ഇടുക്കി@50: വിപുല പരിപാടികളുമായി ജില്ല ഭരണകൂടം
text_fieldsതൊടുപുഴ: ഇടുക്കി ജില്ല രൂപവത്കരണത്തിെൻറ 50ാം വര്‍ഷം ജില്ലയിലൊട്ടാകെ സമുചിതമായി ആഘോഷിക്കാനും അവിസ്മരണീയമാക്കുന്നതിനും ജില്ല, താലൂക്ക്തല വികേന്ദ്രീകൃത സംഘാടക സമിതികള്‍ രൂപവത്കരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടുക്കിയുടെ 50 വര്‍ഷങ്ങള്‍ വെബ്സൈറ്റും കലക്ടറേറ്റില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എല്ലാ ജനവിഭാഗത്തെയും ഉള്‍പ്പെടുത്തിയ ആഘോഷങ്ങളായിരിക്കും സംഘടിപ്പിക്കുക.
സുവർണജൂബിലി വാര്‍ഷികാഘോഷത്തിെൻറ ഭാഗമായി ലോേഗായും വികസന മുദ്രാവാക്യവും അവതരിപ്പിക്കും. ഇടുക്കി ഫെസ്റ്റ്, ഇടുക്കി ഇന്നലെ-ഇന്ന്-നാളെ രൂപരേഖ, വൈവിധ്യമാര്‍ന്ന കാര്‍ഷിക-സുഗന്ധവ്യഞ്ജന പ്രദര്‍ശനങ്ങള്‍ എന്നിവ സംഘടിപ്പിക്കും. ജില്ലയെ ഇന്നത്തെ നിലയിലെത്തുന്നതിന് പ്രയത്നിച്ച ജനപ്രതിനിധികളെയും ജീവനക്കാരെയും പ്രമുഖരായവരുമായ 50 പേരെ കണ്ടെത്തി ആദരിക്കും. ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കും. വരും തലമുറക്ക് നല്ല കാഴചപ്പാട് നല്കാന് കഴിയുന്ന മികച്ച പദ്ധതികള്‍ ആസൂത്രണം ചെയ്യും.
ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന വിധത്തിലുള്ള വിഷയങ്ങളില്‍ സെമിനാറുകള്‍, ചര്‍ച്ചകള്‍ എന്നിവ സംഘടിപ്പിച്ച് എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ജൂബിലി ആഘോഷങ്ങള്‍ക്ക് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. കലക്ടര്‍ ഷീബ ജോര്‍ജ് വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ചിട്ടുള്ള പദ്ധതികളെക്കുറിച്ച് യോഗത്തില്‍ വിശദീകരിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ.ഫിലിപ്, എ.ഡി.എം ഷൈജു പി.ജേക്കബ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.പി. ഉസ്മാന്, വർഗീസ് വെട്ടിയാങ്കല്‍, അനില്‍ കൂവപ്ലാക്കല്‍, ജോസ് കുഴിക്കണ്ടം, എം.ജെ. മാത്യു, ഷിജേവ തടത്തില്‍, വ്യാപാരികളുടെ പ്രതിനിധി എം.എസ്. ബിനു തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.