രോഗികൾ നൂറുകണക്കിന്, ഡോക്ടർ ഒന്നു മാത്രം
text_fieldsകരിമണ്ണൂര്‍: കുടുംബാരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍ ക്ഷാമം. ദിവസവും നൂറുകണക്കിന് രോഗികളാണ് ഇവിടെ ചികിത്സക്കെത്തുന്നത്. ഇവിടെ ആകെയുള്ളത് ഒരു ഡോക്ടർ.
ആശുപത്രയിൽ രണ്ടു ഡോക്ടര്‍മാരുടെ സ്ഥിരം തസ്തികയാണുള്ളത്. ഇതില്‍ ഒരാള്‍ നീണ്ട അവധിയിലാണ്. ആരോഗ്യദൗത്യം പദ്ധതിയില്‍ ഒരു ഡോക്ടറും കരിമണ്ണുര്‍ പഞ്ചായത്ത് നിയമിച്ച ഡോക്ടർ ഉള്‍പ്പെടെ നാലു ഡോക്ടര്‍മാര്‍ മുമ്പ് ഉണ്ടായിരുന്നു.
എന്നാല്‍, ഇപ്പോഴുള്ളത് ഒരുഡോക്ടർ മാത്രം. ഇതോടെ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് ഡോക്ടറെ കാണണമെങ്കില്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട സ്ഥിതിയാണ്.
പടര്‍ന്നുപിടിച്ച് രോഗങ്ങള്‍
കാലാവസ്ഥ മാറ്റത്തോടെ പനി ഉള്‍പ്പെടെ രോഗങ്ങള്‍ വ്യാപകമായിരിക്കുകയാണ്. ഇതോടെ ആശുപത്രിയിൽ ചികില്‍സ തേടിയെത്തുന്നവരുടെ എണ്ണം ദിനേന മുന്നൂറിനും നാനൂറിനുമിടയിലായി ഉയർന്നു. ഇവരെയെല്ലാം നോക്കന്‍ ഒരുഡോക്ടർ ത്രമായതോടെ രോഗികൾ ആകെ ദുരിതത്തിലാണ്. തെമ്മന്കുത്ത്, ചീനിക്കുഴി, മലയിഞ്ചി, ഉടുമ്പന്നൂര്‍, പന്നൂര്, ചിലവ് തുടങ്ങി കരിമണ്ണുര്‍, കോടിക്കുളം, ഉടുമ്പന്നൂര്‍, വണ്ണപ്പുറം, ആലക്കോട് പഞ്ചായത്തിൽ നിന്നുള്ളവര്‍ കരിമണ്ണുർ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി എത്തുന്നുണ്ട്.
സാമ്പത്തിക പ്രതിസന്ധി മൂലം പഞ്ചായത്ത് നിയമിച്ച ഡോക്ടർക്ക് ശമ്പളം കൊടുക്കാൻ കഴിയാതായതോടെയാണ് ഒഴിവാക്കിയത്.എന്‍.എച്ച്.എം പദ്ധതിയില്‍ മാനവ വിഭവ ശേഷി ഉപയോഗത്തിന് നിയന്ത്രണം വന്നതോടെ ഡോക്ടര്‍മാരെ നിയമിക്കാൻ കഴിയുന്നില്ല. വിരമിച്ച ജീവനക്കാര്‍ക്ക് നിയമനം നല്കി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന ഏകാരോഗ്യ പദ്ധതിയില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ് തുക അനുവദിക്കുന്നത്. അതിനാൽ ജീവനക്കാരെ നിയമിക്കാൻ കഴിയുന്നില്ല. പഞ്ചായത്തുകൾ തോറും നൂറുകണക്കിന് പേർക്ക് പരിശീലനം നല്കി രോഗപ്രതിരോധ പ്രവർത്തങ്ങള്‍ക്ക് നിയോഗിച്ചുവെന്ന് പറയുമ്പോഴും മുന്‍വര്‍ഷങ്ങളിൽ നിന്ന് വ്യത്യസ്ഥമായി പകര്‍ച്ചവ്യധികള്‍ പലമടങ്ങ് വർധിച്ചതായാണ് ഈവര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.