കനത്ത മഴ: ഇടുക്കിയിൽ ജലനിരപ്പ് 80 ശതമാനത്തിലേക്ക്,മൂഴിയാർ ഡാം തുറന്നു, മണിയാര്‍ ബാരേജും തുറക്കാൻ സാധ്യത കുട്ടനാടിനും ഭീഷണി
text_fieldsമൂലമറ്റം: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 80 ശതമാനത്തിലേക്ക് അടുക്കുന്നു. തിങ്കളാഴ്ച രാവിലത്തെ കണക്കുപ്രകാരം ജലനിരപ്പ് 2384.7 അടിയാണ്. ഇത് സംഭരണ ശേഷിയുടെ 79.08 ശതമാനമാണ്. കഴിഞ്ഞവർഷം ഇതേ സമയം 2388.34 അടിയായിരുന്നു.
ഞായറാഴ്ച ഡാമിെൻറ വൃഷ്ടിപ്രദേശത്ത് 23.8 മില്ലിമീറ്റർ മഴ ലഭിച്ചപ്പോൾ 12. 43 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം ഒഴുകിയെത്തി. പ്രതീക്ഷിച്ചത്ര മഴ ലഭിക്കാത്തതാണ് ജലനിരപ്പിൽ കഴിഞ്ഞ വർഷെത്തക്കാൾ നേരിയ കുറവ് വരാൻ കാരണം. ജില്ലയിൽ ഞായറാഴ്ച വരെ 2576.1 മില്ലിമീറ്റർ മഴയാണ് സാധാരണ ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, 2077.1 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. ഏതാനും ദിവസങ്ങളായി ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ, ന്യൂനമർദത്തെത്തുടർന്ന് ലഭിച്ച മഴയാണ് വീണ്ടും ഉയരാൻ കാരണം. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന.
പത്തനംതിട്ട: ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കക്കാട് ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ മൂഴിയാർ ഡാം തുറന്നു. ഡാമിലെ ജലനിരപ്പ് 192.63 മീറ്ററായി ഉയര്‍ന്ന സാഹചര്യത്തിലാണ് തിങ്കളാഴ്ച രാവിലെ മൂന്ന് ഷട്ടർ 50 സെ.മീ വീതം ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. സമീപപ്രദേശത്ത് തെന്ന പമ്പ ജലസേചന പദ്ധതിയുടെ ഭാഗമായ മണിയാര്‍ ബാരേജിലും ജലനിരപ്പ് ഉയരുകയാണ്. ഇവിടെയും ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിന് ഏതു സമയത്തും ഷട്ടറുകള്‍ പരമാവധി 150 സെ.മീ എന്ന തോതില്‍ ഉയര്‍ത്തേണ്ടി വരുെമന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഷട്ടറുകൾ തുറക്കുന്നതുമൂലം കക്കാട്ടാറിലും പമ്പയാറിലും 100 സെ.മീ വരെ ജലനിരപ്പ് ഉയരാം. അതിനാൽ നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടർ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു. മഴ തുടർന്നാൽ പമ്പയാറ്റിലൂടെ ഒഴുകിയെത്തുന്ന വെള്ളം കുട്ടനാട്ടിലും ജലനിരപ്പ് ഉയർത്താൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.