നൂറിലധികം ഡോക്ടർമാരുള്ള ഇടുക്കി മെഡിക്കൽ കോളജിൽ ജോലിക്കെത്തുന്നവർ 20ഒാളം പേർ മാത്രം
text_fieldsരോഗാതുരമായ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മികച്ച പ്രതിരോധ പ്രവർത്തനങ്ങളിലൂടെ മറ്റ് ജില്ലകൾക്ക് മാതൃകയാകുംവിധം കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ഇടുക്കി ജില്ലക്ക് കഴിഞ്ഞിട്ടുണ്ട്. ആരോഗ്യപ്രവർത്തകരുടെ നിതാന്ത ജാഗ്രതയും അക്ഷീണ പരിശ്രമവുമാണ് ഇതിന് സഹായിച്ചത്. കോവിഡ് മൂന്നാംതരംഗം നേരിടാനും മഴക്കാലരോഗങ്ങളെ നിയന്ത്രിക്കാനും മുന്നൊരുക്കം വിവിധ തലങ്ങളിൽ പുരോഗമിക്കുന്നു. മികച്ച ചികിത്സയും അനുബന്ധ സംവിധാനങ്ങളുമായി ജില്ലയിലെ ചില പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ സ്വകാര്യ ആശുപത്രികളെ വെല്ലുേമ്പാൾ മതിയായ ജീവനക്കാരും അടിസ്ഥാന സൗകര്യങ്ങളും പല സർക്കാർ ആശുപത്രികൾക്കും അന്യമാണ്. ജില്ലയുടെ സ്വപ്ന പദ്ധതിയായ ഇടുക്കി മെഡിക്കൽ കോളജിെൻറ വികസനം എങ്ങുമെത്തിയിട്ടില്ല. തോട്ടം മേഖലയിൽ അർബുദരോഗികൾ കൂടുേമ്പാഴും ചികിത്സിക്കാൻ അയൽ ജില്ലയിലേക്ക് ഒാടണം. ജില്ലയിൽ ആദിവാസികളും അരപ്പട്ടിണിക്കാരും അടങ്ങുന്ന സാധാരണ ജനവിഭാഗത്തിെൻറ ആശ്രയമായ സർക്കാർ ആതുരാലയങ്ങൾ പലതും ഇല്ലായ്മകളിൽ വീർപ്പുമുട്ടുകയാണ്. ഈ വിഷയത്തിൽ 'മാധ്യമം' നടത്തുന്ന അന്വേഷണം ഇന്ന് മുതൽ...
ഇടുക്കിയിൽ ഒരു മെഡിക്കൽ കോളജ് വരുേമ്പാൾ ജനങ്ങളുടെ പ്രതീക്ഷ വാനോളമായിരുന്നു. പ്രവർത്തനം തുടങ്ങി ഏഴ് വർഷമായെങ്കിലും ജില്ല ആസ്ഥാനത്തുള്ളത് മെഡിക്കൽ കോളജാണോ ജില്ല ആശുപത്രിയാണോ എന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരം പറയാൻ പ്രയാസമാകും. ജില്ലയുടെ പലഭാഗത്ത് നിന്ന് എത്തുന്ന രോഗികൾക്ക് പലപ്പോഴും നിരാശരായി മടങ്ങേണ്ടിവരുന്നു എന്നതാണ് സത്യം. സർക്കാർ കണക്കിൽ നിലവിൽ നൂറിലധികം ഡോക്ടർമാർ കൃത്യമായി മെഡിക്കൽ കോളജിെൻറ പേരിൽ വേതനം വാങ്ങി മടങ്ങുന്നു.
പക്ഷേ, ആശുപത്രിയിലെത്തിയാൽ ഡോക്ടർമാർ 15, ഏറിയാൽ 20.
നിർത്തിവെച്ച മെഡിക്കൽ കോളജ് ഒ.പി വിഭാഗം പുനരാരംഭിക്കണമെന്ന് ജനം ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളേറെയായി. ആവശ്യത്തിനു മരുന്നുണ്ട്, ഡോക്ടർമാരും. ഒ.പി മാത്രം പ്രവർത്തിക്കുന്നില്ല. ദിനംപ്രതി നിരവധി രോഗികളെത്തുന്നു. ഇവരിൽ പലരെയും കോട്ടയം മെഡിക്കൽ കോളജിലേക്കോ താലുക്ക് ആശുപത്രികളിലേക്കോ പറഞ്ഞുവിടും. മെഡിക്കൽ കോളജ് നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നുവരുമ്പോഴാണ് കോവിഡെത്തിയത്. ഇതോടെ കോവിഡ് ചികിത്സകേന്ദ്രമായി. അങ്ങിനെയാണ് പാവപ്പെട്ട രോഗികളുടെ ഏക ആശ്രയമായ ഒ.പി അപ്രത്യക്ഷമായത്.
അർബുദ ചികിത്സ അന്യം
ഹൈറേഞ്ച് മേഖലയിൽ അർബുദ രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരുകയാണ്. മെഡിക്കൽ കോളജിൽ കാൻസർ ചികിത്സകേന്ദ്രം വേണമെന്ന ആവശ്യം അവഗണിക്കപ്പെട്ടു. തോട്ടം മേഖലയിലാണ് അർബുദ രോഗികൾ കൂടുതൽ.
കീടനാശിനികളുടെ അനിയന്ത്രിത പ്രയോഗമാണ് കാരണം. പറയാനുള്ളത് തൊടുപുഴ ജില്ല ആശുപത്രിയിലെ കീമോ തെറപ്പി യൂനിറ്റ് മാത്രമാണ്. ഡയാലിസ് യൂനിറ്റ് ആരംഭിച്ചെങ്കിലും ഫലപ്രദമല്ല. കോവിഡ് സെൻറർ എന്ന പേരുപറഞ്ഞ് മറ്റ് രോഗികളെ തഴയുന്നതായും പരാതിയുണ്ട്. ഹൈറേഞ്ചിൽ ഡയാലിസ് ആവശ്യമുള്ള രോഗികളുടെ എണ്ണം കൂടുതലാണ്.
കുട്ടികളുടെ ഡോക്ടില്ലാത്തതാണ് മറ്റൊരു പ്രശ്നം. ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടറുള്ളത് വല്ലപ്പോഴും പേരിനു മാത്രം. കോവിഡ് സെൻററാക്കുന്നതിന് മുമ്പ് ഇവിടെ പ്രതിദിനം ശരാശരി ആയിരത്തോളം രോഗികൾ ഒ.പിയിൽ വന്നിരുന്നു.
പിന്നീടത് 200ൽ താഴെയായി. അത്യാഹിത വിഭാഗം നാമമാത്രമായി പ്രവർത്തിക്കുന്നുെണ്ടങ്കിലും കാലും കൈയും ഒടിഞ്ഞെത്തിയാൽ തൊടുപുഴക്കും കോട്ടയത്തിനും പറഞ്ഞു വിടുകയാണ്. പേരിന് പോലും കാർഡിയോളജി വിഭാഗം ഇവിടെയില്ല. ഹൃദ്രോഗികൾ തൊടുപുഴക്കോ കോട്ടയത്തിനോ പോകണം. അവിടെയെത്തും മുമ്പ് രോഗികൾ മരിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
മെഷീനറികൾ തുരുമ്പെടുക്കുന്നു
മെഡിക്കൽ കോളജ് പൂർണതോതിൽ പ്രവർത്തനം ആരംഭിക്കാനുള്ള എല്ലാ മെഷീനറികളും എത്തിച്ചിട്ടുണ്ട്. എന്നാൽ, ഇന്ത്യൻ മെഡിക്കൽ കൗൺസിലിെൻറ അനുമതി നീണ്ടുപോകുന്നതിനാൽ ഇവ തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയാണ്. മെഡിക്കൽ കോളജിനായി പുതിയൊരു മന്ദിരം നിർമിച്ച് ഒരു വർഷം മുമ്പ് ഉദ്ഘാടനം നടത്തിയെങ്കിലും പ്രവർത്തനമാരംഭിച്ചിട്ടില്ല.
ആശുപത്രിയുടെ 300 കിടക്കകളുള്ള ഒന്നാംഘട്ട സമുച്ചയം പൂർത്തിയായി. രണ്ടാംഘട്ട നിർമാണം അവസാനഘട്ടത്തിലാണ്. യു.ഡി.എഫ് സർക്കാറിെൻറ കാലത്താരംഭിച്ച മെഡിക്കൽ കോളജിന് അടിസ്ഥാന സൗകര്യമൊരുക്കാത്തതിനാൽ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകാരം നിഷേധിച്ചിരുന്നു.
കൗൺസിൽ നിർദേശിച്ച അടിസ്ഥാന സൗകര്യം എല്ലാം ഒരുക്കിയിട്ടുണ്ടെന്ന് ജില്ല ഭരണകൂടം അവകാശപ്പെടുന്നു. കോവിഡ് നിയന്ത്രണ വിധേയമായാൽ അടുത്ത അധ്യയനവർഷം ക്ലാസുകൾ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.