'ആ സ്നേഹമൊന്നും മറക്കാനാകില്ല'; ഇടുക്കിയിലെ ഏക എൽ.ഡി.എഫ് എം.എൽ.എ പി.പി. സുലൈമാൻ റാവുത്തർ ഓർക്കുന്നു
text_fieldsഇടുക്കിയുടെ ദുർഘട വഴികളിലൂടെയായിരുന്നു അന്നത്തെ പ്രചാരണം. ആനകളുടെയടക്കം വിഹാര കേന്ദ്രങ്ങളായിരുന്ന മണിയാറൻകുടി, കൈതപ്പാറ, കണ്ണമ്പടി എന്നിവിടങ്ങളിലൊക്കെയെത്തി വോട്ടർമാരെ കണ്ടു. കുത്തനെയുള്ള കയറ്റവും കൊടുംവളവുമെല്ലാം താണ്ടുന്നത് ജീപ്പിലായിരുന്നു.
ജീപ്പിെൻറ മുൻവശത്തിരുന്നും തൂങ്ങിക്കിടന്നുമൊക്കെയാണ് അന്ന് മണ്ഡലത്തിെൻറ വിവിധ പ്രദേശങ്ങളിലെത്തിയത്. അവരോടൊപ്പം എം.എൽ.എയായും അല്ലാതെയുമായിനിന്ന കാലയളവിൽ ലഭിച്ച സ്നേഹമൊന്നും മറക്കാനാകില്ല. 1996ൽ ജനതാദളിെൻറ ഭാഗമായിരുന്നപ്പോഴാണ് ഇടുക്കി എം.എൽ.എയായി തെരഞ്ഞെടുക്കപ്പെടുന്നത്.
ജോയി വെട്ടിക്കുഴിയായിരുന്നു എതിർസ്ഥാനാർഥി. ഒരു സൈക്കിൾ പോലുമില്ലാത്ത എം.എൽ.എ എന്നുവരെ പറഞ്ഞവരുണ്ട്. എന്നാൽ, എെൻറ ജീവിതസാഹചര്യം അങ്ങനെയായിരുന്നു. 1982ലാണ് ആദ്യമായി മത്സരിക്കുന്നത്. കോൺഗ്രസിലെ ജോസ് കുറ്റിയാനിയായിരുന്നു എതിരാളി. 4000 വോട്ടുകൾക്കാണ് അന്ന് പരാജയപ്പെട്ടത്.
1987ലെ തെരെഞ്ഞടുപ്പിൽ കോൺഗ്രസ് റോസമ്മ ചാക്കോയെ സ്ഥാനാർഥിയാക്കി. മേരി സിറിയക്കാണ് ഇടതുമുന്നണി സ്വതന്ത്രയായി മത്സരിച്ചത്. ഈ അവഗണനക്കെതിരെ ഒറ്റക്ക് മത്സരിച്ചു. റോസമ്മ ചാക്കോ 1800 വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയിച്ചു.
2001ൽ സ്വതന്ത്രനായി മത്സരിച്ചു. എൽ.ഡി.എഫിൽ എം.എസ്. ജോസും യു.ഡി.എഫിൽ റോഷി അഗസ്റ്റിനുമായിരുന്നു. അന്ന് ബസിലും നടന്നുമൊക്കെയാണ് മണ്ഡലത്തിെൻറ വിവിധയിടങ്ങളിൽ എത്തിയത്. കെ.എസ്.ആർ.ടി.സി ബസിലാണ് തിരുവനന്തപുരത്തേക്കുള്ള യാത്ര.
ഇതുമൂലം സാധാരണക്കാരിലൊരാളായി അവരുടെ പ്രശ്നങ്ങൾ അടുത്തറിയാൻ കഴിഞ്ഞു. അവരുമായി കൂടുതൽ ബന്ധം സ്ഥാപിക്കാനായി. ജനങ്ങൾക്ക് എപ്പോഴും ലളിതമായി ജീവിക്കുന്ന ജനപ്രതിനിധികളെയാണ് കാര്യമെന്ന് തോന്നിയിട്ടുണ്ട്.
സ്ഥിരം കാറിൽ സഞ്ചരിക്കുന്ന എം.എൽ.എമാർക്ക് കിട്ടാത്ത സൗഭാഗ്യമാണ് എനിക്ക് ഇക്കാര്യത്തിൽ ലഭിച്ചത്. ഇപ്പോഴും മണ്ഡലത്തിൽ പോയാൽ പെട്ടിക്കടയിൽനിന്ന് ചായ വാങ്ങിത്തരുന്നവരുണ്ട്. ഇപ്പോൾ കോൺഗ്രസിനൊപ്പമാണ്. കുന്നത്തുനാട് മണ്ഡലത്തിെൻറ തെരഞ്ഞെടുപ്പ് ചുമതലയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.