ഇടുക്കിക്ക് കൂടുതൽ ആരോഗ്യം
text_fieldsഇടുക്കി: ജില്ലയുടെ സ്വപ്നസാക്ഷാത്കാരമായ മെഡിക്കല്‍ കോളജിെൻറ ഒ.പി വിഭാഗത്തിെൻറ ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു.
അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണമാണ് മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് സ്തംഭനാവസ്ഥ ഉണ്ടായത്. അത് പരിഹരിച്ച് മെഡിക്കല്‍ വിദ്യാഭ്യാസം വീണ്ടെടുക്കാന്‍ കഴിയുന്ന അവസ്ഥയാണ് ഇതോടെ സംജാതമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 300 കിടക്കകളുള്ള ആശുപത്രിയുടെ ആദ്യത്തെ ബ്ലോക്കിെൻറ നിര്‍മാണമാണ് പൂര്‍ത്തീകരിച്ചത്.
91.79 കോടിയുടെ ഭരണാനുമതിയാണ് നല്‍കിയിട്ടുള്ളത്. നിലവില്‍ ബ്ലോക്ക് ഒന്നില്‍ ഹോസ്പിറ്റല്‍ കോംപ്ലക്സില്‍ 80ൽഅധികം രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിച്ചു. മന്ത്രി എം.എം. മണി മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന യോഗത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി മുഖ്യാതിഥിയായി. എം.എല്‍.എമാരായ റോഷി അഗസ്റ്റ്യന്‍, ഇ.എസ്. ബിജിമോള്‍, പി.ജെ. ജോസഫ്, എസ്. രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
300 കിടക്കയും വിപുലമായ ചികിത്സ സൗകര്യവും
നിലവില്‍ 80 കിടക്കയുള്ള ആശുപത്രിയില്‍ 300 കിടക്കയും സൗകര്യവുമൊരുക്കും. ഇതിെൻറ ആദ്യഘട്ടമായാണ് വിപുലമായ ഒ.പി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതുവരെ ജില്ല ആശുപത്രിയുടെ സൗകര്യം ഉപയോഗപ്പെടുത്തിയാണ് പ്രവര്‍ത്തിച്ചത്.
ഒ.പി വിഭാഗം കൂടുതല്‍ സൗകര്യത്തോടെയാണ് പുതിയ ആശുപത്രി സമുച്ചയത്തിലേക്ക് മാറുന്നത്. കെ.എസ്.ബിയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ഡയാലിസിസ് യൂനിറ്റിലേക്കുള്ള ഉപകരണങ്ങള്‍ നേരത്തേ തന്നെ സജ്ജമാക്കിയിട്ടുണ്ട്. സി.ടി സ്കാന്‍, ഡിജിറ്റല്‍ എക്സ്റേ, മാമോഗ്രാം, കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രഫി തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കാനുള്ള നടപടിയും പൂര്‍ത്തിയായിട്ടുണ്ട്.
രക്തത്തിലെ പ്ലാസ്മ വേര്‍തിരിച്ച് സൂക്ഷിക്കാനുള്ള ജില്ലയിലെ ആദ്യത്തെ ബ്ലഡ് സെൻററും ആരംഭിച്ചു. 45 കിടക്കയുള്ള വിവിധ തീവ്രപരിചരണ വിഭാഗവും റേഡിയോളജി ഉള്‍പ്പെടെയുള്ള അത്യാഹിത വിഭാഗവും കൂടി ആരംഭിക്കുന്നതോടെ ഹൈറേഞ്ചിലെ ഏറ്റവും ഉന്നത ചികിത്സ കേന്ദ്രമായി ഇടുക്കി മെഡിക്കല്‍ കോളജ് മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
10 കോടിയുടെ അക്കാദമി ബ്ലോക്ക്
10 കോടി ചെലവഴിച്ചാണ് അക്കാദമി ബ്ലോക്ക് നിർമിച്ചിട്ടുള്ളത്. ടീച്ചിങ് കോണ്‍ഫറന്‍സ്, ബോയ്സ് ഹോസ്റ്റല്‍, ലേഡീസ് ഹോസ്റ്റൽ ഉള്‍പ്പെടെ 50 കുട്ടികള്‍ വീതം രണ്ടുബാച്ചുകള്‍ക്ക് പഠിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.
മെഡിക്കല്‍ കൗണ്‍സിലിെൻറ അംഗീകാരം ഇടുക്കി മെഡിക്കല്‍ കോളജിന് നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്. ആശുപത്രിയില്‍ ഒരുക്കിയ സൗകര്യം എല്ലാം കാണിച്ച് മെഡിക്കല്‍ കൗണ്‍സിലിന് അപേക്ഷിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.