മഴതകർത്തു; അരമണിക്കൂറിൽ തൊടുപുഴ നഗരം വെള്ളത്തിൽ
text_fieldsെതാടുപുഴ: മഴയൊന്നു പെയ്താൽ റോഡ് പുഴയാകുന്ന സ്ഥിതിയാണ് തൊടുപുഴയിൽ. ചൊവ്വാഴ്ച വൈകിട്ടോടെ പെയ്ത കനത്തമഴയിൽ നഗരത്തിെൻറ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായി. കൂടാതെ നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളംകയറി നാശംനേരിട്ടു.
മങ്ങാട്ടുകവല, കാഞ്ഞിരമറ്റം ജങ്ഷൻ, ആദം സ്റ്റാർ ജങ്ഷൻ, പാലാ റോഡ്, എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. മങ്ങാട്ടുകവല-കാരിക്കോട് റോഡിൽ വെള്ളം കയറിയതിനെത്തുർന്ന് അരമണിക്കൂറോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. കൂടാതെ മാർക്കറ്റ് റോഡ്, മണക്കാട് ജങ്ഷൻ, ഭീമ ജങ്ഷൻ എന്നിവിടങ്ങളിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു.
ഓടകൾ അടഞ്ഞതിനെ തുടർന്നും അശാസ്ത്രീയമായ നിർമാണവും മൂലം വെള്ളം ഒഴുകിപ്പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് നഗരത്തിൽ പലയിടങ്ങളിലും റോഡിൽ വെള്ളം ഉയർന്നത്. ഇരുചക്ര വാഹനങ്ങളടക്കം ഒഴുക്കിൽപ്പെടുന്ന സാഹചര്യമുണ്ടായി. മുവാറ്റുപുഴ റോഡിൽ ആദം സ്റ്റാർ ജങ്ഷനിലും മൗണ്ട് സീനായി റോഡിലും വെള്ളംകയറി. ചൊവ്വാഴ്ച വെകീട്ടോടെയാണ് അപ്രതീക്ഷിതമായി കനത്ത മഴയും മിന്നലുമുണ്ടായത്.
നാലേകാലോടെ ആരംഭിച്ച മഴ അരമണിക്കൂർ പെയ്തിറങ്ങി. ഒരു മഴ ശക്തിയായി പെയ്താൽ നഗരത്തിൽ വെള്ളം പൊങ്ങുന്ന സ്ഥിതിയാണ് നാളുകളായി. നേരത്തേ പാലാ റോഡിൽ ബസ് സ്റ്റാൻഡിന് സമീപം വെള്ളം ഉയരുമായിരുന്നു. അടുത്തിടെ ഇവിടെ ഒാടയുടെ സ്ലാബുകൾ മാറ്റിസ്ഥാപിക്കുകയും കലുങ്കുകളടക്കം വീതി കൂട്ടി നിർമിക്കുകയും ചെയ്തിരുന്നു. ഇത് മൂലം ഇവിടെ വെള്ളം ഉയർന്നെങ്കിലും കാര്യമായ നാശമുണ്ടായില്ല.
കാഞ്ഞിരമറ്റം കവലയിൽ കലുങ്ക് ഉയർത്തി നിർമിച്ചാൽ ഇവിടുത്തെ വെള്ളക്കെട്ടിന് പരിഹാരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. അപ്രതീക്ഷിതമായി പെയ്ത മഴ നഗരത്തിലെത്തിയ യാത്രക്കാരെയും വലച്ചു. വ്യാപാര സ്ഥാപനങ്ങളിലടക്കം വെള്ളം കയറിയത് വ്യാപാരികളെയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഓടകൾ വൃത്തിയാക്കണമെന്ന് പി.ഡബ്യു.ഡി അധികൃതരോട് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തുന്നു.
കടയിൽ വെള്ളംകയറി വലിയ നഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടാകുന്നത്. ഓരോ മഴപെയ്യുേമ്പാഴും ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കി നഗരത്തിലെത്തുന്നവരുടെയും വ്യാപാരികളുടെയും ബുദ്ധിമുട്ടുണ്ട് പരിഹരിക്കണമെന്നാണ് ആവശ്യം. പുതിയ ഭരണസമിതി ഇക്കാര്യത്തിൽ മുൻകൈ എടുക്കണമെന്നും വ്യാപാരികളടക്കമുള്ളവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.