കാട്ടാനകളെ ഭയന്ന് േതാട്ടം മേഖല
text_fieldsതോട്ടം മേഖലകളിലും നിലക്കാത്ത കൊലവിളികളുമായി കാട്ടാനകൾ വിഹരിക്കാൻ തുടങ്ങിയിട്ട്്് പതിറ്റാണ്ടായി. ഉടുമ്പൻചോല താലൂക്കിൽ മാത്രം വർഷത്തിൽ കുറഞ്ഞത് ഒരാൾക്കെങ്കിലും കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടാറുണ്ട്. കൃഷി നാശമാവട്ടെ എണ്ണിയാൽ ഒടുങ്ങാത്തവയും. മുമ്പ് കാട്ടാന മാത്രമായിരുന്നു വില്ലനെങ്കിൽ ഇപ്പോൾ കാട്ടുപോത്തും കാട്ടുപന്നിയും കടുവയും പുലിയും കുരങ്ങും തുടങ്ങി കാട്ടുമൃഗങ്ങളെല്ലാം സ്വൈരവിഹാരം നടത്തുന്നത് നാട്ടിലാണ്.
ശാന്തൻപാറ, ചിന്നക്കനാൽ, ഉടുമ്പൻചോല പഞ്ചായത്തുകളിലെ സി.എച്ച്.ആർ മേഖലയിലെ ജനം ഏതുസമയവും കാട്ടാനകളുടെ ആക്രമണം പ്രതീക്ഷിച്ച് ഭീതിയോടെ കഴിയുന്നവരാണ്. സി.എച്ച്.ആർ മേഖലകളിലും ആദിവാസിക്കുടികളിലും ചുരുങ്ങിയ വർഷങ്ങൾക്കിെട നശിപ്പിക്കപ്പെട്ടത് നൂറുകണക്കിന് വീടുകളും കൃഷിദേഹണ്ഡങ്ങളുമാണ്. ആനയിറങ്കൽ ഡാമിനോട് ചേർന്ന സിങ്കുകണ്ടം, 301 കോളനി ഭാഗങ്ങളിൽ നഷ്ടപ്പെട്ട വീടുകളിലേറെയും ആദിവാസികൾക്ക് സർക്കാർ പണിതുനൽകിയവയാണ്.
ശങ്കരപാണ്ഡിമെട്ട്, ആനയിറങ്കൽ, ചെങ്കലാർ ഭാഗം, മൂലത്തുറ, പേത്തൊട്ടി, ഞണ്ടാർ, രാജാപ്പാറ, തോട്ടിമല, ബി.എൽ.റാം, പന്തടിക്കളം, വിലക്ക്, ഈട്ടിത്തേരി, തിടിനഗർ, പെരിയനഗർ എന്നിവിടങ്ങളെല്ലാം ആന കൃഷി തകർത്ത പ്രദേശങ്ങളാണ്. പത്തും പന്ത്രണ്ടും ഇരുപതും ആനകളാണ് ഒരേ സമയം കൃഷിയിടങ്ങളിലിറങ്ങി മേയുന്നത്. ദേശീയപാതയിലിറങ്ങുന്നവയാവട്ടെ മണിക്കൂറോളം ഗതാഗതം സ്തംഭിപ്പിക്കുകയും പതിവാണ്. ആഴ്ചകൾക്കുമുമ്പ് ഉടുമ്പൻചോല പഞ്ചായത്തിലെ ചതുരംഗപാറ, നമരി, ശാന്തനരുവി, മാൻകുത്തിമേട് ഭാഗങ്ങളിലാണ് കാട്ടാനക്കൂട്ടം പത്തോളം കർഷകരുടെ എട്ടേക്കറോളം സ്ഥലത്തെ എലച്ചെടികളും കൃഷിയും ജലസംഭരണികളും മറ്റും നശിപ്പിച്ചത്.
ഉറക്കമൊഴിച്ച് അതിർത്തി ഗ്രാമങ്ങൾ
ശാന്തൻപാറ പഞ്ചായത്തിലെ പേത്തൊട്ടി, ദളം, മൂലത്തറ, ചിന്നക്കനാൽ പഞ്ചായത്തിലെ ആനയിറങ്കൽ, ബിയൽറാം ഉടുമ്പൻചോല പഞ്ചായത്തിലെ മാൻകുത്തിമേട്, ചതുരംഗപ്പാറ, നമരി, ശാന്തനരുവി, വെള്ളക്കൽത്തേരി, ആട്കിടന്താൻ, നെടുങ്കണ്ടം പഞ്ചായത്തിലെ പുഷ്പക്കണ്ടം, തേവാരംമെട്ട്്് നിവാസികൾക്ക്്് ഉറക്കമില്ലാത്ത രാത്രികളാണ്.
മൂന്ന് മാസത്തിനിടെ പത്തിലധികം തവണയാണ് കാട്ടാനക്കൂട്ടം മേഖലയിലെത്തിയത്. രാത്രികാലത്ത് വീടുകൾക്ക് സമീപം കാട്ടാനക്കൂട്ടമെത്തി തുടങ്ങിയതോടെ പ്രദേശവാസികളും ഭയന്നാണ് ഒരോ ദിവസവും കഴിയുന്നത്. കർഷകരുടെ ഉടമസ്ഥതയിലുള്ള ഏക്കറുകണക്കിന് ഭൂമിയിലെ കൃഷികളാണ് നശിപ്പിക്കെപ്പട്ടത്. ഏലം, കുരുമുളക്, വാഴ തുടങ്ങിയ കൃഷികൾ പാടെ നശിച്ച അവസ്ഥയിലാണ്. ആന കടക്കാതിരിക്കാൻ സ്ഥാപിച്ചിരുന്ന ട്രഞ്ച് ഇടിച്ച് തകർത്താണ് ചില കൃഷിയിടങ്ങളിലേക്ക് ആന കടന്നത്.
രാത്രി എത്തിയ കാട്ടാനകൾ ജനവാസ മേഖലയിൽ വൻ ഭീതിയാണ് വിതച്ചത്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവർ ഭീതിയോടെയാണ് രാത്രി കഴിച്ചുകൂട്ടുന്നത്. തമിഴ്നാട് വനമേഖലയിൽനിന്നും ഏഴ് ആനകളടങ്ങുന്ന കാട്ടാനക്കൂട്ടം ഒരു മാസം മുമ്പ്്് അതിർത്തിയിലേക്ക്്് കടന്നിരുന്നതായി പ്രദേശവാസികൾ പറയുന്നു. പുഷ്പക്കണ്ടത്തും അണക്കരമെട്ടിലും കാട്ടാനശല്യം രൂക്ഷമാണ്. ഏതാനും മാസം മുമ്പാണ് നെടുങ്കണ്ടം പഞ്ചായത്തിലെ പുഷ്പക്കണ്ടത്ത് വീടും കൃഷിയിടങ്ങളും നശിപ്പിച്ചത്. പുഷ്പക്കണ്ടം അണക്കരമെട്ട് സ്വദേശി ഗംഗാധരൻ പിള്ളയുടെ വീടാണ് തകർത്തത്. ഈ സമയം ഇദ്ദേഹം ചോറ്റുപാറയിെല വീട്ടിലായിരുന്നതിനാൽ ദുരന്തം ഒഴിവായി.
ഇദ്ദേഹത്തിെൻറ വാഴകളും അമ്പതോളം ഏലച്ചെടികളും നശിപ്പിച്ചു. കൂടാതെ, അയൽവാസി വിജയരാജിെൻറ എഴുപതോളം ഏലച്ചെടികളും ഇവിടെ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന എഴുകുംവയൽ സ്വദേശി സന്തോഷിെൻറ എൺപതോളം ഏലച്ചെടികളും കാട്ടാന നശിപ്പിച്ചു. സമീപെത്ത അജീഷ്കുമാറിെൻറ പുരയിടത്തിലെത്തിയ കാട്ടാനകൾ പ്ലാവിൽനിന്ന് ചക്കകൾ പറിച്ചുതിന്നശേഷമാണ് അടുത്തുള്ള കൃഷിയിടത്തിൽ കയറി നാശം വരുത്തിയത്. തമിഴ്നാട് റിസർവ് ഫോറസ്റ്റിൽനിന്ന് ജനവാസ മേഖലയിലെത്തുന്ന കാട്ടാനകളും വലിയ കൃഷിനാശം വരുത്തുന്നുണ്ട്.
വൈദ്യുതിവേലിയും ട്രഞ്ചുമൊക്കെ എന്ത് !!
വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്കിറങ്ങുന്നതിന് തടയിടാൻ ട്രഞ്ചുകളും വൈദ്യുതി വേലികളൊക്കെ പലയിടത്തും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയൊക്കെ വന്യമൃഗങ്ങൾ തകർക്കുന്ന കാഴ്ചയാണ് കാണുന്നത്. വൈദ്യുതി വേലികളിേലക്ക് മരങ്ങളും മറ്റും ഒടിച്ചിട്ട് ജനവാസ മേഖലയിലേക്ക് ആനകളടക്കം ഇറങ്ങുന്നത് പതിവാണ്.
ട്രഞ്ചുകൾ പലയിടങ്ങളിലും താൽക്കാലിക ആശ്വാസം മാത്രമാണ് നൽകുന്നത്. പണ്ട് വന്യമൃഗങ്ങളെ ഓടിക്കാൻ ചെയ്തിരുന്ന പൊടിക്കൈകൾ ഒന്നും പ്രയോജനം ചെയ്യുന്നില്ല. കൃഷിയിടങ്ങളിലെ ഷെഡുകളിലും മരങ്ങളിൽ കെട്ടിയ ഏറുമാടങ്ങളിൽ പലരും കാവലിരുന്നാണ് കൃഷി സംരക്ഷിക്കുന്നത്. കാട്ടുപോത്ത്, കാട്ടുപന്നി, മാൻ, മയിൽ തുടങ്ങിയവ കൃഷിയിടങ്ങളിൽ പ്രവേശിക്കാതിരിക്കാൻ സ്റ്റീൽ പാത്രങ്ങൾ കൊട്ടി ശബ്ദം ഉണ്ടാക്കും.
പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയുമൊക്കെ നോക്കിയെങ്കിലും ഇപ്പോൾ ഇതും ഫലിക്കാത്ത അവസ്ഥയാണ്. ആനയിറങ്ങുന്ന സമയത്ത് പ്രദേശത്ത് മുന്നറിയിപ്പ് നൽകുന്നതിന് എസ്.എം.എസ് സംവിധാനം ഒരുക്കിയെങ്കിലും ഇതൊന്നും വേണ്ടത്ര പ്രയോജനം ചെയ്യാത്ത നിരാശയിലാണ് കർഷകരും നാട്ടുകാരും.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.