ഇടുക്കിയാണ് എന്റെ മനഃസാക്ഷി
text_fieldsതൊടുപുഴ: റോഷി അഗസ്റ്റിൻ വ്യാഴാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുേമ്പാൾ ഇടുക്കി ആഹ്ലാദത്തിെൻറയും അഭിമാനത്തിെൻറയും നിറവിലാണ്. ഇടുക്കി മണ്ഡലത്തിൽനിന്ന് അഞ്ചാം തവണ എം.എൽ.എയാകുന്ന റോഷി ജില്ലയുടെ അടിസ്ഥാന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഒേട്ടറെ സമരമുഖങ്ങളിൽ സജീവസാന്നിധ്യമായിട്ടുണ്ട്. മന്ത്രി പദവിയെക്കുറിച്ച്, ഇടുക്കിയുടെ വികസനത്തെക്കുറിച്ച്, ജനങ്ങളോടുള്ള കടപ്പാടിനെക്കുറിച്ച് അദ്ദേഹം 'മാധ്യമ'ത്തോട് സംസാരിക്കുന്നു....
പാർട്ടി നൽകിയ അംഗീകാരം
എനിക്ക് പാർട്ടി നൽകിയ വലിയൊരു അംഗീകാരമാണ് മന്ത്രിസ്ഥാനം. പാർട്ടിയോടും ചെയർമാനോടും കടപ്പെട്ടിരിക്കുന്നു. അതിലേറെ നന്ദിയും കടപ്പാടും ഇടുക്കിയിലെ ജനങ്ങളോടുണ്ട്. കഴിഞ്ഞ 20 വർഷം ഇടുക്കിയിലെ എം.എൽ.എയെന്ന നിലയിൽ എനിക്കുണ്ടായ എല്ലാ ആത്മബന്ധങ്ങളും സൗഹൃദവും കക്ഷിരാഷ്ട്രീയത്തിനപ്പുറത്തേക്ക് ഇന്നലെ എന്നതുപോലെ തുടർന്നുപോകണം എന്നാണ് ആഗ്രഹം. കഴിഞ്ഞ അഞ്ചു വർഷം ഇടുക്കിയുടെ പ്രതിനിധിയായി മന്ത്രിസഭയിൽ ഉണ്ടായിരുന്ന മണിയാശാന് വലിയ മാറ്റങ്ങൾ കൊണ്ടുവരാനായിട്ടുണ്ട്. അത് തുടരുക എന്നതാണ് എെൻറ ഉത്തരവാദിത്തം. മന്ത്രി എന്ന നിലയിൽ സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും ഗുണകരമാകും വിധം ഇടതു നയങ്ങളോട് ചേർന്നുനിന്ന് പ്രവർത്തിക്കും.
ഇടുക്കി പാക്കേജ്
ജില്ലയുടെ സമഗ്രവികസനത്തിന് ഉതകുന്ന ഇടുക്കി പാക്കേജ് മുഖ്യമന്ത്രി ഉദ്ദേശിച്ചതുപോലെ സമയബന്ധിതമായി നടപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പാക്കേജ് നടപ്പാക്കുന്നതിലൂടെ ഇടുക്കി സർവതലസ്പർശിയായ വികസനത്തിലേക്ക് നീങ്ങും. അതിൽ എല്ലാം ഉൾപ്പെട്ടിട്ടുണ്ട്. പാക്കേജിന് ഉൗന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾക്ക് മന്ത്രിസ്ഥാനം കൂടുതൽ പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്.
ഇടുക്കി മെഡിക്കൽ കോളജ്
ഇടുക്കിയുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടി ഒാരോ ഘട്ടത്തിലും സ്വീകരിച്ചിട്ടുണ്ട്. മാണി സാർ ധനമന്ത്രിയായിരിക്കുേമ്പാഴാണ് ഇടുക്കി മെഡിക്കൽ കോളജ് പ്രഖ്യാപിച്ചത്. അതിെൻറ പ്രവർത്തനം പൂർണാർഥത്തിൽ നല്ല നിലയിൽ എത്തിക്കാൻ ശ്രമങ്ങളുണ്ടാകും. ഇക്കാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാടുണ്ട്. ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റം കൊണ്ടുവരാൻ ഉതകുന്ന മെഡിക്കൽ കോളജിെൻറ വികസനത്തിന് പ്രത്യേക പരിഗണന നൽകും. 20 വർഷം മുമ്പ് ഹൈറേഞ്ചിലേക്ക് കുടിയേറിയ ഞാൻ ഇന്നും ഇടുക്കിയിൽ നിലനിൽക്കുന്നു. ഹൈറേഞ്ചിെൻറ ചരിത്രം കുടിയേറ്റത്തിെൻറ ചരിത്രം കൂടിയാണ്. ഇടുക്കിയിലെ എല്ലാ ജനവിഭാഗങ്ങളോടും ഇൗ വേളയിൽ ഞാൻ അതിരുകവിഞ്ഞ സ്നേഹം പ്രകടിപ്പിക്കുന്നു. എല്ലാ പ്രതിസന്ധിയിലും അവരെന്നെ താങ്ങിനിർത്തി. അഞ്ചാമത്തെ തെരഞ്ഞെടുപ്പാണ്.
ഒാരോ തെരഞ്ഞെടുപ്പിലും അവർ ഭൂരിപക്ഷം വർധിപ്പിച്ചുതന്നു. കക്ഷിരാഷ്ട്രീയത്തിനപ്പുറം എല്ലാവരെയും ഉൾക്കൊണ്ടുപോകാനും ഇടുക്കിയുടെ വികാരങ്ങൾ മനസ്സിലാക്കാനും ശ്രമിക്കും. എെൻറ മനഃസാക്ഷി ഇടുക്കിയാണ്. അതിനനുസരിച്ചായിരിക്കും പ്രവർത്തനം. കുടിയേറ്റ സംസ്കാരം നിലനിർത്തി മണ്ണിൽ കനകം വിളയിക്കുന്നവരുടെ സംരക്ഷണം ഉറപ്പാക്കുന്നതിൽ നേതൃപരമായ പങ്കാളിത്തം വഹിക്കാനാണ് ആഗ്രഹിക്കുന്നത്. ഇക്കാര്യത്തിൽ മണിയാശാൻ കാണിച്ച വഴികളിലൂടെ, അദ്ദേഹം തുടങ്ങിവെച്ച മാറ്റം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.