കർഷകർക്ക് ന്യായവില ഉറപ്പാക്കാൻ 'ഹരിതരശ്മി' വട്ടവടയിലേക്ക്
text_fieldsതൊടുപുഴ: ശീതകാല പച്ചക്കറി കൃഷിയുടെ കേന്ദ്രമായ വട്ടവടയിൽ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാനും പരമാവധി വില കർഷകന് നേടിക്കൊടുക്കാനും പദ്ധതികളുമായി ഹരിതരശ്മി. കർഷകനിൽനിന്ന് ഉപഭോക്താവിലേക്ക് ദൂരം കുറക്കുകയാണ് ലക്ഷ്യം.
പട്ടികവർഗ ജനവിഭാഗങ്ങളെ കാർഷിക മേഖലയിലേക്ക് ആകർഷിച്ച് ജീവിതനിലവാരത്തിൽ പുരോഗതി ഉറപ്പുവരുത്താൻ പട്ടികവർഗ വികസന വകുപ്പുമായി ചേർന്ന് കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സെൻറർ ഫോർ മാനേജ്മൻറ് ഡെവലപ്മെൻറാണ് (സി.എം.ഡി) ഹരിതരശ്മി പദ്ധതി നടപ്പാക്കുന്നത്.
ജില്ലയിലെ 1000 അംഗങ്ങെളയാണ് പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്തത്. ഇതിെൻറ ഭാഗമായാണ് വട്ടവടയിൽ ഹരിതരശ്മിയുടെ പ്രവർത്തനങ്ങൾ ഒരുങ്ങുന്നതെന്ന് പ്രോജക്ട് കോഓഡിനേറ്റർ പി.ജി. അനിൽ പറഞ്ഞു. വട്ടവടയിൽ മൂന്ന് കുടികളിലായി 300 കർഷരെ പദ്ധതിയുടെ ഭാഗമാക്കും.
അടിമാലി, അറക്കുളം, ഉടുമ്പന്നൂർ, പൂമാല, വണ്ണപ്പുറം എന്നിവിടങ്ങളിലായി 27 കർഷക ഗ്രൂപ്പുകളാണ് ഹരിതരശ്മിയുടെ ഭാഗമായത്. ഇവർക്ക് പരിശീലനം നൽകി ശാസ്ത്രീയ രീതിയിൽ കൃഷിചെയ്യാനുള്ള സംവിധാനം ഒരുക്കും. വിത്തുകൾ സൗജന്യമായി നൽകുന്നതുൾപ്പെടെ വിപണനം വരെ കർഷക ഗ്രൂപ്പുകളുമായി ചർച്ചചെയ്തു. ഉൽപന്നങ്ങൾ ഒരു ബ്രാൻഡായി വിപണിയിലെത്തിക്കും.
ഇടനിലക്കാരുടെ ചൂഷണം അനിയന്ത്രിതം
സ്വന്തം ഭൂമി കൈവശമുള്ളപ്പോഴും മറ്റിടങ്ങളിൽ കൂലിപ്പണിക്കും മറ്റും പോയാണ് പട്ടികവർഗ വിഭാഗത്തിൽപെട്ട കുടുംബങ്ങൾ പലരും ഉപജീവനം നടത്തുന്നത്. കൃഷി ചെയ്തുണ്ടായ നഷ്ടവും വന്യമൃഗ ശല്യവുമടക്കം ഉപയോഗിക്കാത്ത ഭൂമിയിൽ അനുയോജ്യ കൃഷികൾ േപ്രാത്സാഹിപ്പിക്കും.
വിളകൾ പാകമായി വരുേമ്പാൾതന്നെ ഇടനിലക്കാർ എത്തി വിലയുറപ്പിക്കുകയാണ് പതിവ്. ഒരുകിലോ ക്യാരറ്റിന് കർഷകന് കിട്ടുന്ന വില ചിലപ്പോൾ 10 രൂപയാകും. ഏഴു കിലോമീറ്റർ മാത്രം ദൂരെയുള്ള കോവിലൂരിലെ മാർക്കറ്റിൽ 30-40 രൂപയാണ് ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നത്. വിത്തിനും വളത്തിനും മറ്റാവശ്യങ്ങൾക്കുമായി മൊത്തക്കച്ചവടക്കാരായ ഇടനിലക്കാരെ കാലാകാലങ്ങളായി ആശ്രയിക്കുകയാണ് ഇവിടുത്തെ കർഷകർ. മൊത്തക്കച്ചവടക്കാർ നിശ്ചയിക്കുന്ന നാമമാത്ര വിലക്ക് സാധനങ്ങൾ വിൽക്കേണ്ട സ്ഥിതിയാണ്. ഹരിതരശ്മി പദ്ധതി ഇവർക്കാവശ്യമായ വിത്തും ആവശ്യം വരുന്ന വളവും നൽകാനാണ് തീരുമാനിച്ചത്. ഇതിെൻറ ഭാഗമായി വട്ടവടയിലെ സ്വാമിയാറക്കുടി, കൂതല്ലൂർ എന്നിവിടങ്ങളിൽ ഹരിതരശ്മി സംഘം സന്ദർശനം നടത്തി. പ്രോജക്ട് കോഓഡിനേറ്റർ പി.ജി അനിൽ, ജില്ല പഞ്ചായത്ത് അംഗം രാജേന്ദ്രൻ, ടിജോ തോമസ്, ശ്രീലജ, അസ്ലാം തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.