Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആരോഗ്യകേന്ദ്രങ്ങൾ...

ആരോഗ്യകേന്ദ്രങ്ങൾ അത്യാസന്ന നിലയിൽ

text_fields
bookmark_border
ആരോഗ്യകേന്ദ്രങ്ങൾ അത്യാസന്ന നിലയിൽ
cancel

ഇ​ടു​ക്കി: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ പൊ​തു​വെ ദ​യ​നീ​യാ​വ​സ്ഥ​യി​ലു​ള്ള ജി​ല്ല​യി​ൽ അ​ധി​കൃ​ത​രു​ടെ പ്ര​ഖ്യാ​പ​നം കേ​ട്ടു​മ​ടു​ക്കു​ന്ന​ത​ല്ലാ​തെ ഒ​ന്നി​നും തീ​ർ​പ്പി​ല്ല. ജ​നം പ്ര​തീ​ക്ഷ​യോ​ടെ കേ​ട്ട ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ടെ സ്ഥി​തി​യും മ​റി​ച്ച​ല്ല.

ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​നു മാ​ത്ര​മാ​യി കാ​ർ​ഡി​യാ​ക് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടെ 51 ഡോ​ക്ട​ർ​മാ​രു​ടെ ത​സ്തി​ക അ​നു​വ​ദി​ച്ചെ​ന്ന മ​ന്ത്രി വീ​ണ ജോ​ർ​ജി​ന്റെ പ്ര​ഖ്യാ​പ​നം പാ​ഴാ​യ​തി​ൽ മു​ഖ്യം. അ​ഞ്ചു​മാ​സം മു​മ്പ്​ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റേ​താ​യി വ​ന്ന പ്ര​ഖ്യാ​പ​നം സെ​പ്റ്റം​ബ​ർ 23ന് ​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​യ​പ്പോ​ൾ മ​ന്ത്രി ആ​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കാ​ത്ത് ലാ​ബ് തു​ട​ങ്ങു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ഗ​തി​യും മ​റ്റൊ​ന്ന​ല്ല. മെ​ഡി​ക്ക​ൽ കോ​ള​ജി​നു കി​ട്ടി​യ 50 ഏ​ക്ക​ർ സ്ഥ​ലം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും ന​ട​പ്പാ​യി​ല്ല. മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മാ​ണ​വും വി​ക​സ​ന കാ​ര്യ​ങ്ങ​ളും വി​ല​യി​രു​ത്താ​ൻ തു​ട​ർ​ച്ച​യാ​യി അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ൾ ചേ​രു​ന്ന​തി​ന്​ തീ​രു​മാ​ന​മെ​ടു​ത്ത​തും ക​ട​ലാ​സി​ൽ മാ​ത്രം. കൊ​ട്ടി​ഗ്​​ഘോ​ഷി​ച്ചു ഒ​രു വ​ർ​ഷം മു​മ്പ്​ തു​ട​ങ്ങി​യ ഇ​ടു​ക്കി ന​ഴ്സി​ങ് കോ​ള​ജി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യം പേ​രി​നു​പോ​ലും ഇ​ല്ലാ​തെ ര​ണ്ടു ബാ​ച്ചി​ലെ 120 കു​ട്ടി​ക​ൾ ദു​രി​ത​ത്തി​ൽ തു​ട​രു​ന്നു.

തൊ​ടു​പു​ഴ​യി​ൽ ഇ​രി​ക്കാ​നും ഇ​ട​മി​ല്ല

തൊ​ടു​പു​ഴ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ ഒ.​പി​യി​ൽ നി​ന്നു​തി​രി​യാ​ൻ ഇ​ട​മി​ല്ല. ഇ​രി​ക്കാ​ൻ ക​സേ​ര​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, നേ​രെ നി​ൽ​ക്കാ​ൻ​പോ​ലും സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ തൊ​ടു​പു​ഴ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ ഒ.​പി വി​ഭാ​ഗ​ത്തി​ൽ എ​ത്തു​ന്ന രോ​ഗി​ക​ൾ ദു​രി​ത​ത്തി​ലാ​ണ്. പ്ര​തി​ദി​നം എ​ണ്ണൂ​റി​ലേ​റെ രോ​ഗി​ക​ളാ​ണ് ഒ.​പി​യി​ൽ ചി​കി​ത്സ​ക്കെ​ത്തു​ന്ന​ത്. ഓ​രോ ഡോ​ക്ട​ർ​മാ​രു​ടെ ക​വാ​ട​ത്തി​നു മു​ന്നി​ലും നാ​ലോ അ​ഞ്ചോ ക​സേ​ര​ക​ൾ മാ​ത്ര​മാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. 50 പേ​രി​ൽ അ​ധി​ക​മാ​യാ​ൽ തി​ങ്ങി​ഞെ​രു​ങ്ങി വേ​ണം നി​ൽ​ക്കാ​ൻ. ജി​ല്ല​യി​ലെ ഹൈ​റേ​ഞ്ച് മേ​ഖ​ല​ക​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ​യാ​ണ്​ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ന്ന​ത്.

പീ​രു​മേ​ടും കു​മ​ളി​യും ത​ഥൈ​വ

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ പ്ര​ധാ​ന ഇ​ട​ത്താ​വ​ള​ങ്ങ​ളി​ൽ ഒ​ന്നാ​യ കു​മ​ളി​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് സു​ര​ക്ഷാ മു​ൻ​ക​രു​ത​ലൊ​ന്നും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്ത്​ ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ സേ​വ​നം ല​ഭ്യ​മാ​യി​രു​ന്നു. ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ, പ​നി, ത​ല​വേ​ദ​ന തു​ട​ങ്ങി​യ​വ​യു​മാ​യി ഒ​ട്ടേ​റെ​യാ​ളു​ക​ൾ ഇ​ത്ത​രം ക്യാ​മ്പു​ക​ളി​ൽ എ​ത്താ​റു​ണ്ടാ​യി​രു​ന്നു. കു​മ​ളി​യി​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം മാ​ത്ര​മാ​ണ്​ ഇ​പ്പോ​ഴു​ള്ള​ത്.

സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രി​ല്ലാ​തെ​യാ​ണ്​ പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം. പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന സ​ർ​ജ​ൻ, ഓ​ഫ്താ​ൽ​മോ​ള​ജി​സ്റ്റ് എ​ന്നി​വ​ർ സ്ഥ​ലം മാ​റി​പ്പോ​യ ശേ​ഷം പ​ക​രം നി​യ​മ​നം ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​പ്പോ​ൾ ആ​ഴ്ച​യി​ൽ ഒ​രു​ദി​വ​സം മാ​ത്ര​മാ​ണ് ഇ​വി​ടെ സ​ർ​ജ​ന്റെ സേ​വ​നം. കാ​ർ​ഡി​യോ​ള​ജി​സ്റ്റി​നെ നി​യ​മി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പ​നം മാ​ത്രം. പീ​രു​മേ​ട്ടി​ൽ​നി​ന്ന് 50 കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്ത്​ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യാ​ലാ​ണ് കാ​ർ​ഡി​യോ​ള​ജി​സ്റ്റി​ന്റെ സേ​വ​നം ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന​ത്.

ബ്ല​ഡ് ബാ​ങ്ക് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പാ​ഴ്​​വാ​ക്ക്​

അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് അ​നു​വ​ദി​ച്ച ബ്ല​ഡ് ബാ​ങ്ക് ന​വം​ബ​റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം. ഇ​തു ന​ട​പ്പാ​യി​ല്ലെ​ന്ന്​ മാ​ത്ര​മ​ല്ല, ന​ട​പ​ടി ഇ​പ്പോ​ഴും ഫ​യ​ലി​ൽ ത​ന്നെ​യു​മാ​ണ്. സെ​പ്റ്റം​ബ​ർ 23ന് ​എ​ത്തി​യ​പ്പോ​ഴാ​ണ് ഒ​ക്ടോ​ബ​റി​ൽ അ​ല്ലെ​ങ്കി​ൽ ന​വം​ബ​റി​നു മു​മ്പ്​ ബ്ല​ഡ് ബാ​ങ്ക് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കു​മെ​ന്ന് മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ, ഡി​സം​ബ​ർ പ​ത്താ​യി​ട്ടും ബ്ല​ഡ് ബാ​ങ്ക് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കു​ന്ന​തി​നു​വേ​ണ്ട പ​തോ​ള​ജി​സ്റ്റ്, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രെ നി​യ​മി​ക്കാ​നാ​യി​ട്ടി​ല്ല.

കെ​ട്ടി​ട​ത്തി​ന് താ​ൽ​ക്കാ​ലി​ക ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി അ​നു​മ​തി ല​ഭ്യ​മാ​ക്കി​യാ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് യൂ​നി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ആ​വ​ശ്യ​ത്തി​ന് കി​ട​ക്ക​ക​ളും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും ജീ​വ​ന​ക്കാ​രു​മി​ല്ലാ​ത്ത​തി​നാ​ൽ നാ​ല്​ യൂ​നി​റ്റ്​ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 10 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഡ​യാ​ലി​സി​സ് ന​ട​ക്കു​ന്ന​ത്. 69 രോ​ഗി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കെ​യാ​ണി​ത്. 10 കി​ട​ക്ക​യു​ള്ള സാ​മ​ഗ്രി​ക​ളാ​ണ് ഏ​ഴ്​ വ​ർ​ഷം മു​മ്പ്​ അ​ടി​മാ​ലി​ക്ക് അ​നു​വ​ദി​ച്ച​ത്. ഇ​തി​ൽ അ​ഞ്ചെ​ണ്ണം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഇ​തി​നു പ​ക​ര​മാ​യി അ​ഞ്ചെ​ണ്ണം കൂ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് അ​നു​വ​ദി​ക്കു​മെ​ന്ന് മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​തും പാ​ഴ്‌​വാ​ക്കാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Government HospitalIdukki
News Summary - Government-Hospital-Idukki-Pathetic-condition
Next Story