പൊലീസ് കാൻറീനുകളുടെ നടത്തിപ്പില്‍ ക്രമക്കേടെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ട്
text_fieldsതൊടുപുഴ: ജില്ലയിലെ പൊലീസ് കാൻറീനുകളുടെ നടത്തിപ്പില്‍ ഗുരുതര വീഴ്ചയെന്ന് എറണാകുളം റേഞ്ച് ഐ.ജി കാളിരാജ് മഹേഷ്കുമാര്‍ ഉള്‍പ്പെട്ട സമിതിയുടെ റിപ്പോര്‍ട്ട്. ജില്ലയിലെ ആറു പൊലീസ് സ്റ്റേഷനിലെ കാൻറീന് നടത്തിപ്പുമായി ബന്ധപ്പെട്ട് സമർപ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തൽ. 14 വര്‍ഷമായി ജനമൈത്രി പൊലീസ് നടത്തിവരുന്ന കാൻറീനുകള്‍ സാമ്പത്തിക ക്രമക്കേടുകളും ഭരണപരമായ കെടുകാര്യസ്ഥതയും സര്‍വിസ് ചട്ടലംഘനവും നടത്തിയിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
ജില്ലയിലെ പൊലീസ് കാൻറീനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ജില്ല പൊലീസ് മേധാവി ആര്. കറുപ്പസ്വാമി ഡി.ജി.പിക്കു ഡിസംബറിൽ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഐ.ജിയുടെ നേതൃത്വത്തിൽ മൂന്നംഗ സംഘത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. എസ്.പിമാരായ ആര്. നിശാന്തിനി, നവനീത് ശര്‍മ എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ് രണ്ടുപേർ. തൊടുപുഴ, പീരുമേട്, കട്ടപ്പന, അടിമാലി, മൂന്നാര്‍, നെടുങ്കണ്ടം എന്നീ പൊലീസ് സ്റ്റേഷനുകളിലെ കാൻറീനുകള്‍ കച്ചവട ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
കാൻറീനുകളുടെ നിര്‍മാണവും പ്രവർത്തനവും ആഭ്യന്തര വകുപ്പിെൻറ അനുമതിയില്ലാതെയാണ് നടന്നിരുന്നത്. നടത്തിപ്പില്‍നിന്ന് ലഭിച്ചിരുന്ന ലാഭം വിവിധ അക്കൗണ്ടുകളിലേക്കു വകമാറ്റിയിരുന്നു. താല്പര്യമില്ലാതിരുന്നിട്ടും പല പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കാൻറീനുകളിൽ നിര്‍ബന്ധപൂര്‍വം കാൻറീൻ ഡ്യൂട്ടി ചെയ്യേണ്ടിവന്നു. ബാങ്കുകളില്‍നിന്നും മറ്റു ധനകാര്യസ്ഥാപനങ്ങളിൽനിന്നും ഫണ്ട് സ്വരൂപിച്ച് ഒരു വിഭാഗം പൊലീസുകാർ വ്യവസായിക അടിസ്ഥാനത്തിലാണ് കാൻറീന് നടത്തിയിരുന്നത്.
കാൻറീനുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങൾ നിയമപരമാക്കുന്നതുവരെ സ്ഥാവരസ്വത്തുക്കള്‍ ഇടുക്കി എസ്.പി ഏറ്റെടുക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രവര്‍ത്തനം നിയമാനുസൃതമാക്കിയാല്‍ പൊലീസുകാര്‍ക്കുള്ള മെസായി ഈ കെട്ടിടങ്ങൾ ഉപയോഗിക്കാം. ഒരു കമ്മിറ്റി രൂപവത്കരിച്ച് അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യണമെന്നും വിവരങ്ങള്‍ ജില്ല പൊലീസ് മേധാവിയുടെ പരിശോധനക്ക് യഥാസമയം വിധേയമാക്കണമെന്നും നിർദേശമുണ്ട്. പൊലീസുകാർ നേരിട്ട് കാൻറീൻ നടത്തേണ്ടതില്ലെന്നും പൊലീസുകാരെ കാൻറീനുകളിൽ ഡ്യൂട്ടിക്കു നിയോഗിക്കരുതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പരാതികളെ തുടർന്ന് ഇടുക്കി ജില്ല പൊലീസ് മേധാവി ഇടപെട്ട് കാൻറീനുകൾ അടപ്പിച്ചതിനു പിന്നാലെ പൊലീസ് അസോസിയേഷൻ സർക്കാർതലത്തിൽ സ്വാധീനം െചലുത്തി ഡിസംബർ 20വരെ താൽക്കാലികമായി പ്രവർത്തിക്കുന്നതിന് അനുമതി നൽകിയിരുന്നു. എന്നാൽ, പ്രാഥമിക പരിശോധനയിൽ തന്നെ ക്രമക്കേട് ബോധ്യപ്പെട്ടതോടെ തുടർന്ന് അനുമതി നൽകാത്തതിനാൽ ജില്ലയിലെ െപാലീസ് കാൻറീനുകൾ മുഴുവൻ അടഞ്ഞു. സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണമെന്ന സാമൂഹിക പ്രതിബദ്ധത മുന്നിൽവെച്ച് തുടങ്ങിയ കാൻറീനുകളിലാണ് ക്രമക്കേട് അരങ്ങേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.