ഇടത്തേക്കമർന്ന് ഇടുക്കിയും
text_fieldsതൊടുപുഴ: ഒരുകാലത്ത് ഏത് പ്രതികൂല രാഷ്ട്രീയ കാലാവസ്ഥയിലും യു.ഡി.എഫ് ജയിച്ചുകയറിയ ഇടുക്കി ജില്ലയിലെ മണ്ഡലങ്ങൾ ഇടത്തേക്ക് മാറുന്നു എന്നതാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന. അഞ്ച് മണ്ഡലങ്ങളിൽ തൊടുപുഴ മാത്രമാണ് യു.ഡി.എഫിന് നേടാനായത്. ദേവികുളവും ഉടുമ്പഞ്ചോലയും പീരുേമടും നിലനിർത്തിയ എൽ.ഡി.എഫ് ഇടുക്കി യു.ഡി.എഫിൽനിന്ന് പിടിച്ചെടുത്തു.
2016ൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയായി മത്സരിച്ച് ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ വിജയിച്ച പി.ജെ. ജോസഫ് ഇത്തവണ മാണി വിഭാഗത്തിൽനിന്ന് മാറി പി.സി തോമസിെൻറ കേരള കോൺഗ്രസുമായി കൈകോർത്ത് മത്സരിച്ചപ്പോൾ ഭൂരിപക്ഷം 20,259 ആയി കുറഞ്ഞു. ജോസഫിെൻറ കഴിഞ്ഞ ഒമ്പത് വിജയങ്ങളുടെയും ആസൂത്രകനായിരുന്ന കേരള കോൺഗ്രസ് (എം) നേതാവ് പ്രഫ. കെ.ഐ. ആൻറണി കാഴ്ചവെച്ച കനത്ത പോരാട്ടമാണ് ജോസഫിെൻറ ഭൂരിപക്ഷം കുത്തനെ കുറച്ചത്.
ജില്ലയിലെ ഇത്തവണത്തെ അട്ടിമറി വിജയം പീരുമേട്ടിലെ എൽ.ഡി.എഫ് സ്ഥാനാർഥി വാഴൂർ സോമേൻറതാണ്. കഴിഞ്ഞതവണ സി.പി.ഐയിലെ ഇ.എസ്. ബിജിമോളോട് 314 വോട്ടിനായിരുന്നു കോൺഗ്രസിലെ സിറിയക് തോമസിെൻറ പരാജയം. സി.പി.ഐയുടെ വാഴൂർ സോമൻ 1835 വോട്ടിെൻറ ഭൂരിപക്ഷത്തിൽ അട്ടിമറി വിജയം നേടി.
കഴിഞ്ഞതവണ എൽ.ഡി.എഫിനൊപ്പമായിരുന്ന ഫ്രാൻസിസ് ജോർജ് ഇത്തവണ യു.ഡി.എഫിനൊപ്പവും കഴിഞ്ഞ തവണ യു.ഡി.എഫിനൊപ്പമായിരുന്ന റോഷി അഗസ്റ്റിൻ എൽ.ഡി.എഫിലും നിന്നാണ് ഇടുക്കിയിൽ ജനവിധി തേടിയത്. മണ്ഡലത്തിെൻറ ചരിത്രത്തിൽ എൽ.ഡി.എഫിെൻറ രണ്ടാം വിജയമാണിത്. മുന്നണി മാറിയിട്ടും റോഷിയുടെ തുടർച്ചയായ അഞ്ചാം വിജയമായി. എന്നാൽ, കഴിഞ്ഞതവണത്തെ റോഷിയുടെ 9323 വോട്ടിെൻറ ഭൂരിപക്ഷം ഇത്തവണ 5,573 ആയി കുറഞ്ഞു. 2016ൽ 27,403 വോട്ട് പിടിച്ച ബി.ഡി.ജെ.എസിന് ഇത്തവണ കിട്ടിയത് 9,286 വോട്ട്.
ഉടുമ്പൻചോലയിൽ വൈദ്യുതി മന്ത്രി എം.എം. മണിയുടെ വിജയമാണ് ജില്ലയുടെ താരത്തിളക്കം. 1996ൽ കന്നിമത്സരത്തിനിറങ്ങിയ എം.എം. മണിയെ 4667 വോട്ടിന് തോൽപ്പിച്ച കോൺഗ്രസിലെ ഇ.എം. ആഗസ്തിെയ ഇത്തവണ മണി 38,305 എന്ന കൂറ്റൻ ഭൂരിപക്ഷത്തിനാണ് മലർത്തിയടിച്ചത്. കഴിഞ്ഞതവണ മണിയുടെ ഭൂരിപക്ഷം 1109 േവാട്ട് മാത്രമായിരുന്നു. ബി.ഡി.െജ.എസിെൻറ സന്തോഷ് മാധവൻ നേടിയത് 7,208 വോട്ടാണ്. കഴിഞ്ഞതവണ എൻ.ഡി.എക്ക് 21,799 വോട്ട് ലഭിച്ചിരുന്നു.
പുതുമുഖങ്ങളുടെ വാശിയേറിയ മത്സരത്തിലൂടെ ശ്രദ്ധേയമായിരുന്നു തോട്ടം മേഖലയായ ദേവികുളം. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും തുടർച്ചയായി സി.പി.എമ്മിലെ എസ്. രാജേന്ദ്രനെ വിജയിപ്പിച്ച ദേവികുളത്തെ വോട്ടർമാർ ഇത്തവണ സി.പി.എമ്മിെൻറ യുവമുഖം എ. രാജക്കൊപ്പം നിന്നു. രാേജന്ദ്രെൻറ ഭൂരിപക്ഷം 6,232 ആയിരുന്നെങ്കിൽ ഇത്തവണ രാജ അത് 7,848 ആയി ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.