ​ക്ക് സ്ഥി​തി ചെ​യ്യു​ന്ന​ത്. പി.​ജെ. ജോ​സ​ഫ് ജ​ല​സേ​ച​ന മ​ന്ത്രി ആ​യി​രി​ക്കെ സം​യോ​ജി​ത നീ​ർ​ത്ത​ട പ​രി​പാ​ല​ന പ​ദ്ധ​തി പ്ര​കാ​രം നി​ർ​മി​ച്ച​താ​ണ് പാ​ർ​ക്ക്. ചെ​റു മു​ത​ൽ മു​ട​ക്ക് മാ​ത്രം ന​ട​ത്തി​യാ​ൽ പ്ര​തി​മാ​സം ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ വ​രു​മാ​നം ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പു​ള്ള പ​ദ്ധ​തി​യാ​ണ് കാ​ഞ്ഞാ​ർ ടൂ​റി​സം പ​ദ്ധ​തി. എ​ന്നാ​ൽ അ​തി​ന് വേ​ണ്ട ഇ​ട​പെ​ട​ൽ ആ​രും ന​ട​ത്തി​യി​ല്ല. ര​ണ്ടാം ഘ​ട്ട ഫ​ണ്ട് ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ കാ​ഞ്ഞാ​ർ വാ​ട്ട​ർ തീം ​പാ​ർ​ക്ക് നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങു​ക​യും ചെ​യ്തു. ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 13 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ച് ആ​ദ്യ​ഘ​ട്ട പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യി​രു​ന്നു. പൂ​ച്ചെ​ടി​ക​ളും ചെ​റു​മ​ര​ങ്ങ​ളും ന​ട്ട്​ അ​ര​ക്കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ ചെ​റു ഉ​ദ്യാ​ന​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ നി​ർ​മി​ച്ച​ത്. മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ന്റെ തീ​ര​ത്ത് നി​ർ​മി​ച്ചി​രി​ക്കു​ന്ന ഈ ​ഉ​ദ്യാ​ന​ത്തി​ൽ നി​ര​വ​ധി വ​ഴി​യാ​ത്ര​ക്കാ​ർ വി​ശ്ര​മി​ക്കാ​ൻ എ​ത്താ​റു​ണ്ട്. എ​ന്നാ​ൽ ഇ​രി​പ്പി​ട​ങ്ങ​ൾ പോ​ലും ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​വ​ർ നി​രാ​ശ​രാ​യി മ​ട​ങ്ങു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:garbage dumpArakkulam panchayath
News Summary - Garbage Dump
Next Story