ഇടുക്കി പാക്കേജില്‍ കായിക മേഖലക്ക് പ്രാധാന്യം നല്‍കും
text_fieldsെതാടുപുഴ: ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ആവിഷ്കരിക്കുന്ന ഇടുക്കി പാക്കേജില്‍ കായികരംഗത്ത് കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ധാരണ. പാക്കേജുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ നടത്തിവരുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണിത്.
ജില്ലയില്‍ നീന്തല്‍ പരിശീലനത്തിന് ഇപ്പോള്‍ വേണ്ടത്ര സൗകര്യമില്ല. ഇതിനായി സാധ്യമായ സ്കൂളുകളില്‍ നീന്തല്‍ക്കുളങ്ങള്‍ സ്ഥാപിക്കേണ്ടതുണ്ട്. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനായി യോഗ കേന്ദ്രങ്ങളും ആവശ്യമാണ്.
ജില്ലയിലെ വിവിധ കളിക്കളങ്ങളുടെ നിലവാരം മെച്ചപ്പെടുത്തേണ്ടതുമുണ്ട്. വിവിധയിടങ്ങളില്‍ വേണ്ടത്ര സ്പോർട്സ് ഹോസ്റ്റലുകളും സ്ഥാപിക്കണം. ഗ്രാമപഞ്ചായത്ത്, സ്കൂള്‍ തലങ്ങളില്‍ കായികരംഗത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം.
തോട്ടം മേഖലയിലെ കുട്ടികള്‍ക്ക് കായിക പരിശീലനത്തിനായി കൂടുതല്‍ സൗകര്യങ്ങള്‍ ആവിഷ്കരിക്കേണ്ടത് അനിവാര്യമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. പാക്കേജിെൻറ കരട് റിപ്പോര്‍ട്ടില്‍ ഈ അഭിപ്രായങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് ചര്‍ച്ചക്ക് മറുപടിയായി ജില്ല വികസന കമീഷണര്‍ അര്ജുന് പാണ്ഡ്യന് അറിയിച്ചു.
ചര്‍ച്ചയില്‍ ജില്ല സ്പോർട്സ് കൗണ്‍സില്‍ പ്രസിഡൻറ് റോമിയോ സെബാസ്റ്റിൻ, സ്പോട്സ് ഓഫിസര്‍ ഇന്‍ചാര്‍ജ് ദീപ്തി മരിയ ജോസ്, കായികതാരങ്ങളായിരുന്ന ജിന്‍സി ജോസ്, അഞ്ജലി ജോസ്, ഷെറിന് ജോസ്, ജില്ല അത്ലറ്റിക് അസോസിയേഷന് പ്രസിഡൻറ് പി.എസ്. ഡോമിനിക്, കട്ടപ്പന ഗവ. കോളജ് ഫിസിക്കല്‍ എജുക്കേഷന്‍ വിഭാഗം മേധാവി ഡോ. അജയ് പി. കൃഷ്ണ, വുഷു അസോസിയേഷന് പ്രസിഡൻറ് രാജന് ജേക്കബ്, നങ്കിസിറ്റി എസ്.എന്‍ എച്ച്.എസ്.എസ് കായിക വിഭാഗം അധ്യാപകന് ഷൈജു ചന്ദ്രശേഖരന്, സ്പോർട്സ് കൗണ്‍സില്‍ ജില്ല സെക്രട്ടറി പി. കെ. കുര്യാക്കോസ്, കെ.എല്‍. ജോസഫ്, ജില്ല പ്ലാനിങ്ങ് ഓഫിസര്‍ ഡോ. സാബു വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.