അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച് പണംതട്ടുന്ന സംഘങ്ങൾ ഇടുക്കിയിൽ സജീവം
text_fieldsനെടുങ്കണ്ടം: സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച്് പണം തട്ടുന്ന സംഘങ്ങൾ ജില്ലയിൽ സജീവമാകുന്നു. സംഘത്തിെൻറ വലയിൽ കുടുങ്ങി തട്ടിപ്പിനിരയാവുന്നവരിൽ പലരും മാനഹാനി ഭയന്ന് പരാതിപ്പെടാൻപോലും തയാറാകുന്നില്ല. പരാതി നൽകിയാലും തട്ടിപ്പ് സംഘത്തെ കണ്ടെത്താൻ കഴിയാത്തതും ഇരകൾക്ക് വിനയാകുന്നു. പലരെയും കുടുക്കുന്നത് വിഡിയോ കോളിലും മറ്റും നഗ്നചിത്രങ്ങൾ പ്രദർശിപ്പിച്ചാണ്. കഴിഞ്ഞ ദിവസം നെടുങ്കണ്ടം മേഖലയിലെ യുവാവ് തട്ടിപ്പിനിരയായി. ഫേസ്ബുക്കിൽ യുവതിയുടെ ഫ്രണ്ട് റിക്വസ്റ്റ് വന്നതോടെയാണ് തട്ടിപ്പിന് തുടക്കം. റിക്വസ്റ്റിന് പിന്നാലെ സന്ദേശങ്ങളും ലഭിച്ചുതുടങ്ങി. ആദ്യം അത്ര കാര്യമാക്കാതിരുന്ന യുവാവ് പിന്നീട് സന്ദേശങ്ങൾക്ക് മറുപടി നൽകി.
വളരെ വേഗം ഇക്കിളി മെസേജുകളിലൂടെ യുവാവിനെ വശത്താക്കിയ യുവതി തന്ത്രപൂർവം ഇയാളുടെ വാട്സ്ആപ് നമ്പറും കുടുംബ പശ്ചാത്തലവും മറ്റും കൈക്കലാക്കി. തുടർന്ന് ചാറ്റിങ്ങിനിടെ വിഡിയോ േകാളിനായി നിർബന്ധിച്ചു. വിഡിയോ േകാൾ അറ്റൻഡ് ചെയ്ത യുവാവ് കണ്ടത് മറുതലക്കൽ നഗ്നയായി നിൽക്കുന്ന യുവതിയെയാണ്. പൊടുന്നനെ യുവാവ് കോൾ കട്ടാക്കിയെങ്കിലും ഇതിനോടകം കോളിെൻറ വിഡിയോയും സ്ക്രീൻഷോട്ടും മറുതലക്കൽ റെക്കോഡ് ചെയ്തുകഴിഞ്ഞിരുന്നു.
തൊട്ടടുത്ത നിമിഷം ഈ ദൃശ്യങ്ങൾ അയച്ചുകൊണ്ട് ഭീഷണി സന്ദേശവും എത്തി. യുവാവിെൻറ മുഖം വ്യക്തമായി പതിഞ്ഞിരിക്കുന്ന സെക്സ് വിഡിയോ കോളിെൻറ ദൃശ്യങ്ങളാണ് ചാറ്റ് ബോക്സിലെത്തിയത്. പണം നൽകിയില്ലെങ്കിൽ ഇവ സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഭയന്നുപോയ യുവാവ് ഫോണും വാട്സ്ആപ്പും ഫേസ്ബുക്കും അടക്കം ഉപേക്ഷിക്കുകയായിരുന്നു. മറ്റ്്് പലരും മാനഹാനി ഭയന്ന് ചോദിക്കുന്ന പണം നൽകുകയാണ് പതിവ്. പണം നൽകുന്നതോടെ ഇവരുടെ അക്കൗണ്ടുകളും അപ്രത്യക്ഷമാകും.
ഇത്തരത്തിൽ ഹൈറേഞ്ച് മേഖലയിൽ നിരവധി പേർ ദിവസവും കബളിപ്പിക്കപ്പെടുന്നതായി പൊലീസ് സൈബർ സെല്ലിനും വിവരം ലഭിച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ ലോബിയാണ് ഈ തട്ടിപ്പിന് പിന്നിലെന്നാണ് സൈബർ സെല്ലിന് ലഭിക്കുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.