ഇടുക്കി മെഡിക്കല്‍ കോളജിന് ഇനി പുതിയ മുഖം
text_fieldsഇടുക്കി: ഇടുക്കി മെഡിക്കൽ കോളജിലെ പുതിയ ആശുപത്രി ബ്ലോക്കിെൻറ ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചക്ക് 12.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓൺലൈനിലൂടെ നിർവഹിക്കും. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ അധ്യക്ഷതവഹിക്കും. ചടങ്ങില്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ വൈദ്യുതി മന്ത്രി എം.എം. മണിയും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും.
400 കിടക്കയുള്ള ആശുപത്രി സമുച്ചയത്തിെൻറ ഒന്നാംബ്ലോക്കിലാണ് ഒ.പി, ഐ.പി. വിഭാഗങ്ങള്‍ ആരംഭിക്കുന്നത്. 100ലധികം സീനിയര്‍ ഡോക്ടര്‍മാരുടെയും ജൂനിയര്‍ റെസിഡന്‍സിെൻറയും സേവനവും ലഭ്യമാകും.
80ലധികം നഴ്സിങ്-പാരാമെഡിക്കല്‍ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. എൽ.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ രണ്ടുലക്ഷം ചതുരശ്ര അടി വിസ്താരത്തിലുള്ള ആശുപത്രി സമുച്ചയത്തിെൻറ നിര്‍മാണം നിശ്ചയിച്ചിരുന്നു. മന്ത്രി കെ.കെ. ശൈലജ നിർമാണോദ്ഘാടനം നിർവഹിച്ച കെട്ടിടമാണ് മൂന്നുവർഷമെടുത്ത് നിര്‍മാണം പൂര്‍ത്തിയായത്.
ഈ ബ്ലോക്കിലാണ് സെന്‍ട്രല്‍ ലബോറട്ടറി സോണ്‍ സ്ഥാപിച്ചിട്ടുള്ളത്. 150 രോഗികളെ കിടത്തിച്ചികിത്സിക്കാനും സൗകര്യവും ഇവിടെയുണ്ട്. ഏകദേശം 110 കോടി ചെലവിലാണ് ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയാകുന്നത്.
നേരത്തേ ആശുപത്രിയായി പ്രവര്‍ത്തിച്ചിരുന്ന ജില്ല ആശുപത്രി കെട്ടിടം കോവിഡ് ചികിത്സകേന്ദ്രമായതോടെ മറ്റ് രോഗികളെ ചികിത്സിക്കുന്നതിനുള്ള സൗകര്യമൊരുക്കി നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കിയാണ് ഒ.പി വിഭാഗം ആരംഭിക്കുന്നത്.
ഡീന്‍ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ റോഷി അഗസ്റ്റിന്, പി.ജെ. ജോസഫ്, എസ്. രാജേന്ദ്രന്‍, ഇ.എസ്. ബിജിമോള്‍, മുന്‍ എം.പി. ജോയ്സ് ജോര്‍ജ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുത്രേസ്യ പൗലോസ്, കലക്ടര്‍ എച്ച്. ദിനേശന്‍, കെ.എസ്.ആർ.ടി.സി ഡയറക്ടര്‍ സി.വി. വര്‍ഗീസ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍, ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.