മനുഷ്യാവകാശ കമീഷൻ ഇടപെട്ടു; ജാതി സർട്ടിഫിക്കറ്റ് നൽകി തഹസിൽദാർ
text_fieldsതൊടുപുഴ: മനുഷ്യാവകാശ കമീഷെൻറ ഇടപെടലിനെ തുടർന്ന് കൊന്നത്തടി വില്ലേജ് ഓഫിസർ നൽകാൻ വിസമ്മതിച്ച ജാതി സർട്ടിഫിക്കറ്റ് ഇടുക്കി തഹസിൽദാർ നൽകി പരാതി പരിഹരിച്ചു. വീട് നന്നാക്കാനായി കൊന്നത്തടി പഞ്ചായത്ത് നൽകുന്ന ഒരു ലക്ഷം രൂപയുടെ ധനസഹായം ലഭിക്കാൻ പരാതിക്കാരനായ പണിക്കൻകുടി സ്വദേശി കെ.കെ. തങ്കപ്പന് (68) ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണമായിരുന്നു. ഇതിന് വേണ്ടി കൊന്നത്തടി വില്ലേജ് ഓഫിസർക്ക് അപേക്ഷ നൽകി. സർട്ടിഫിക്കറ്റ് വേണമെങ്കിൽ മാതാപിതാക്കളുടെ സ്കൂൾ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ വില്ലേജ് ഓഫിസർ ആവശ്യപ്പെട്ടതായി പരാതിക്കാരൻ കമീഷനെ അറിയിച്ചു.
അമ്മയെ കണ്ട ഓർമപോലും പരാതിക്കാരനില്ല. അച്ഛൻ മരിച്ചിട്ട് 32 വർഷമായി. മൂന്നുവർഷം മുമ്പ് ഇതേ വില്ലേജ് ഓഫിസിൽനിന്ന് ലഭിച്ച ജാതി സർട്ടിഫിക്കറ്റിെൻറ പകർപ്പ് ഹാജരാക്കിയിട്ടും ഫലമുണ്ടായില്ല.
തുടർന്നാണ് മനുഷ്യാവകാശ കമീഷനെ സമീപിച്ചത്. കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ഇടുക്കി തഹസിൽദാർക്ക് നിർദേശം നൽകി. പരാതിക്കാരെൻറ ആരോപണങ്ങൾ ഇടുക്കി തഹസിൽദാർ നിഷേധിച്ചു. എന്നാൽ, കമീഷെൻറ നിർദേശാനുസരണം ജാതി സർട്ടിഫിക്കറ്റ് നൽകിയതായി തഹസിൽദാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.