'ഹലോ വേൾഡ്' ഇടുക്കിയിലേക്ക്
text_fieldsതൊടുപുഴ: ഇംഗ്ലീഷ് ഭാഷയുടെ വിശാലലോകത്തേക്ക് വിദ്യാർഥികളെ അനായാസം ചുവടുവെപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'ഹലോ വേൾഡ്' പദ്ധതിയുമായി സമഗ്രശിക്ഷ കേരള. േകാവിഡുകാലത്തെ ഓൺലൈൻ ഡിജിറ്റൽ സാധ്യത പരമാവധി പ്രയോജനപ്പെടുത്തി ഇംഗീഷ് പഠന പ്രവർത്തനങ്ങൾ പരമാവധി ആസ്വാദ്യകരമാക്കുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. മാർച്ച് ഒന്നുമുതൽ ജില്ലയിൽ പദ്ധതി തുടങ്ങാനാണ് തീരുമാനം.
പ്രൈമറി, അപ്പര്പ്രൈമറി ക്ലാസുകളിലെ വിദ്യാർഥികളുടെ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി ആവിഷ്കരിച്ചത്. മാതൃഭാഷയുടെ പ്രാധാന്യം നിലനിര്‍ത്തിതന്നെ ലോകഭാഷയായ ഇംഗ്ലീഷിലും മികച്ചശേഷി കുട്ടികള്‍ക്ക് ഉണ്ടാകത്തക്കവിധമാണ് ഹലോ വേൾഡ് പാഠ്യപദ്ധതി തയാറാക്കിയത്. അനിമേഷൻ വിഡിയോകളും ശബ്ദശകലങ്ങളും യൂട്യൂബ് വിഡിയോകളും കാർട്ടൂണുകളും അടങ്ങിയ മികച്ച അനുഭവങ്ങളാണ് ഇതിലൂടെ കുട്ടികൾക്ക് അവതരിപ്പിക്കുക.
കുട്ടികളുടെ ക്ലാസുതല പ്രവർത്തനങ്ങളടക്കം ഓൺലൈനായ സാഹചര്യത്തിൽ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ മികച്ച അവസരമൊരുക്കുന്ന രീതിയിലാണ് പാഠ ഭാഗങ്ങളുടെ രൂപകൽപന. ആഴ്ചയിലൊരിക്കൽ ഇൻററാക്ടിവ് ലേണിങ് മെറ്റീരിയൽസ് മുഖേന കവിതകളും കഥകളും വ്യത്യസ്തയാർന്ന പ്രവർത്തനങ്ങളും വഴി കുട്ടികളെ കൂടുതൽ ആകർഷിക്കാൻ കഴിയുമെന്നാണ് നിരീക്ഷിക്കുന്നത്.
സമഗ്രശിക്ഷ കേരള തയാറാക്കിയ പഠനസഹായികളുടെ ഡിജിറ്റൽ പകർപ്പുകൾ ജില്ലയിലെ വിദ്യാലയങ്ങളിൽ എത്തിച്ചു. ഇംഗ്ലീഷ് ഭാഷ പഠനത്തിന് ഇതുവരെ അനുവര്ത്തിച്ചതില്നിന്ന് വ്യത്യസ്ത രീതിയിലാണ് പരിശീലനം നൽകുക. സംഭാഷണങ്ങള്‍, നാടകവാതരണം, കഥകള്‍ തുടങ്ങിയവയും പഠനം എളുപ്പമാക്കാൻ ഉപയോഗിക്കുന്നു. കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ സംസാരിക്കാനും തെറ്റുകള്‍ തിരുത്താനുമുള്ള അവസരമുണ്ടാകും.
പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതൽ കുട്ടികളെ ആകർഷിക്കുക എന്നതും ഇതിെൻറ ലക്ഷ്യമാണ്. കൂടാതെ, വിദ്യാർഥികളുടെ വീടുകളിലേക്ക് പഠന പരിപോഷണത്തിനുതകുന്ന പദ്ധതികളും നടപ്പാക്കിവരുകയാണെന്ന് എസ്.എസ്.എ ജില്ല േപ്രാജക്ട് ഓഫിസർ ഡി. ബിന്ദുമോൾ പറഞ്ഞു. മാർച്ച് അവസാനത്തോെട കോവിഡുകാല പഠനോത്സവങ്ങൾ ഓൺലൈനായി സംഘടിപ്പിക്കുന്നതിെൻറ സാധ്യതകൾ തേടുകയാണ് സമഗ്രശിക്ഷ ഇടുക്കിയെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.