പകുതി നിറഞ്ഞ് ഇടുക്കി അണക്കെട്ട്
text_fieldsമൂലമറ്റം: സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിലെ ജലനിരപ്പ് പകുതിയിലേക്ക് എത്തി. 50 ശതമാനമാണ് ഞായറാഴ്ചത്തെ ജലനിരപ്പ്. ഇത്രയും ജലം ഉപയോഗിച്ച് 1092.89 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും. കഴിഞ്ഞ വർഷം ഇതേസമയം ഇടുക്കിയിൽ 81 ശതമാനം ജലം അവശേഷിച്ചിരുന്നു. തുടർച്ചയായി ലഭിക്കുന്ന മഴയെത്തുടർന്ന് ഞായറാഴ്ച 5.73 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം ഒഴുകിയെത്തി.
സംസ്ഥാനത്ത് തുലാമഴ സാമാന്യം ഭേദപ്പെട്ട നിലയിൽ ലഭിച്ചെങ്കിലും കണ്ണൂർ, ഇടുക്കി, കാസർകോട്, തൃശൂർ, വയനാട് ജില്ലകളിൽ 20 ശതമാനത്തോളം മഴ കുറഞ്ഞു. എന്നാൽ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ യഥാക്രമം 71, 87 ശതമാനം വീതം അധിക മഴ ലഭിച്ചു. കൊല്ലം, ആലപ്പുഴ ജില്ലകളിലും അധിക മഴ ലഭിച്ചു. വരുംദിവസങ്ങളിലും ശക്തമായ മഴ ലഭിച്ചാലേ വൈദ്യുതി പ്രതിസന്ധിധി ഇല്ലാതെ മുന്നോട്ട് പോകാൻ സാധിക്കൂ.
സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്റെ ഡാമുകളിൽ എല്ലാംകൂടി നിലവിൽ അവശേഷിക്കുന്നത് 60 ശതമാനം ജലമാണ്.
കഴിഞ്ഞ വർഷം 81 ശതമാനം ജലം അവശേഷിച്ചിരുന്നു. സംസ്ഥാനത്ത് ഞായറാഴ്ച 82.9 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉപയോഗിച്ചപ്പോൾ ആഭ്യന്തരമായി 22 ദശലക്ഷം യൂനിറ്റ് വൈദുതി ഉൽപാദിപ്പിച്ചു. 60.9 ദശലക്ഷം യൂനിറ്റ് പുറം സംസ്ഥാനങ്ങളിൽനിന്നു വിലകൊടുത്തു വാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.