ഇടുക്കിയിലെ ഭൂചലനം: വൈദ്യുതി ബോർഡ് പഠനം തുടങ്ങി
text_fieldsചെറുതോണി: ഇടുക്കിയിൽ കഴിഞ്ഞ ദിവസം അനുഭവപ്പെട്ട ഭൂചലനത്തെക്കുറിച്ച് വൈദ്യുതി ബോർഡ് ഗവേഷണ വിഭാഗം പഠനം ആരംഭിച്ചു. ഇടുക്കി, ആലടി, ചോറ്റുപാറ എന്നിവിടങ്ങളിൽ സ്ഥാപിച്ച ഡിജിറ്റൽ ഭൂകമ്പ മാപിനിയിലാണ് ഭൂചലനം രേഖപ്പെടുത്തിയിട്ടുള്ളത്. പ്രഭവകേന്ദ്രം കോട്ടയം ജില്ലയിലാെണന്നാണ് പ്രാഥമിക നിഗമനം.
ഇടുക്കിയിൽനിന്ന് 37 കി.മീറ്ററും ചോറ്റുപാറയിൽനിന്ന് 61 കി.മീറ്ററും അകലെയാണ് പ്രഭവകേന്ദ്രമെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ടുസെക്കൻറ് മാത്രം നീണ്ട ഭൂചനത്തെക്കുറിച്ച് ദേശീയ ഭൂചലനകേന്ദ്രം, യു.എസ് ജിയോളജിക്കൽ സർവേ, ഭൂചലനങ്ങളെക്കുറിച്ച് പഠിക്കുന്ന ജർമനി കേന്ദ്രമായ വോൾക്കാന ഡിസ്കവറി എന്നിവയും അന്വേഷണം നടത്തുന്നുണ്ട്. ഒരുവർഷം മുമ്പും ഇടുക്കിയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.