Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2024 11:19 AM IST Updated On
date_range 8 May 2024 11:19 AM ISTഉഷ്ണതരംഗം; വളര്‍ത്തുമൃഗങ്ങൾ നഷ്ടപ്പെടുന്നവര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം
text_fieldsbookmark_border
ഇടുക്കി: അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വളർത്തുമൃഗങ്ങള്‍ക്ക് സംഭവിക്കുന്ന ജീവഹാനിക്ക് നഷ്ടപരിഹാരം ലഭിക്കും. വേനൽക്കെടുതികൾക്ക് സമാശ്വാസമായി ദുരന്ത നിവാരണ നിധിയിൽനിന്നാണ് ധനസഹായം അനുവദിക്കുക. പരമാവധി 37,500 രൂപയാകും ലഭിക്കുക. സർക്കാർ മൃഗാശുപത്രികൾ വഴിയാണ് ദുരന്തനിവാരണ അതോറിറ്റിക്ക് അപേക്ഷ സമർപ്പിക്കേണ്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം നൽകണമെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story